സപ്ലൈകോയോടുള്ള സർക്കാരിന്റെ ചിറ്റമ്മ നയം തിരുത്തണം – എ ഐ ടി യു സി
തിരുവനന്തപുരം സംസ്ഥാന ബഡ്ജറ്റിൽ കേരളത്തിലെ പൊതുവിതരണ ശൃംഖലയുടെ നട്ടെല്ലായ സപ്ലൈകോയ്ക്ക് തുക അനുവദിക്കാത്ത ധനകാര്യവകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റെയും ചിറ്റമ്മ നയം തിരുത്തണമെന്ന് എ ഐ ടി യു സി ദേശീയ സമിതി അംഗവും ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സപ്ലൈകോയ്ക്ക് വിവിധ ഇനങ്ങളിലായി സർക്കാരിൽ നിന്നും നൽകാനുള്ളത് ഏകദേശം 3000 കോടി രൂപയാണ്. ഇത് ഉൾപ്പെടെ പൊതു വിപണി ഇടപെടലിനും ബഡ്ജറ്റിൽ തുക വകയിരുത്താത്തതും സംശയദൃഷ്ടിയോടെ മാത്രമേ കാണാൻ കഴിയുകയുള്ളൂ. ഇക്കഴിഞ്ഞ ഓണക്കാലം മുതൽ…

