
രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനം കേരളമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനം കേരളമെന്ന് കേന്ദ്രം. എ എ റഹീം എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി സാവിത്രി താക്കൂറാണ് ഇക്കാര്യം അറിയിച്ചത്. ശിശുമരണനിരക്കിന്റെ ദേശീയ ശരാശരി 1000 കുട്ടികള്‍ക്ക് 32 എന്ന നിലയിലാണ്. എന്നാല്‍ കേരളത്തില്‍ ആയിരം കുട്ടികള്‍ക്ക് എട്ടു കുട്ടികള്‍ എന്ന നിലയിലാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശില്‍ 51 ഉത്തര്‍പ്രദേശില്‍ 43 രാജസ്ഥാനില്‍ 40 ഛത്തീസ്ഗഡില്‍ 41 ഒഡിഷയില്‍ 39 അസമില്‍ 40 എന്നിങ്ങനെയാണ് ശിശു മരണനിരക്ക്….