കൽപ്പറ്റ : സമൂഹത്തിൽ വർദ്ധിച്ചു വരുന്ന കുറ്റ കൃത്യങ്ങളെ ജാതിയുടെയും മതത്തിൻ്റെയും നിറം നൽകി വർഗ്ഗീയവൽകരിക്കുന്നത് അപകടകരമായ കുറ്റകൃത്യമാണന്നും സമൂഹത്തിൽ ബോധപൂർവ്വം വർഗ്ഗീയ ചേരിതിരിവുകളുണ്ടാക്കുന്നവരെ മതേതരസമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും കെ.എൻ എം മർകസുദ്ദഅ് വ ഇഫ്താർ സംഗമം ആവശ്യപ്പെട്ടു. ഇളം തലമുറയിൽ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങളെ ചെറുക്കാൻ അവർക്ക് ക്രിയാത്മകമായി വ്യാപൃതരാകാൻ കഴിയുന്ന സാമൂഹ്യ സാഹചര്യങ്ങൾ സൃഷ്ടിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇഫ്താർ സംഗമം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു .കെ എൻ എം ജില്ലാ സെക്രട്ടറി അബ്ദുൽ ജലീൽ മദനി അധ്യക്ഷനായിരുന്നു.സൈതലവി എൻജിനീയർ തസ്കിയത്ത് സംഗമം ഉദ്ഘാടനം ചെയ്തു. ഡോ. ജമാലുദ്ദീൻ ഫാറൂഖി റമദാൻ സന്ദേശം നൽകി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അബ്ദുറസാഖ് കൽപ്പറ്റ , യൂനുസ് ഉമരി , ജലീൽ കണിയാമ്പറ്റ, അബ്ദുൽ മനാഫ്, അഡ്വ. ഖാലിദ് രാജ , എപി ഹമീദ് , യൂസഫ് നദവി, ഫിറോസ് മലനാട്,അബ്ദുസ്സലാം കുന്നംപറ്റ ,അസൈനാർ മാസ്റ്റർ എന്നിവർ പങ്കെടുത്തു. കെ പി അബ്ദുറഹ്മാൻ സുല്ലമി , കെ പി മുഹമ്മദ് , ബഷീർ സ്വലാഹി, ഫിറോസ് മാസ്റ്റർ, മഷ്ഹൂദ് കെ എന്നിവർ സംസാരിച്ചു.
