സംസ്ഥാനത്ത് പനി കേസുകൾ പതിമൂവായിരം കടന്നു.

തിരുവനന്തപുരം :പനി കേസുകള്‍ പതിമൂവായിരം കടന്നു; ഇന്നലെ നാല് പേര്‍ പനി ബാധിച്ച് മരിച്ചു സംസ്ഥാനത്ത് ഇന്നലെ നാല് പേര്‍ പനി ബാധിച്ച് മരിച്ചു. എലിപ്പനി ബാധിച്ച് ഒരാളും ഡെങ്കിപ്പനി ബാധിച്ച് ഒരാളുമാണ് മരിച്ചത്. രണ്ട് മരണം സംശയ പട്ടികയിലാണ്. അതേസമയം, സംസ്ഥാനത്ത് പനി കേസുകള്‍ പതിമൂവായിരം കടന്നു. 13,248 പേരാണ് ഇന്നലെ പനിക്ക് ചികിത്സ തേടിയത്. 10 പേർക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി പ്രത്യേകം ശ്രദ്ധിക്കണം മണ്ണ്, ചെളി, മലിനജലം…

Read More

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

ആലപ്പുഴ: കുട്ടനാട് താലൂക്കിൽ നാളെയും അവധി. സ്കൂൾ,പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻസെൻററുകൾ, അംഗൻവാടികൾ ഉൾപ്പെടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. കുട്ടനാട് താലൂക്കിൽ വിവിധ പാടശേഖരങ്ങളിൽ മടവീഴ്ച മൂലം നിലവിൽ ഏകദേശം പൂർണ്ണമായും വെളളക്കെട്ട് രൂക്ഷമായ സാഹചര്യത്തിലും താലൂക്കിലെ മിക്ക സ്കൂളുകളിലും ക്യാമ്പുകൾ പ്രവർത്തിച്ചു വരുന്നതിനാലുമാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.

Read More

പി വി അൻവറിന്റെ കൈശമുള്ള മിച്ച ഭൂമി ഉടൻ തിരിച്ച് പിടിക്കണമെന്ന് ഹൈക്കോടതി

പി വി അൻവറിന്‍റെ കൈവശമുള്ള മിച്ചഭൂമി ഉടന്‍ തിരിച്ച് പിടിക്കണമെന്ന് ഹൈക്കോടതി. മിച്ചഭൂമി തിരിച്ചു പിടിച്ച നടപടി റിപ്പോർട്ട് ഉടൻ വേണം. സാവകാശം വേണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. അടുത്ത ചൊവ്വാഴ്ച സത്യവാങ്മൂലം നൽകണമെന്ന് കോടതി നിര്‍ദേശിച്ചു. റിപ്പോർട്ട് സമർപ്പിക്കാൻ 10 ദിവസം സാവകാശം വേണമെന്നായിരുന്നു സർക്കാർ നിലപാട്. അഞ്ച് മാസത്തിനകം അധികഭൂമി തിരിച്ച് പിടിക്കാൻ കോടതി ഉത്തരവിട്ടിരുന്നു.2017ൽ താമരശ്ശേരി താലൂക്ക് ലാന്‍റ് ബോർഡ് ചെയർമാനായിരുന്നു നിർദ്ദേശം. ഇത് നടപ്പാക്കാത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി…

Read More

കണ്ണൂരിൽ കെ എസ് ആർ ടി സി ബസ് മതിലിൽ ഇടിച്ചു.10 പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് കൈതേരിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു.കണ്ണൂരിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ തോട്ടടയിൽ ഉണ്ടായ ബസ് അകപടത്തിൽ ഒരാൾ മരിക്കുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Read More

ചവറ ബസ് സ്റ്റാൻഡിനു സമീപം ഇൻസുലേറ്റഡ് വാൻ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

ചവറ: ചവറ ബസ് സ്റ്റാൻഡിനു സമീപം ഇൻസുലേറ്റഡ് വാൻ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ചവറ കൊറ്റൻകുളങ്ങര ജംഗ്ഷനിൽ വസ്ത്രവ്യാപാര ശാല നടത്തുന്ന കരുനാഗപ്പള്ളി പടനായർകുളങ്ങര തെക്ക് കൈതവാരത്ത് (രാരീരം) വീട്ടിൽ കിരൺരാജ് (48), ചവറ പുതുക്കാട് കൃഷ്ണാലയത്തിൽ രാധാകൃഷ്ണൻ (52) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ ഇന്നലെ രാത്രി 7.30 നായിരുന്നു അപകടം. പാൽ കയറ്റി കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ഇൻസുലേറ്റഡ് വാനും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. റോഡിൽ തെറിച്ച് വീണ കിരണിന്റെ ശരീരത്തിലൂടെ വാൻ…

Read More

കണ്ണൂർ തോട്ടടയിൽ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 8 പേരുടെ നില ഗുരുതരം

കണ്ണൂർ: കണ്ണൂർ തോട്ടടയിൽ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം. അർധരാത്രിയോടെ ഉണ്ടായ അപകടത്തിൽ ബസിലെ യാത്രക്കാരനായ ഒരാൾ മരിച്ചു. 24യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ 8 പേരുടെ നില ഗരുതരമാണ്. ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. കല്ലട ട്രാവൽസിന്റെ ബസാണ് അപകടത്തിൽപെട്ടത്. മിനി ലോറിയുമായി കൂട്ടി ഇടിച്ചു ബസ് മൂന്ന് തവണ മലക്കംമറിഞ്ഞെന്നു ദൃക്സാക്ഷികൾ പറഞ്ഞു. മംഗലാപുരത്തു നിന്നും പത്തനംതിട്ടയിലേക്കുള്ള യാത്രയിലായിരുന്നു ബസ് തോട്ടടയിൽ വച്ച് അപകടത്തിൽപ്പെട്ടത്

Read More

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കുട്ടനാട് താലൂക്കിൽ സ്കൂൾ , പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായി കളക്ടർ അറിയിച്ചു. കുട്ടനാട് താലൂക്കിൽ വിവിധ പാടശേഖരങ്ങളിൽ മടവീഴ്ച മൂലം നിലവിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കുട്ടനാട് താലൂക്കിലെ മിക്ക സ്കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ച് ഉത്തരവിട്ടു. നിശ്ചയിച്ച പ്രകാരമുള്ള…

Read More

തിരുവനന്തപുരത്ത് 85 പവൻ മേഷ്ടിച്ച പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് 85 പവൻ സ്വർണം മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. ഷെഫീക്ക് എന്ന ആളാണ് പിടിയിലായത്. വീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോകുന്നതിന് മുമ്പേ മോഷ്ടാവ് വീട്ടിനുള്ളിൽ പ്രവേശിച്ച് ഒളിച്ചിരുന്നുവെന്നാണ് പോലീസ് നിഗമനം. ക്ഷേത്ര ദർശനത്തിനായി മണക്കാട് സ്വദേശി ശ്രീരാമകൃഷ്ണനും കുടുംബാംഗങ്ങളും പോയപ്പോഴായിരുന്നു മോഷണം നടന്നത്. വ്യാഴാഴ്ച രാവിലെ പോയി വെള്ളിയാഴ്ച ഉച്ചയ്ക്ക് മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വീട്ടിൽ ഉപനയന ചടങ്ങ് നടക്കുന്നതിനാല്‍ നിരവധി അതിഥികളുണ്ടായിരുന്നു. ഈ തിരക്കിനിടെ മോഷ്ടാവ് വീട്ടിനുള്ളിൽ കയറി ഒളിച്ചിരുന്നുവെന്നാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial