ആരോഗ്യ വകുപ്പിലെ ജീവനക്കാരെ പഞ്ചായത്ത് ജോലികളില്‍ നിന്ന് ഒഴിവാക്കണം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: പട്ടികവര്‍ഗ വിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ ആരോഗ്യ പരിപാലനം നിര്‍വഹിക്കുന്ന ആരോഗ്യ വകുപ്പിലെ ഫീല്‍ഡ് തല ജീവനക്കാരെ പഞ്ചായത്ത് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കണമെന്ന പരാതി അടിയന്തരമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം. കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. വിവരാവകാശ പ്രവര്‍ത്തകനായ എ. സത്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. വിതുര പഞ്ചായത്ത് സെക്രട്ടറിയാണ് ആരോഗ്യ വകുപ്പ് ജീവനക്കാരെ പഞ്ചായത്ത് ഡ്യൂട്ടിക്ക് നിയോഗിച്ചതെന്ന് പരാതിയില്‍ പറയുന്നു. പനി ബാധിതരുടെ…

Read More

ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവൽക്കരിക്കാന്‍ ഇനി ആധാര്‍ അധിഷ്ഠിത പഞ്ചിങ് സംവിധാനം; 7.85 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാന്‍ 7.85 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ മേഖലയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ ഒരു തീരുമാനം. കൂടാതെ ആധാര്‍ അധിഷ്ഠിത പഞ്ചിംഗ് സിസ്റ്റം സാമൂഹികാരോഗ്യ കേന്ദ്രം മുതലുള്ള ആശുപത്രികളില്‍ സ്ഥാപിക്കുന്നതിനായി 5.16 കോടി രൂപയാണ് അനുവദിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസുകള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ, ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് പഞ്ചിംഗ് നടപ്പിലാക്കുന്നത്. നിലവില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള…

Read More

60 കാരിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് ഏഴ് കിലോ ഭാരമുള്ള മുഴ

പത്തനംതിട്ട: ശരീരത്തിൽ ഏഴ് കിലോയോളം ഭാരമുള്ള മുഴയുണ്ടെന്നറിയാതെയാണ് 60 കാരിയായ പത്തനംതിട്ട സ്വദേശിനി സജീറ ബീവി ഇത്രയും നാൾ ജീവിച്ചത്. ഒരുദിവസം നീണ്ടുനിന്ന കടുത്ത വയറുവേദനെയും ഛർദിയെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തന്റെ ശരീരത്തിൽ ഇത്രയും ഭാരമുള്ള അണ്ഡാശയമുഴയുള്ളതായി അറിയുന്നത്. വിപിഎസ് ലോർ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ബീവിയ്ക്ക് വയറുവേദനയ്ക്കുള്ള മരുന്നുകൾ നൽകിയെങ്കിലും ആശ്വാസമുണ്ടായില്ല. തുടർന്ന് വിശദ പരിശോധന നടത്തിയപ്പോഴാണ് മുഴ കണ്ടെത്തിയത്. സിടി സ്കാനിങിന് ശേഷം അടിയന്തിര ശസ്ത്രക്രിയയ്ക്ക് ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു. ഫ്രോസൺ ബയോപ്സിയിൽ ബോർഡർലൈൻ…

Read More

‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’;എച്ച്.ഐ.വി. ബാധയില്ലാതാക്കാന്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ക്യാമ്പയിന്‍

മലപ്പുറം: സംസ്ഥാനത്ത് എച്ച്.ഐ.വി. ബാധയില്ലാതാക്കാന്‍ ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’ എന്ന പേരില്‍ ആരോഗ്യ വകുപ്പ് പ്രത്യേക കാമ്പയിന്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ എച്ച്.ഐ.വി ബാധയുടെ തോത് കുറച്ചു കൊണ്ടുവരാന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030-ഓടുകൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. കേരളമാകട്ടെ ഈ ലക്ഷ്യം 2025ല്‍ കൈവരിക്കുന്നതിനായിട്ടുള്ള യജ്ഞം ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി. എച്ച്.ഐ.വി അണുബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രായപൂര്‍ത്തിയായവരിലെ…

Read More

ചൈനയിലെ അ‍ജ്ഞാത വൈറസ് ബാധ;ഇന്ത്യയിലും മുൻകരുതൽ നടപടികൾ ശക്തമാക്കി

ന്യൂഡൽഹി: ചൈനയിലെ അജ്ഞാത വൈറസ് സംബന്ധിച്ച് നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകി. സംസ്ഥാനങ്ങൾ ആവശ്യമായ ജാഗ്രത നിർദേശങ്ങൾ സ്വീകരിക്കണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.മുൻകരുതലുകളെടുക്കണമെന്നാവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചിട്ടുണ്ട്. ആശുപത്രികളിൽ കിടക്ക, മരുന്നുകൾ, വാക്സിനുകൾ, ഓക്സിജൻ, ആന്റിബയോട്ടിക്കുകൾ എന്നീ സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്നാണ് കത്തിൽ നിർദേശിച്ചിരിക്കുന്നത്. കോവിഡ് 19 മുന്‍കരുതലുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ആദ്യം പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ തന്നെയാണ് ന്യുമോണിയയുമായി ബന്ധപ്പെട്ടും…

Read More

രാജ്യത്തിന്റെ അവയവമാറ്റ ചരിത്രത്തിൽ ആദ്യം; ജില്ലാതല സർക്കാർ ആശുപത്രിയിൽ അമ്മയുടെ വൃക്ക മകന് മാറ്റിവച്ചു, ശസ്ത്രക്രിയ വിജയകരം

കൊച്ചി: രാജ്യത്തിന്റെ അവയവമാറ്റ ചരിത്രത്തിൽ ആദ്യമായി ഒരു ജില്ലാതല സർക്കാർ ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നു. എറണാകുളം ജനറൽ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. മന്ത്രി വീണാ ജോർജ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. അമ്മയാണ് മകന് വൃക്ക നല്‍കിയത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. വൃക്ക നല്‍കിയ 50 വയസുള്ള അമ്മയും സ്വീകരിച്ച 28 വയസുള്ള മകനും സുഖമായിരിക്കുന്നു. രാജ്യത്തിന്റെ തന്നെ ആരോഗ്യ മേഖലയിലെ ഒരു ചരിത്ര സന്ദര്‍ഭമാണിത്. ആരോഗ്യ വകുപ്പ്…

Read More

ഹരിനാരായണന് പുതുജീവിതം; ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയം

ലിസി ആശുപത്രിയില്‍ നടന്ന 16 കാരന്റെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. തിരുവനന്തപുരത്ത് മസ്തിഷ്‌ക്ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയമാണ് 16കാരനില്‍ തുന്നിച്ചേര്‍ത്തത്. സര്‍ക്കാര്‍ ഹെലികോപ്ടറിലായിരുന്നു ഹൃദയം തിരുവനന്തപുരത്തുനിന്നും കൊച്ചിയില്‍ എത്തിച്ചത്. തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച സെല്‍വിന്‍ ശേഖറിന്റെ ഹൃദയമാണ് ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള 16-കാരന്‍ ഹരിനാരായണന് പുതു ജീവിതം നല്‍കിയത്. ആറു പേര്‍ക്കാണ് സെല്‍വിനിലൂടെ പുതുജീവന്‍ ലഭിക്കുന്നത്. ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കുമാണ്…

Read More

തലശേരി കോടതിയിലെ സിക വൈറസ് ബാധ; പകർച്ചവ്യാധി പ്രതിരോധ വിദഗ്ധസംഘം ഇന്ന് പരിശോധന നടത്തും

തലശേരി കോടതിയിൽ ഇന്ന് പകർച്ചവ്യാധി പ്രതിരോധ വിദഗ്ധസംഘം പരിശോധന നടത്തും. തലശേരി കോടതിയിലെ ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും സിക വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പരിശോധന. എട്ട് പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. കൂടുതൽപേരിൽ സമാനരോഗ രോഗലക്ഷണങ്ങൾ കാണുന്ന സാഹചര്യത്തിലാണ് പരിശോധന. കൂടുതൽ രക്ത-സ്രവ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കും. ജില്ലാ കോടതി സമുച്ചയത്തിലെ മൂന്ന് കോടതികളിലെ ജീവനക്കാര്‍ക്കും കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്കും രണ്ട് ജഡ്ജിമാര്‍ക്കുമാണ് ശാരീരികപ്രശ്‌നങ്ങളുണ്ടായത്. നൂറോളം പേര്‍ അസുഖബാധിതരായ സാഹചര്യത്തില്‍ മൂന്ന് കോടതികള്‍…

Read More

ഇൻഷുറൻസ് തുക ലഭിക്കാൻ 24 മണിക്കൂർ ആശുപത്രിവാസം വേണ്ട ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ

കൊച്ചി: ഇൻഷൂറൻസ് തുക ലഭിക്കാൻ 24മണിക്കൂർ ആശുപത്രിയിൽ കിടക്കണം എന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനം ആണെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. 24 മണിക്കൂർ ആശുപത്രി വാസം ഇല്ലാത്ത കാരണത്താൽ ഒ പി ചികിത്സയായി കണക്കാക്കി ഇൻഷൂറൻസ് കമ്പനി ക്ലെയിം അപേക്ഷ നിരസിച്ചതിനെതിരായ പരാതിയിലാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്. ആധുനിക സാങ്കേതിക വിദ്യയും റോബോ ട്ടിക് സർജറിയും വ്യാപകമായ കാലഘട്ട ത്തിൽ ആരോഗ്യ ഇൻഷ്വറൻസ് ലഭിക്കുന്ന തിന് 24 മണിക്കൂർ ആശുപത്രിവാസം വേ ണമെന്ന…

Read More

പ്രതിഷേധങ്ങൾക്കൊടുവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പാൽ വിതരണം പുനരാരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കിടപ്പു രോഗികൾക്കുള്ള പാൽവിതരണം ഇന്നു മുതൽ പുനരാരംഭിക്കും. മന്ത്രിതലത്തിൽ നടത്തി ചർച്ചയിലാണ് തീരുമാനം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിതരണം തടസ്സപ്പെട്ടിരുന്നു. തുടർന്ന് ശക്തമായ പ്രതിക്ഷേധ പരിപാടികൾ ഇതിനെതിരെ നടന്നിരുന്നു.രോഗികൾക്ക് പാൽ നൽകിയ വകയിൽ മിൽമയ്ക്ക് 1.14 കോടി രൂപ കുടിശികയായതിനാൽ പാൽ വിതരണം നിർത്താൻ തീരുമാനിച്ചു. പാൽവിതരണം പ്രതിസന്ധിയിലായതോടെ മന്ത്രമാരായ വീണാജോർജും ജെ.ചിഞ്ചുറാണിയും ചർച്ച നടത്തി. 3 ദിവസത്തിനകം പണം നൽകാമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പാൽ വിതരണം പുനരാരംഭിച്ചത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial