എറണാകുളത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി;കൊലപ്പെടുത്തിയത് പ്ലാസ്റ്റിക് കയർ കഴുത്തിൽ മുറുക്കി

കൊച്ചി: എറണാകുളം അങ്കമാലി പാറക്കടവ് പുളിയനത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. പുന്നക്കാട്ട് വീട്ടിൽ ലളിതയാണ് (62) മരിച്ചത്. പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയത്. ഭർത്താവ് ബാലൻ ഒളിവിലാണ്. ഇയാളുടെ സൈക്കിൾ മൂഴിക്കുളം ജംങ്ഷനിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത അങ്കമാലി പൊലീസ് ബാലനായി അന്വേഷണം ആരംഭിച്ചു

Read More

സ്കൂൾ വിദ്യാർത്ഥിനികളെ ലൈം ഗികമായി പീഡിപ്പിച്ചു; പോക്‌സോ കേസിൽ ഹെഡ്മാസ്റ്റർ അറസ്റ്റിൽ

ഒഡീഷ: സ്കൂൾ വിദ്യാർത്ഥിനികളെ ലൈം ഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഹെഡ്മാസ്റ്റർ പിടിയിൽ. ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കാണ് ദുരനുഭവം ഉണ്ടായത്. ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലാണ് സംഭവം. കുട്ടികൾ സ്കൂളിൽ പോകാൻ വിസമ്മതിനെ തുടർന്നാണ് പീഡന വിവരം വീട്ടുകാർ അറിയുന്നത്. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ സ്വകാര്യ സ്കൂളിലെ പ്രധാനാധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥിനികളെ സ്കൂൾ വളപ്പിൽ വെച്ച് 45 കാരനായ പ്രധാനാധ്യാപകൻ പീഡിപ്പിച്ചുവെന്നാണ് ആരോപണം. ജനുവരി 16നാണ് കേസിന് ആസ്പദമായ സംഭവം…

Read More

അച്ഛന്‍ കല്ലുകൊണ്ട് തലയ്ക്കിടിച്ചു; ചികിത്സയിലായിരുന്ന മകന്‍ മരിച്ചു

കോഴിക്കോട്: കുടുംബ വഴക്കിനെ തുടർന്ന് അച്ഛന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു. കോഴിക്കോട് പാലാഴി മേത്തല്‍ സ്വദേശി രഞ്ജിത്ത് (31) ആണ് മരിച്ചത്. പിതാവ് രാജേന്ദ്രനാണ് രഞ്ജിത്തിനെ ആക്രമിച്ചത്. ഡിസംബര്‍ 24 നായിരുന്നു സംഭവം. മദ്യപാനത്തെത്തുടര്‍ന്നുള്ള വാക്കേറ്റത്തെത്തുടര്‍ന്ന് രാജേന്ദ്രന്‍ കല്ലു കൊണ്ട് മകന്റെ തലയ്ക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത രാജേന്ദ്രന്‍ റിമാന്‍ഡിലാണ്.

Read More

കിസാൻ സഭ തിരുവനന്തപുരം മണ്ഡലം സമ്മേളനം

തിരുവനന്തപുരം:കിസാൻ സഭ തിരുവനന്തപുരം മണ്ഡലം സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ ജില്ലാ സെക്രട്ടറി വി.പി ഉണ്ണികൃഷ്ണൻ , പ്രസിഡന്റ് വെങ്ങാനൂർ ബ്രൈറ്റ്, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ദേവകി .സിപിഐ തിരുവനന്തപുരം മണ്ഡലം സെക്രട്ടറി ടി എസ് ബിനുകുമാർ തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഹരികുമാർ രക്തസാക്ഷി പ്രമേയവും ജഗതി ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. അഡ്വ മോഹന ചന്ദ്രൻ സ്വാഗതവും ആൾ സെയിന്റ്സ് അനിൽ…

Read More

പന്തല്ലൂരിലെ യുവതിയുടെ ആത്മഹത്യ; ഭർതൃപിതാവ് അറസ്റ്റിൽ, ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി

മലപ്പുറം: മഞ്ചേരി പന്തല്ലൂരിലെ തഹ്ദിലയുടെ മരണത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ. പന്തല്ലൂർ കിഴക്കുപറമ്പ് സ്വദേശി അബൂബക്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്.അബൂബക്കർ യുവതിയെ ഉപദ്രവിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. വ്യാഴാഴ്ച്ച രാത്രി 9 മണിയോടെയാണ് തഹ്‌ദിലയെ ഭർത്താവ് നിസാറിന്റെ പന്തല്ലൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവ് നിസാറിന്റെ ബന്ധുക്കളാണ് ഇക്കാര്യം തഹ്‍ദിലയുടെ സഹോദരനെ അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭര്‍തൃപിതാവായ അബു നിരന്തരം യുവതിയെ ഉപദ്രവിച്ചിരുന്നതായാണ് ബന്ധുക്കള്‍…

Read More

തിരുവനന്തപുരത്ത് വധശ്രമ കേസിലെ പ്രതി ഒതളങ്ങ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

വധശ്രമ കേസിലെ പ്രതി ഒതളങ്ങ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പോലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ എത്തുന്നതിന് തൊട്ടുമുമ്പാണ് പ്രതി അനിൽ ഒതളങ്ങ കഴിച്ചത്. അയിരൂർ പോലീസ് സ്റ്റേഷനിൽ എത്തി കുറ്റ സമ്മതം നടത്തിയതിന് പിന്നാലെ പ്രതി കുഴഞ്ഞു വീഴുകയായിരുന്നു. പൊലീസുകാർ ചേർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. തിരുവനന്തപുരം ഇടവ സ്വദേശിയാണ് അനിൽ. ഇന്നലെ വൈകിട്ടാണ് പ്രതി അനിൽ ബന്ധുവായ വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. വെട്ടേറ്റ വിഷ്ണുവും തിരുവനന്തപുരം മെഡിക്കൽ…

Read More

ആലപ്പുഴയില്‍ പ്രസവം നിർത്തൽ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ പ്രസവ നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. ആലപ്പുഴ പഴയ വീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശ (31) ആണ് മരിച്ചത്. ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലാണ് യുവതിയുടെ ലാപ്രോസ്കോപ്പി ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ ആശയെ ഇന്നലെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് വൈകിട്ടോടെ മരണം സംഭവിച്ചത്. പോസ്റ്റുമോട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. സംഭവത്തില്‍ ലീഗൽ സർവീസ് അതോറിറ്റി സ്വമേധയാ കേസെടുത്തു.

Read More

കേന്ദ്ര അവഗണനക്കെതിരെ ലക്ഷങ്ങളെ അണിനിരത്തി മനുഷ്യച്ചങ്ങല തീർത്ത് ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ അവഗണനക്കെതിരെയും സംസ്ഥാനത്തോടുള്ള വിവേചനപരമായ നയങ്ങൾക്കെതിരെയും കാസർകോട്ട് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലിയാണ് സംസ്ഥാനത്ത് ഉടനീളം മനുഷ്യച്ചങ്ങലയുടെ ഭാഗമായത്. ലക്ഷങ്ങൾ മനുഷ്യച്ചങ്ങലയിൽ അണിചേർന്നു. സമൂഹത്തിൻ്റെ വ്യത്യസ്ത വിഭാഗങ്ങളിൽപെടുന്ന ആളുകൾ ചങ്ങലയുടെ ഭാഗമായി.കാസർഗോഡ് റെയിൽവേ സ്റ്റേഷൻ മുതൽ തലസ്ഥാനത്ത് രാജ്‌ഭവൻ വരെ ലക്ഷക്കണക്കിന് ജനങ്ങൾ ഡി.വൈ.എഫ്.ഐക്ക് ഒപ്പം അണിനിരന്നു. കാസർകോട്ട് എ.എ റഹീം എം.പി ആദ്യകണ്ണിയായി മുനുഷ്യച്ചങ്ങലയുടെ ഭാഗമായി. തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐയുടെ ആദ്യ പ്രസിഡന്റ് ഇ.പി…

Read More

നടി രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ

നടി രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. പ്രതിയെ ആന്ധ്രാപ്രദേശില്‍ നിന്നും പിടിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു. പ്രതിയെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കേസുമായി ബന്ധപ്പെട്ടു നേരത്തെ ബിഹാറില്‍ നിന്നും ഒരാളെ പിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് രശ്മികയുടെ ഡീപ്പ് ഫേക്ക് വി‍ഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന സാറാ പട്ടേല്‍ എന്ന ബ്രിട്ടിഷ്–ഇന്ത്യന്‍ മോഡലിന്‍റെ വി‍ഡിയോയിലാണ് രശ്മികയുടെ മുഖം എഡിറ്റ് ചെയ്ത് ചേര്‍ത്തത്.  വിഷയത്തിൽ നിയമ നടപടി…

Read More

മഹാരാജാസിലെ അധ്യാപകൻ നിസാമുദ്ധീൻ നിരന്തരമായി പീഡിപ്പിക്കുന്നു’; പ്രിൻസിപ്പലിന് പരാതി നൽകി വിദ്യാർഥികൾ

കൊച്ചി: മഹാരാജാസ് കോളേജിലെ അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാർഥികൾ. അറബിക് ഡിപ്പാർട്ട്മെന്റിലെ അധ്യാപകനും സ്റ്റാഫ് അഡൈസറുമായ നിസാമുദ്ധീനിൽ നിന്ന് നിരന്തര പീഡനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന പരാതിയുമായാണ് വിദ്യാർഥികൾ രംഗത്ത് വന്നത്. ബി.എ അറബിക് മൂന്നാം വർഷ വിദ്യാർഥികൾ പ്രിൻസിപ്പലിന് ഇത് സംബന്ധിച്ച് രേഖാമൂലം പരാതി നൽകി. അധ്യാപകനിൽ നിന്നും പീഡനത്തിനിരയായ പത്തോളം വിദ്യാർഥികൾ സംയുക്തമായാണ് പരാതി നൽകിയത്. ഗുരുതരമായ ആരോപണങ്ങളാണ് നിസാമുദ്ദീനെതിരെവിദ്യാർഥികൾ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. പാർട്ടിപരമായാണ് വിദ്യാർത്ഥികളെ കാണുന്നത്. ക്ലാസുമുറികളിൽ വിവേചനപരമായാണ് വിദ്യാർഥികളോട് സംസാരിക്കുന്നതെന്നും പരാതിയിൽ പറയുന്നു. മൂന്നാം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial