‘വീട്ടിലേക്ക് ഇനി ഉടനില്ല, അടുത്ത വർഷം കാണാം’; എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കാണ്മാനില്ല; നാടുവിട്ടത് കത്തെഴുതി വച്ച ശേഷം

കൊച്ചി: കത്തെഴുതി വച്ച് എട്ടാം ക്ലാസ് വിദ്യാർഥികളായ മൂന്ന് കുട്ടികൾ നാടുവിട്ടു. എറണാകുളം പുതുവൈപ്പ് സ്വദേശികളായ ആദിത് (13), ആദിഷ് (13), ആഷ്‍വിൻ (13) എന്നിവരെയാണ് കാണാതായത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ വീട് വിട്ടിറങ്ങുകയായിരുന്നു. ഇനി തിരിച്ച് വീട്ടിലേക്ക് ഉടനില്ലെന്നും അടുത്ത വർഷം കാണാമെന്നും കത്തിൽ പറയുന്നു. ആദിത്താണ് വീട്ടിൽ കത്തെഴുതി വെച്ചത്. മൂന്ന് പേരും ചുവന്ന നിറത്തിലുള്ള ടീ ഷർട്ടാണ് ധരിച്ചിരിക്കുന്നത്. കണ്ടുകിട്ടുന്നവർ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ഫോൺ നമ്പർ: 9497987119, 9497980482,…

Read More

മൂന്നാറില്‍ 12 കാരിയെ പീഡിപ്പിച്ചശേഷം മുങ്ങിയ പ്രതി പിടിയില്‍

മൂന്നാർ: മൂന്നാറിൽ ഇതരസംസ്ഥാനതൊഴിലാളിയുടെ 12 കാരിയായ മകളെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായി. ഝാർഖണ്ഡ് സ്വദേശി സെലാൻ ആണ് പിടിയിലായത്. ബോഡിമെട്ടിൽ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയത്. സംഭവം നടന്ന് അഞ്ചു ദിവസത്തിന് ശേഷമാണ് പ്രതി വലയിലായത്. കൃത്യത്തിന് പിന്നാലെ ഒളിവിൽ പോയ സെലാനും ഭാര്യ സുമരി ബർജോയെയും കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മൂന്നാർ ചിട്ടിവാര എസ്റ്റേറ്റിൽ വെച്ചായിരുന്നു സംഭവം. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് പ്രതി 12കാരിയെ കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു….

Read More

ഗ്രോ ബാഗിൽ കൃഷിനടത്തിയത് പതിമൂന്ന് കഞ്ചാവ് ചെടികൾ; യുവാവിനെ പിടികൂടി പൊലീസ്

കൊച്ചി: എറണാകുളം വഴിക്കുളങ്ങരയിൽ ഗ്രോ ബാഗിൽ കഞ്ചാവ് കൃഷിനടത്തിയ യുവാവിനെ പൊലീസ് പിടികൂടി. പതിമൂന്ന് കഞ്ചാവ് ചെടികളാണ് പരിശോധനയിൽ കണ്ടെത്തിയത്. എറണാകുളം റൂറൽ എസ്പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് നോർത്ത് പറവൂർ സ്വദേശി സുധീഷിനെ പറവൂർ പൊലീസ് പിടികൂടിയത്. വഴിക്കുളങ്ങരയിൽ ഓട്ടോ വര്‍ക്ക് ഷോപ്പ് വാടകയ്ക്കെടുത്ത് നടത്തുകയാണ് പിടിയിലായ പ്രതി. വർക്ക് ഷോപ്പിന് സമീപം ആളൊഴിഞ്ഞ ഭാഗത്താണ് കഞ്ചാവ് നട്ടുവളർത്തിയത്. മൂന്ന് ഗ്രോ ബാഗുകളിലായി പന്ത്രണ്ട് കഞ്ചാവ് ചെടിയും തറയിൽ ഒരെണ്ണവുമായിരുന്നു നട്ടത്. രണ്ട്…

Read More

ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ; അംബാനിയെ പിന്നിലാക്കി അദാനി

രാജ്യത്തെ ഏറ്റവും കൂടുതൽ സമ്പത്തിന് ഉടമയെന്ന സ്ഥാനം മുകേഷ് അംബാനിയില്‍നിന്ന് തിരികെ പിടിച്ച് ഗൗതം അദാനി. ഇതോടെ ബ്ലൂംബര്‍ഗിന്റെ ലോക സമ്പന്ന പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണിപ്പോൾ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. മുകേഷ് അംബാനിയാകട്ടെ പതിമൂന്നാം സ്ഥാനത്തും. പട്ടിക പ്രകാരം അദാനിയുടെ മൊത്തം ആസ്തി 8,11,836 കോടി രൂപ (97.6 ബില്യണ്‍ ഡോളര്‍)ആണ്. അംബാനിയുടേത് 8,06,845 കോടി രൂപ (97 ബില്യണ്‍ ഡോളര്‍)യും. കഴിഞ്ഞ ഡിസംബറില്‍ 4.41 ബില്യണ്‍ ഡോളറിന്റെ നേട്ടവുമായി ബ്ലൂംബര്‍ഗിന്റെ പട്ടികയില്‍ അദാനി…

Read More

കെഎസ്ആർടിസിയിൽ സാമ്പത്തിക തട്ടിപ്പ് നടത്തയ കേസ്; സിഐടിയു സംസ്ഥാന സെക്രട്ടറിക്ക് സസ്പെൻഷൻ

കൊച്ചി: കെഎസ്ആർടിസിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സി.ഐ.ടി.യു നേതാവിന് സസ്പെൻഷൻ. എറണാകുളം പെരുമ്പാവൂർ ഡിപ്പോയിലെ സ്പെഷ്യൽ അസിസ്റ്റന്റും സി.ഐ.ടി.യുവിന്റെ സംസ്ഥാന സെക്രട്ടറിയുമായ സജിത്ത് കുമാർ ടി എസിനെയാണ് സസ്പെൻഡ് ചെയ്തത്. ജിലൻസ് അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

Read More

വൈദികർക്ക് കർശന നിർദേശങ്ങളുമായി ഓർത്തഡോക്സ് സഭ

നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യന്‍റെ ബിജെപി പ്രവേശനവും തുടർന്നുള്ള വിവാദങ്ങൾക്കും പിന്നാലെ വൈദികർക്ക് കർശന നിർദേശങ്ങളുമായി ഓർത്തഡോക്സ് സഭ.നേതൃത്വത്തിന്‍റെ അനുമതി വാങ്ങാതെ മാധ്യമങ്ങളിൽ വൈദികർ അഭിപ്രായം പറയരുതെന്നാണ് നിർദ്ദേശം. വിഴുപ്പലക്കൽ സംസ്കാരം പൗരോഹിത്യത്തിൽ നിന്ന് ആരും പ്രതീക്ഷിക്കുന്നില്ലെന്നാണ് വൈദിക ട്രസ്റ്റി വാട്സ്അപ് വഴി നൽകിയ നിർദ്ദേശത്തിൽ പറയുന്നത്. ഫാ. ഷൈജു കുര്യനെതിരെ പൊലീസിൽ എത്തിയ പരാതി അടക്കം വിവാദമായതോടെയാണ് നേതൃത്വത്തിന്‍റെ ഇടപെടൽ. മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട് വൈദികസ്ഥാനത്തുള്ളവർ അഭിപ്രായം പറയുന്നതിന് മുമ്പ് സഭാ നേതൃത്വത്തിൽ നിന്നോ…

Read More

പന്ത്രണ്ടുവയസുകാരിയുടെ ഭ്രൂണത്തിന് 34 ആഴ്ച്ച പ്രായം; ഗർഭഛിദ്ര അപേക്ഷ തള്ളി ഹൈക്കോടതി

കൊച്ചി: ഗർഭഛിദ്രം നടത്താൻ അനുമതി തേടിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അപേക്ഷ കേരള ഹൈക്കോടതി തള്ളി. 34 ആഴ്ച്ച ഭ്രൂണത്തിന് പ്രായം ഉണ്ടെന്ന് തെളിഞ്ഞതിനാലാണ് അപേക്ഷ കോടതി നിരസിച്ചത്. പൂർണ വളർച്ചയെത്തിയ ഭ്രൂണം കളയുന്നത് പന്ത്രണ്ടുവയസുകാരിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടികാട്ടിയാണ് ഗർഭഛിദ്രത്തിന് അനുമതി നൽകാത്തതെന്ന് കോടതി അറിയിച്ചു. പ്രായപൂർത്തിയാകാത്ത സഹോദരനുമായുള്ള ലൈംഗിക ബന്ധത്തിലൂടെയാണ് 12 വയസുകാരി ഗർഭിണിയായത്. കഴിഞ്ഞ മാസം 22 നാണ് ഗർഭഛിദ്രത്തിന് അനുമതി തേടി പെൺകുട്ടി കോടതയിലെത്തിയതെന്നും പി ടി ഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്….

Read More

മണിപ്പൂരിനെ പറ്റി പറയാൻ നാവനങ്ങിയില്ലെങ്കില്‍ നമ്മള്‍ കോംപ്രമൈസ് ചെയ്യുകയാണ് ‘മോദിയുടെ വിരുന്നില്‍ പങ്കെടുത്തഅവർക്കെതിരെ കടുത്ത വിമര്‍ശനവുമായി മര്‍ത്തോമ ബിഷപ്പ്

അടൂര്‍: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത സഭാധ്യക്ഷന്മാര്‍ക്കെതിരെ വിമര്‍ശനവുമായി മാര്‍ത്തോമ്മാ സഭ അമേരിക്കൻ ഭദ്രാസനാധിപൻ ബിഷപ്പ് ഡോ.ഏബ്രഹാം മാര്‍ പൗലോസ് രംഗത്ത്. പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങ് മനോഹരമായ പരിപാടിയായിരുന്നു. എന്നാല്‍ ഞങ്ങള്‍ ഹ്യദയം നുറുങ്ങുന്ന വേദനയിലായിരുന്നു . മണിപ്പൂര്‍ പോലെയുള്ള സംഭവങ്ങള്‍ നിരന്തരമായി നടക്കുമ്പോള്‍ പറയേണ്ട കാര്യങ്ങള്‍ പറയേണ്ട വിധത്തില്‍ ധൈര്യത്തോടെ ബന്ധപ്പെട്ടവരോട് പറയാൻ കഴിയണം. ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് പ്രസംഗമധ്യേ ഇക്കാര്യങ്ങള്‍ പറയാമായിരുന്നു. മണിപ്പൂരിലെ ജനങ്ങള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ നമ്മുടെ നാവടങ്ങി പോയെങ്കില്‍ നിശ്ചയമായും നമ്മള്‍ കോംപ്രമൈസ് ചെയ്യുകയാണ്. അതില്‍…

Read More

ടെറസിൽ നിന്ന് വീണ് മധ്യവയസ്കന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; കൊലപാതകമെന്ന് പൊലീസ്, സുഹൃത്ത് പിടിയിൽ

കോഴിക്കോട്: ടെറസിൽ നിന്ന് വീണ് മധ്യവയസ്കന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. പുതുവത്സര തലേന്നായിരുന്നു സംഭവം. ചികിത്സയിലായിരുന്ന തടമ്പാട്ടു താഴം സ്വദേശി അബ്ദുൽ മജീദ് ഇന്നാണ് മരിച്ചത്. ടെറസിൽ നിന്നും വീണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ മദ്യലഹരിയിൽ സുഹൃത്ത്‌ തള്ളിയിട്ടതാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അബ്ദുൽ മജീദിന്റെ സുഹൃത്ത്‌ അരുണിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. അബ്ദുൽ മജീദ് ഇന്ന് രാവിലെ ആണ് മരിച്ചത്.

Read More

പാടിച്ചിറയിൽ ഇറങ്ങിയ കടുവയെ കണ്ടെത്താൻ ക്യാമറകൾ സ്ഥാപിച്ച് വനംവകുപ്പ്

പുൽപള്ളി: വയനാട് ജില്ലയിൽ പാടിച്ചിറയിൽ ഇറങ്ങിയ കവിതയെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി. പാടിച്ചിറയുടെ പരിസര പ്രദേശങ്ങളിൽ നാട്ടുകാരെ ഭീതിയിലാക്കിയ കടുവയെ കണ്ടെത്താൻ വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ചു. പാടിച്ചിറ – സീതാമൗണ്ട്, പാടിച്ചിറ ലൂർദ്കുന്ന്, തറപ്പത്തുകവല– ചൂനാട്ട് കവല എന്നിവിടങ്ങളിലെ തോട്ടങ്ങളിൽ 5 ക്യാമറകളാണു സ്ഥാപിച്ചത്. മുന്‍പു കടുവയെ കണ്ടെന്നു പറയുന്ന സ്ഥലങ്ങളിലാണിവ സ്ഥാപിച്ചിരിക്കുന്നത്. അതേസമയം 2 ദിവസത്തിനു ശേഷം വേണമെങ്കിൽ ക്യാമറ മാറ്റി സ്ഥാപിക്കാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസം നാട്ടുകാരുടെ സഹകരണത്തോടെ വനപാലകർ പാടിച്ചിറക്കുന്നിലെ വിവിധ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial