കേരളം ആരോഗ്യകേന്ദ്രങ്ങളുടെ പേരും നിറവും മാറ്റിയില്ല; കേന്ദ്രം ‘പിണങ്ങി’; ശമ്പളമുൾപ്പെടെ മുടങ്ങി; പ്രവർത്തനങ്ങൾ താളം തെറ്റി

കോഴിക്കോട്: കേന്ദ്രനിർദ്ദേശ പ്രകാരം ആരോഗ്യകേന്ദ്രങ്ങളുടെ പേരുമാറ്റവും നിറം മാറ്റവും നടപ്പാക്കാത്തതിനാൽ കേരളത്തിലെ ആരോഗ്യകേന്ദ്രങ്ങൾ പ്രതിസന്ധിയിൽ. ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം). ബ്രാൻഡിങ്ങിന്റെ ഭാഗമായി പേരുമാറ്റാത്ത കേരളത്തോട്കേന്ദ്രം ‘പിണങ്ങി’ ഫണ്ട് തടഞ്ഞതോടെ പ്രവർത്തനങ്ങൾ അടിമുടി താളംതെറ്റി. എൻ.എച്ച്.എമ്മിനു കീഴിലെ ജീവനക്കാരുടെ ശമ്പളം മുതൽ ഫോഗിങ് വരെ മുടങ്ങിയിരിക്കുകയാണ്. അവസാനം, കഴിഞ്ഞദിവസം ആരോഗ്യകേന്ദ്രങ്ങളുടെ പേരുമാറ്റാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചെങ്കിലും അത് നടപ്പാവാൻ ഇനിയും ദിവസങ്ങളെടുക്കും. ഡോക്ടർമാരും നഴ്‌സുമാരുംമുതൽ ഓഫീസ് ജീവനക്കാർവരെയുള്ളവർക്ക് മേയിലെ ശമ്പളം ഇനിയും ലഭിച്ചിട്ടില്ല. ഈ വർഷം ആദ്യംമുതൽ…

Read More

ദിവസവും ജങ്ക് ഫുഡ്; 32കാരിയുടെ പിത്താശയത്തിൽ നിന്ന് നീക്കം ചെയ്തത് 1,500 കല്ലുകൾ

ന്യൂഡൽഹി: ശസ്ത്രക്രിയയിലൂടെ 32കാരിയുടെ പിത്താശയത്തിൽ നിന്ന് നീക്കം ചെയ്തത് 1,500 കല്ലുകൾ. ഡൽഹിയിലെ സർ ഗംഗ റാം ആശുപത്രിയിലെ ഡോക്ടർമാരാണ് വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ഗുരുഗ്രാം സ്വദേശിനിയായ റിയ ശർമ ഡൽഹിയിൽ ഐടി ഉദ്യോഗസ്ഥയാണ്. ഡൽഹിയിൽ താമസം ഒറ്റയ്ക്കായതു കൊണ്ട് പുറത്ത് നിന്നാണ് ഭക്ഷണം സ്ഥിരമായി കഴിച്ചിരുന്നതെന്ന് യുവതി പറയുന്നു. നിരന്തരം ജങ്ക് ഫുഡും ധാരാളം കൊഴുപ്പുമടങ്ങിയ ഭക്ഷണങ്ങളും കഴിച്ച് യുവതിയുടെ വയറു വീർക്കുകയും ദഹന പ്രശ്നങ്ങളുണ്ടാവുകയും ചെയ്തിരുന്നു. വയറു വേദനയ്ക്ക് ചെയതിരുന്നു. വയറു വേദനയ്ക്ക കഴിഞ്ഞ…

Read More

ഡെങ്കിപ്പനി വ്യാപനം; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മെഡിക്കൽ ഓഫീസർ

തിരുവനന്തപുരം: ജില്ലയിൽ ഡെങ്കിപ്പനിക്ക് പുറമെ എച്ച്1 എൻ 1, എലിപ്പനി എന്നിവയും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലി ചെയ്യുന്നവർ, മൃഗങ്ങളെ പരിപാലിക്കുന്നവർ, കെട്ടിട നിർമാണ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, കൃഷിപ്പണിക്കാർ, ക്ഷീര കർഷകർ എന്നിവർ ഡോക്ടറുടെ നിർദ്ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സി സെക്ലിൻ കഴിക്കണം എച്ച് 1 എൻ 1 ചികിത്സയ്ക്കുള്ള ഒസൾട്ടമിവിർ എല്ലാ സർക്കാർ…

Read More

മലപ്പുറത്ത് നാല് കുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എഎംഎൽപി സ്കൂ‌ളിലെ നാല് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കടുത്ത തലവേദനയും വയറ് വേദനയും ഛർദിയും ഉൾപ്പെടുന്നതാണ് രോഗലക്ഷണങ്ങൾ. ആർക്കും ഗുരുതര ലക്ഷണങ്ങളില്ല സ്കൂളിലെ 127 കുട്ടികൾ ഭക്ഷ്യ വിഷബാധയെ തുടർന്ന് ചികിത്സ തേടിയിരുന്നു. അതിൽ 4 കുട്ടികളെ പരിശോധിച്ചതിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്. മറ്റ് കുട്ടികളും രോഗ ലക്ഷണങ്ങൾ കാണിച്ചിരുന്നു. കുട്ടികൾ സ്കൂ‌ളിൽ നിന്ന് കഴിച്ച ഭക്ഷണത്തിന്റെ കുടിവെള്ളത്തിന്റെയും സാമ്പിൾ ലാബിൽ പരിശോധനയ്ക്ക്…

Read More

ഭക്ഷ്യ സുരക്ഷാ പരിശോധന, 52 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വ്യാപാരം നിര്‍ത്തി വയ്പിച്ചു

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഷവർമ്മ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 47 സ്ക്വാഡുകളുടെ നേതൃത്വത്തിൽ 512 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂർത്തിയാക്കിയത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തനം നടത്തിയ 52 സ്ഥാപനങ്ങളിലെ ഷവർമ വ്യാപാരം നിർത്തിവെപ്പിച്ചു. 108 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 56 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. പാർസലിൽ ലേബൽ കൃത്യമായി പതിക്കാതെ വിതരണം നടത്തിയ 40 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു….

Read More

കടയിൽ നിന്ന് വാങ്ങിയ മുന്തിരി കഴിച്ച് ദേഹാസ്വാസ്ഥ്യം; നാല് വയസുകാരി ഉൾപ്പെടെ മൂന്ന് പേർ ആശുപത്രിയിൽ

പാലക്കാട്: മണ്ണാർക്കാട് എടത്തനാട്ടുകരയിൽ കടയിൽ നിന്ന് വാങ്ങിയ മുന്തിരി കഴിച്ച് നാല് വയസുകാരി ഉൾപ്പെടെ മൂന്ന് പേർക്ക് ദേഹാസ്വാസ്ഥ്യം. എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (49), സക്കീനയുടെ മകന്റെ ഭാര്യ ഷറിൻ (23), ഇവരുടെ മകൾ ഹൈറ മറിയം (നാല്) എന്നിവർക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇവരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലനല്ലൂരിലെ കടയിൽ നിന്ന് വാങ്ങിയ മുന്തിരി വീട്ടിലെത്തിയ ശേഷം ജ്യൂസ് ഉണ്ടാക്കി കഴിച്ചപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഛർദിച്ചു തുടങ്ങിയ ഇവർ അവശരായി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ…

Read More

അബ്ദുൾ നാസർ മഅദനി ആശുപത്രി വിട്ടു

കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ആശുപത്രി വിട്ടു. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടായതിനെ തുടർന്ന് ശനിയാഴ്ചയാണ് ആശുപത്രി വിട്ടത്. ശ്വാസതടസ്സവും രക്ത സമർദ്ദം കൂടിയതിനെ തുടർന്നുമാണ് അദ്ദേഹത്തെ കൊച്ചി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രത്യേക മെഡിക്കൽ സംഘത്തിൻ്റെ പരിചരണത്തിൽ കലൂരിലെ വീട്ടിലേക്കാണ് ശനിയാഴ്ച രാവിലെ മാറ്റിയത്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിലായിരുന്നു. ആശുപത്രി വിട്ടെങ്കിലും ഡയാലിസിസ് തുടരാൻ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ആശുപത്രി വിട്ട മഅദനി എല്ലാവരുടെയും പിന്തുണയ്ക്കും പ്രാർത്ഥനയ്ക്കും നന്ദി അറിയിച്ചു ബംഗളൂരു…

Read More

കോടികളുടെ കുടിശ്ശിക; കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയിലേക്ക്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയിലേക്ക്. കോടികളുടെ കുടിശ്ശിക തീര്‍ക്കാത്തതിനാല്‍ സ്റ്റെന്റ് നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ വിതരണക്കാര്‍ തീരുമാനിക്കുകയായിരുന്നു. മാര്‍ച്ച് 31നകം കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ വിതരണം നിര്‍ത്തിവെക്കുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് സ്റ്റെന്റ് നല്‍കുന്ന വിതരണക്കാരുടെ സംഘടന കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് ഇക്കാര്യം അറിയിച്ച് കത്ത് നല്‍കിയത്. 30 കോടിയാണ് കുടിശ്ശിക ഇനത്തില്‍ വിതരണക്കാര്‍ക്ക് നല്‍കാനുള്ളത്. അത് മാര്‍ച്ച് 31 നകം തീര്‍ത്തില്ലെങ്കില്‍ വിതരണം നിര്‍ത്തുകയല്ലാതെ മറ്റ് വഴിയില്ലെന്നാണ് വിതരണക്കാര്‍…

Read More

എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്പെൻസറികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് 40 പുതിയ ഹോമിയോ ഡിസ്‌പെൻസറികൾ ആരംഭിക്കുന്നതിന് ആരോഗ്യ വകുപ്പ് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 40 ഹോമിയോ ഡിസ്‌പെൻസറികൾ ആരംഭിക്കാൻ കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അനുമതി നൽകിയതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് അടിയന്തരമായി നടപടികൾ പൂർത്തിയാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെൻസറികൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിനായി 40 ഹോമിയോ മെഡിക്കൽ ഓഫീസർമാരുടെ തസ്തിക സൃഷ്ടിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും…

Read More

ജില്ലയിൽ 10 ദിവസത്തിനിടെ 50 പേർക്ക് ഹെപ്പറ്റൈറ്റിസ് എയും അഞ്ചു പേർക്ക് ഹെപ്പറ്റൈറ്റിസ് ബിയും

മലപ്പുറം: ജില്ലയില്‍ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം വലിയതോതില്‍ ഉയരുന്നു. ആരോഗ്യവകുപ്പിന്റെ കണക്കു പ്രകാരം 10 ദിവസത്തിനിടെ 50 പേർക്ക് ഹെപ്പറ്റൈറ്റിസ് എയും അഞ്ചു പേർക്ക് ഹെപ്പറ്റൈറ്റിസ് ബിയും സ്ഥിരീകരിച്ചു. ഇതിനേക്കാള്‍ കൂടുതൽ കേസുകള്‍ അനൗരോഗികമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇക്കാലയളവില്‍ കരിപ്പൂർ വിമാനത്താവളത്തില്‍ മാത്രം അമ്പതോളം ജീവനക്കാ‌ർക്ക് മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്. കൊണ്ടോട്ടി, പള്ളിക്കല്‍ ഭാഗങ്ങളില്‍ ക്വാർട്ടേഴ്സുകളില്‍ താമസിക്കുന്നവർക്കാണ് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചത്. കൊണ്ടോട്ടി മുനിസിപ്പിലാറ്റിയിലും പരിസര പ്രദേശങ്ങളിലും നൂറിലധികം പേർ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ ടീമുകള്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial