കാട്ടാക്കടയില്‍ ഉറങ്ങിക്കിടന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം ;പോലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം : കാട്ടാക്കടയില്‍ ഉറങ്ങിക്കിടന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. പൂവച്ചല്‍ സ്വദേശികളായ ദമ്പതികളുടെ പത്തു വയസ്സുള്ള കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു. പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ കുറകോണം എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. വിജയകുമാര്‍-സുജ ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. എന്നത്തേയും പോലെ ഇന്നലെയും മുത്തശ്ശിക്കൊപ്പം വീടിന് നടുവിലെ മുറിയിലാണ് കുട്ടി ഉറങ്ങാന്‍ കിടന്നത്. രാത്രി മറ്റാരോ ഉള്ളതായി പ്രായമായ മുത്തശ്ശിക്ക് തോന്നിയിരുന്നു. എന്നാല്‍ കുട്ടിയുടെ പിതാവ് ആണെന്നാണ് കരുതിയത്….

