പൊലീസ് തലപ്പത്ത് വൻ അഴിച്ചുപ്പണി; എസ്. ശ്യാം സുന്ദർ കൊച്ചി കമ്മീഷണര്‍; വിജിലൻസ് ഐജി ഹർഷിതയ്ക്കും മാറ്റം

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വൻ അഴിച്ചുപ്പണി. ഐജി ശ്യാം സുന്ദർ കൊച്ചി കമ്മീഷണറാകും. കൊച്ചി കമ്മീഷണർ എ.അക്ബറിനെ ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് മാനദണ്ഡ പ്രകാരം സ്വന്തം ജില്ലയിൽ ജോലി ചെയ്യാൻ പാടില്ലെന്ന നിബന്ധനയിലാണ് അഴിച്ചുപണി. ക്രൈംബ്രാഞ്ച് ഐജിയായാണ് എ. അക്ബര്‍ ചുമതലയേല്‍ക്കുക. ആഭ്യന്തര സുരക്ഷാ വിഭാഗം ഐജിയാണ് നിലവില്‍ ശ്യാം സുന്ദര്‍. വിജിലൻസ് ഐജി ഹർഷിത അത്തല്ലൂരിയെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി നിയമിച്ചു.വയനാട് എസ്പിയായി ടി.നാരായണനെയും നിയമിച്ചു. വയനാട് എസ് പിയായ പതംസിംങിനെ പൊലീസ് ആസ്ഥാനത്തേക്ക്…

Read More

വാക്ക് പാലിച്ചു സർക്കാർ ;കുട്ടിക്കര്‍ഷകര്‍ക്ക് അഞ്ച് പശുക്കളെ ചിഞ്ചു റാണി കൈമാറി

തൊടുപുഴ: കുട്ടിക്കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് പശുക്കളെ കൈമാറി. ഉയര്‍ന്ന ഉത്പാദന ശേഷിയുള്ള എച്ച്എഫ് വിഭാഗത്തില്‍പ്പെട്ട അഞ്ച് പശുക്കളെയാണ് നല്‍കിയത്. ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി വെള്ളിയാമറ്റത്തെ വീട്ടിലെത്തിയാണ് പശുക്കളെ കൈമാറിയത്. ഒരു മാസത്തെ കാലിത്തീറ്റയും നൽകി. ഇതിനൊപ്പം മിൽമയുടെ 45000 രൂപയുടെ ധനസഹായവും കൈമാറി. കപ്പത്തൊണ്ട് കഴിച്ചതിനെ തുടർന്ന് പുതുവർഷപ്പുലരിയിലാണ് കുട്ടിക്കർഷകരായ മാത്യുവിന്റെയും ജോർജിന്റെയും 13 പശുക്കൾ ചത്തത്.പിതാവിന്റെ മരണശേഷം 22 പശുക്കളുള്ള ഫാമായിരുന്നു അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയം.മികച്ച കുട്ടിക്കർഷകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം…

Read More

രണ്ടര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; അമ്മയുടെ നില ഗുരുതരം

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് രണ്ടര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ. ചങ്ങരംകുളം പേരോത്തയിൽ റഫീഖിന്റെ മകൾ ഇശ മെഹ്‌റിനെയാണ് ആണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റഫീഖിന്റെ ഭാര്യ ഹസീന (35)യെയും കിണറ്റിൽ കണ്ടെത്തി. ഹസീനയെ കിണറിൽ നിന്ന് പുറത്തെടുത്ത് പുത്തൻപുരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹസീനയുടെ ആരോഗ്യ നില ഗുരുതരമാണ്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ ഇവരെ കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കിണറ്റിൽ കണ്ടത്. കുട്ടി മരിച്ചനിലയിലായിരുന്നു. അതേസമയം, സംഭവം എന്താണെന്ന് വ്യക്തമല്ല. പൊലീസ്…

Read More

രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നു കേസുകളില്‍ കൂടി അറസ്റ്റ് ചെയ്ത് പോലീസ്; നടപടി നാളെ ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കെ

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നു കേസുകളില്‍ കൂടി അറസ്റ്റ് ചെയ്ത് പോലീസ്. രണ്ടു കേസുകൾ സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ടവയാണ്. നാളെ രാഹുലിന്റെ ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കെയാണ് പൊലീസിന്റെ പെട്ടെന്നുള്ള നടപടി. ജില്ലാ ജയില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ ജയിലിലെത്തിയാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയറ്റുമായി ബന്ധപ്പെട്ട് മൂന്നു കേസുകളാണ് രാഹുലിനെതിരെ പൊലീസ് എടുത്തിരുന്നത്. എന്നാല്‍ അതില്‍ ഒരു കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നത്. ഇപ്പോള്‍ ശേഷിക്കുന്ന രണ്ടു കേസിലാണ്…

Read More

മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്കാരം 8-ാം തവണ മെസ്സിക്ക്; മികച്ച വനിതാ താരം അയ്താന ബോണ്‍മതി

ലണ്ടൻ: കഴിഞ്ഞ വർഷത്ത മികച്ച ഫുട്‌ബോൾ താരമായി ഫിഫ തെരഞ്ഞെടുത്തത് അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ. ഫിഫ ദ ബെസ്റ്റ് പുരസ്‌കാരത്തിനാണ് ഇന്റർ മയാമി താരമായ മെസ്സി അർഹനായത്. ബാഴ്‌സലോണയുടെ സ്പാനിഷ് താരം അയ്താന ബോൺമതിയാണ് മികച്ച വനിതാ താരം. 2022 ഡിസംബർ 19 മുതൽ 2023 ഓഗസ്റ്റ് 20 വരെയുള്ള കാലയളവിലെ പ്രകടനമാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. 8–ാം തവണയാണ് മെസ്സി മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്കാരം നേടുന്നത്. അന്തിമ പട്ടികയിലുണ്ടായിരുന്ന മാഞ്ചെസ്റ്റർ സിറ്റിയുടെ…

Read More

കുരുമുളക് പറിക്കുന്നതിനിടെ ഏണി വൈദ്യുതി ലൈനിൽ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

റാന്നി: കുരുമുളക് പറിക്കുന്നതിനിടെഇരുമ്പേണി ചെരിഞ്ഞ് 11 കെവി ലൈനിൽ തട്ടി തോട്ടം തൊഴിലാളിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പേഴുംപാറ പത്താം ബ്ലോക്ക് ഇരവുംമണ്ണിൽ സുജാത(55) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഭർത്താവ് രാജേന്ദ്രനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കൾ പകൽ 12.45യോടാണ് അപകടം.വീടിന് തൊട്ടടുത്ത പുരയിടത്തിൽ ഇരുമ്പേണി ഉപയോഗിച്ച് കുരുമുളക് പറിക്കുകയായിരുന്നു ദമ്പതികൾ. 20 അടി ഉയരമുള്ള ഏണിയിൽ കയറി രാജേന്ദ്രൻ മുളക് പറിക്കുമ്പോൾ ഏണി പെട്ടെന്ന് ചെരിഞ്ഞു. ഏണി വീണത് 11 കെ വി…

Read More

‘മോദി പ്രതിഷ്ഠ നടത്തുമ്പോൾ ഞങ്ങൾ പുറത്തിരുന്ന് കൈയ്യടിക്കണോ ?’; ചടങ്ങിൽ പങ്കെടുക്കാത്തതിൽ കാരണം വ്യകത്മാക്കി ശങ്കരാചാര്യരുടെ വിശദീകരണം

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന നാല് ശങ്കരാചാര്യന്മാരുടെ തീരുമാനം ചര്‍ച്ചയാകുന്നതിനിടെ തീരുമാനത്തിനു പിന്നിലെ കാരണം വ്യക്തമാക്കി പുരി ശങ്കരാചാര്യ പീഠത്തിലെ ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി മഹാരാജ്. രാം ലല്ല വിഗ്രഹം സ്ഥാപിക്കുന്ന സമയത്തുള്ള സ്ഥാപിത പാരമ്പര്യങ്ങളിൽ നിന്നുള്ള വൃതിചലനമാണ് ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന തങ്ങളുടെ തീരുമാനത്തിന് പിന്നിലെന്ന് സ്വാമി നിശ്ചലാനന്ദ സരസ്വതി മഹാരാജ് പറഞ്ഞു. എഎൻഐക്ക് നൽകി അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘ശങ്കരാചാര്യന്മാർ സ്വന്തം അന്തസ്സ് ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. ഇത് ഒരു ഈഗോ പ്രശ്നമല്ല….

Read More

ട്രെയിനിലെ ശുചിമുറിയിൽ മലയാളി യുവതി മരിച്ചനിലയിൽ

കോട്ടയം: ട്രെയിനിലെ ശുചിമുറിയിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തിൽ പരേതനായ സുരേന്ദ്രൻനായരുടെ മകൾ സുരജ എസ് നായർ (45) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആലപ്പുഴ – ധൻബാദ് എക്സ്‌പ്രസ് ട്രെയിനിൽ തമിഴ്‌നാട്ടിലെ ജോളാർപ്പെട്ടിൽവെച്ചാണ് മൃതദേഹം കണ്ടെത്തിയത്. ജോളാർപ്പെട്ടിലാണ് മൃതദേഹം നിലവിൽ സൂക്ഷിച്ചിരിക്കുന്നത്. ഒഡീഷയിലുള്ള സഹോദരിയുടെ വീട്ടിൽപോയശേഷം വൈക്കത്തേക്ക് ട്രെയിനിൽ വരുന്നതിനിടെയാണ് സംഭവം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നാട്ടിൽ ലഭിച്ചിട്ടുള്ള വിവരം. വിവരമറിഞ്ഞ് ഇന്ന് രാവിലെ ബന്ധുക്കൾ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഭർത്താവ്:…

Read More

ആലപ്പുഴ-ധൻബാദ് എക്ര്‌സ്പ്രസിലെ ശുചിമുറിയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ട്രെയിനിലെ ശുചിമുറിയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുകുളങ്ങല പാലക്കാട്ട് മഠത്തിൽ സുരജ എസ് നായരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ജോലാർപേട്ടിൽ വെച്ച് ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസ് ട്രെയിനിലാണ് സുരജയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടത് ഒഡീഷയിലുള്ള സഹോദരിയുടെ വീട്ടിൽ പോയ ശേഷം തിരികെ സ്വദേശമായ വൈക്കത്തേക്ക് വരുന്നതിനിടെയാണ് സംഭവം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ബന്ധുക്കൾ ജോലാർപേട്ടിലേക്ക് പോയിട്ടുണ്ട്.

Read More

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്; ഹൈക്കോടതി അഭിഭാഷകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ ഹൈക്കോടതി അഭിഭാഷകനായ പി ജി മനുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പുത്തന്‍കുരിശ് പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്. പി ജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നിയമസഹായം തേടിയെത്തിയ എറണാകുളം സ്വദേശിയായ യുവതിയെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായിരുന്ന അഡ്വക്കേറ്റ് പി ജി മനു ഓഫീസില്‍ വെച്ച് പീഡിപ്പിക്കുകയും സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയെന്നുമാണ് പരാതി. പൊലീസ് കേസ് എടുത്തതിന് പിന്നാലെ പി ജി മനു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial