വിമാനത്താവളത്തിലെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി; സ്വർണം തട്ടിയെടുത്തു; രണ്ടുപേർ അറസ്റ്റിൽ
കൂത്തുപറമ്പ്: ഗൾഫിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യുവതിയിൽ നിന്നും ഒരു കിലോയോളം സ്വർണം തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. യുവതിയെ തട്ടിക്കൊണ്ടു പോയി ലോഡ്ജിൽ ബലമായി താമസിപ്പിച്ചാണ് സ്വർണം തട്ടിയത്. പിടിയിലായവർ ക്വട്ടേഷൻ സംഘത്തിൽപ്പെട്ടവരാണ്. കോട്ടയം മലബാർ കൂവ്വപ്പാടിയിലെ ജംഷീർ മൻസിലിൽ ടി.വി. റംഷാദ് (26), കൂത്തുപറമ്പ് മൂര്യാട് താഴെ പുരയിൽ സലാം (36) എന്നിവരെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കണ്ടേരിയിലെ മർവാൻ, അമീർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കേസെടുത്തത്. കഴിഞ്ഞദിവസം ഗൾഫിൽനിന്ന് നെടുമ്പാശ്ശേരിയിൽ…

