ചിതറയിൽ വിവാഹ വാഗ്ദാനം നൽകി പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ചിതറ : വിവാഹ വാഗ്‌ദാനം നൽകി പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് ചിതറ പോലീസിന്റെ പിടിയിലായി.ഐരകുഴി കൊച്ചുപെരുങ്ങാട് അഖിൽ വിലാസത്തിൽ പക്രു എന്ന് വിളിക്കുന്ന അഖിലാണ് അറസ്റ്റിലായത്. കഴിഞ്ഞ ആഗസ്റ്റിലാണ് പെൺകുട്ടിതാമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി കുട്ടിയെ പ്രലോഭിപ്പിച്ച് വീടിന് പുറത്ത് എത്തിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്.തുടർന്ന് പെൺകുട്ടിയെ വിവാഹം കഴിക്കില്ലന്ന് പറഞ്ഞ അഖിൽ പെൺകുട്ടിയെ ഒഴവാക്കാൻ ശ്രമിച്ചു.തുടർന്ന് കഴിഞ്ഞ ഒക്ടോബർ പത്താം തീയതി കുട്ടി വീട് വിട്ട് പോയി . തുടർന്നാണ് ചിതറ പോലീസ് മാൻമിസ്സിങ്ങിന്…

Read More

ഇത്തവണയും റെക്കോർഡിട്ട് ക്രിസ്‌തുമസ്‌ പുതുവത്സര മദ്യവിൽപന; ഈ വർഷം വിറ്റത് 543 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: ഇത്തവണയും റെക്കോർഡിട്ട് ക്രിസ്‌തുമസ്‌ പുതുവത്സര മദ്യവിൽപന. 543 കോടി രൂപയുടെ മദ്യമാണ് വിറ്റത്. പുതുവത്സര ദിനത്തോടനുബന്ധിച്ച് ഇന്നലെ മാത്രം വിറ്റത് 94.5 കോടി രൂപയുടെ മദ്യമാണ്. ഇതിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്ലെറ്റിലാണ്. 516.26 കോടിയുടെ മദ്യവില്പനയാണ് കഴിഞ്ഞ വർഷം നടന്നത്സംസ്ഥാനത്ത് ഇത്തവണയും ക്രിസ്മസിന് റെക്കോഡ് മദ്യ വില്‍പന നടന്നു. മൂന്ന് ദിവസം കൊണ്ട് ബെവ്കോ ഔട്ട്‌ലെറ്റ് വഴി 154.77 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഇന്നലെ മാത്രം…

Read More

ഇന്റര്‍ചേഞ്ച് ഫീസ്, ഇടപാട് പരിധി…; ഇന്നുമുതല്‍ യുപിഐയില്‍ നിരവധി മാറ്റങ്ങള്‍

ന്യൂഡൽഹി: സാമ്പത്തിക ഇടപാട് നടത്താൻ യുപിഐ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വർധിച്ച് വരികയാണ്. ഡിജിറ്റൽ പണമിടപാടിൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്നതും യുപിഐ സംവിധാനത്തെയാണ്. യുപിഐയുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥകൾ പുതുവർഷ ദിനമായ ഇന്ന് പ്രാബല്യത്തിൽ വന്നു. അവ ചുവടെ: യുപിഐ ഐഡികൾ: ഒരു വർഷമായി പണമിടപാടുകൾ നടത്താത്ത യുപിഐ ഐഡികളും നമ്പറുകളുമുപയോഗിച്ച് ഇന്നു മുതൽ പണം സ്വീകരിക്കാൻ സാധിക്കില്ല. ഇത്തരം യുപിഐ ഐഡികളും നമ്പറുകളും മരവിപ്പിക്കാനാണ് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ…

Read More

ശിവഗിരിയിൽ തീർത്ഥാടന പദയാത്രയെ സ്വീകരിച്ച് മുസ്ലീം ജമാ അത്ത്; കൊല്ലൂർവിള മുസ്ലിം ജമാഅത്ത് കമ്മിറ്റി

കൊല്ലം: ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് കൊല്ലൂർവിള മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചരണസഭയുടെ കീഴിൽ ആലുവ അദ്വൈതാശ്രമത്തിൽ നിന്ന് ആരംഭിച്ച പദയാത്രയ്ക്കാണ് മുസ്ലീം ജമാ അത്ത് കമ്മിറ്റി സ്വീകരണം നൽകിയത്. കൊല്ലം പള്ളിമുക്കിലാണ് കൊല്ലൂർവിള മുസ്ലിം ജമാഅത്ത് കമ്മിറ്റി ശിവ​ഗിരി തീർത്ഥാടകരെ സ്വീകരിച്ചത്. സ്വീകരണസമ്മേളനത്തിൽ ജമാഅത്ത് പ്രസിഡന്റ് എ.അൻസാരി, ജമാഅത്ത് സെക്രട്ടറി ഹാജി എ.അബ്‌ദുൽ റഹുമാൻ, ട്രഷറർ എം.കെ.ഹാജി, സെയ്നുൽ ആബ്ദീൻ, വൈസ് പ്രസിഡന്റ് എസ്.സബീർ, ജോയിന്റ് സെക്രട്ടറി…

Read More

ചെങ്കടലില്‍ ചരക്കു കപ്പല്‍ റാഞ്ചാന്‍ ഹൂത്തികള്‍ നടത്തിയ ശ്രമം പരാജയപ്പെടുത്തി യുഎസ് സേന

ചെങ്കടലില്‍ ചരക്കു കപ്പല്‍ റാഞ്ചാന്‍ ഹൂത്തികള്‍ നടത്തിയ ശ്രമം പരാജയപ്പെടുത്തി യുഎസ് സേന. ഹൂത്തികളുടെ മൂന്ന് കപ്പലുകള്‍ യുഎസ് ആക്രമണത്തില്‍ തകര്‍ത്തുവെന്ന് സൈന്യം പറഞ്ഞു. ഹെലികോപ്റ്ററിന്റെ സഹായത്തോടുകൂടി ബോട്ടുകള്‍ കടലില്‍ മുക്കുകയായിരുന്നു. പത്തോളം പേരെ പോരാട്ടത്തില്‍ നഷ്ടപ്പെട്ടതായി ഹൂത്തികള്‍ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ചെങ്കടലില്‍ ഇത് രണ്ടാം തവണ ആക്രമണമുണ്ടാവുന്നത്. നേരത്തെ രണ്ട് മിസൈല്‍ മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ഈ കപ്പലുകളെ നേരിട്ടിരുന്നത് ഇവ യുഎസ് ആക്രമണത്തില്‍ തകര്‍ത്തിരുന്നു. തന്ത്രപരമായ ചെങ്കടല്‍ മേഖലയിലെ കപ്പലുകള്‍ ഗാസയിലെ പലസ്തീനുകാര്‍ക്ക് പിന്തുണ…

Read More

എറണാകുളത്തെ നാലു മണ്ഡലങ്ങളിലെ നവകേരള സദസ്സിന് ഇന്ന് തുടക്കം; വൻ സുരക്ഷ

കൊച്ചി: കാനം രാജേന്ദ്രന്റെ മരണത്തെത്തുടർന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസ്സ് ഇന്ന് തുടങ്ങും. തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട്, തൃക്കാക്കര മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കാനുള്ളത്. തൃക്കാക്കര നിയോജക മണ്ഡലം നവകേരള സദസ്സാണ് ഇന്ന് ആദ്യം നടക്കുക. വൈകീട്ട് മൂന്നിന് കാക്കനാട് സിവിൽ ‌സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിലാണ് സദസ്സ് നടക്കുന്നത്. തുടർന്ന് വൈകീട്ട് അഞ്ചിന് പിറവം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ പിറവം മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കും. നാളെ വൈകീട്ട് മൂന്നിന് തൃപ്പൂണിത്തുറ…

Read More

പുതുവത്സരാഘോഷങ്ങളിൽ ശ്രദ്ധവേണം; കൊവിഡ് കേസുകൾ ഉയരാൻ സാധ്യത, മാസ്ക് നിർബന്ധമാക്കാൻ നിർദ്ദേശം

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങൾ കഴിയുന്നതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധനയുണ്ടായേക്കാം എന്ന് കണക്ക് കൂട്ടൽ. കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആഘോഷവേളകളിൽ മാസ്ക് നിർബന്ധമാക്കണമെന്നും നിർദേശം. രാജ്യത്ത് സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണത്തിന്റെ പകുതിയോ അതിനടുത്തൊ രോഗികൾ കേരളത്തിലാണ്. ദിനം പ്രതി കൊവിഡ് കേസുകളിൽ വലിയ വർധനയാണ് ഉണ്ടാകുന്നത്. ഇതിനൊപ്പം ആഘോഷ സീസൺ കഴിയുന്നതോടെ സംസ്ഥാനത്തെ കൊവിഡ് കണക്കുകളിൽ ഇനിയും വർധനയുണ്ടായേക്കാം എന്ന കണക്ക് കൂട്ടലിലാണ് ആരോഗ്യവകുപ്പ്. കൊവിഡ് വകഭേദങ്ങളായ, വ്യാപനതോത് കൂടിയ ഒമിക്രോണും ജെ എൻ വണ്ണും…

Read More

വിദഗ്‌ധ ചികിത്സക്കായി കെ സുധാകരൻ നാളെ അമേരിക്കയിലേക്ക്

തിരുവനന്തപുരം : വിദഗ്‌ധ ചികിത്സക്കായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ നാളെ അമേരിക്കയിലേക്ക് തിരിക്കും. കൊച്ചിയിൽ നിന്നും വിമാന മാർഗ്ഗം ഇന്ന് ദില്ലിയിൽ എത്തിയ ശേഷം നാളെയാണ് അമേരിക്കയിലേക്ക് പോവുക.ഭാര്യയും ഡൽഹിയിലുള്ള അദ്ദേഹത്തിന്റ പ്രൈവറ്റ് സെക്രട്ടറിയും ഒപ്പം ഉണ്ടാകും. ന്യൂറോ സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് നിലവിൽ ചികിത്സയിലുള്ള കെ. സുധാകരൻ വിദഗ്‌ധ പരിശോധനകൾക്കും ചികിത്സയ്ക്കുമായാണ് അമേരിക്കയിലേക്ക് പോകുന്നത്. പാർട്ടിയിൽ രണ്ടാഴ്ചത്തെ അവധി അറിയിച്ചിട്ടുണ്ടെങ്കിലും കെപിസിസി പ്രസിഡന്റിന്റെ ചുമതല മറ്റാർക്കും കൈമാറിയിട്ടില്ല.

Read More

മാതാപിതാക്കളെ സംരക്ഷിച്ചില്ല; 11 മക്കളുടെ വസ്തു തിരികെ കൊടുക്കാൻ ഉത്തരവ്

പാലാ: മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളിൽനിന്ന് വസ്തുവിന്റെ ആധാരം തിരികെ എഴുതിവാങ്ങാൻ ഉത്തരവ്. 11 വ്യക്തികളിൽ നിന്നും സ്വത്ത് തിരിച്ചെടുക്കാനാണ് ഉത്തരവ്. മാതാപിതാക്കളുടേയും മുതിർന്ന പൗരന്മാരുടേയും സംരക്ഷണത്തിനുള്ള മെയിന്റനൻസ് ട്രിബ്യൂണൽ പ്രിസൈഡിങ് ഓഫീസറും പാലാ ആർ.ഡി.ഒ.യുമായ പി.ജി. രാജേന്ദ്രബാബുവാണ് ഉത്തരവിട്ടത്. പാലാ മെയിന്റനൻസ് ട്രിബ്യൂണലിന്റെയും സാമൂഹിക നീതിവകുപ്പിന്റെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന അദാലത്തിലായിരുന്നു ഇത്.ലഭിച്ച 20 പരാതികളിൽ 11 എണ്ണത്തിലാണ് മാതാപിതാക്കളുടേയും മുതിർന്ന പൗരന്മാരുടേയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമപ്രകാരം ആർ.ഡി.ഒ. ഉത്തരവ് പുറപ്പെടുവിച്ചത്. ബാക്കിയുള്ള ഒൻപത്…

Read More

ഫോൺ വിളിക്കുന്നതിനിടെ കരഞ്ഞ് ബഹളം വെച്ച രണ്ട് വയസുകാരനെ കഴുത്ത് ഞെരിച്ച് കൊന്ന് ;അമ്മ അറസ്റ്റിൽ

റാഞ്ചി: ഫോൺവിളിക്കുന്നതിനിടെ കരഞ്ഞ് ബഹളംവെച്ച രണ്ടു വയസുകാരനെ കഴുത്തു ഞെരിച്ച് കൊന്ന് അമ്മ. ജാർഖണ്ഡിലെ ഗിരിഡീഹ് ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം. അഫ്സാന ഖട്ടൂൺ എന്ന യുവതിയാണ് തന്‍റെ രണ്ടുവയസുള്ള മകനെ കഴുത്തുഞെരിച്ചു കൊന്നത്. സംഭവത്തിനു മുമ്പ് അഫ്സാനയും ഭർത്താവുമായി വഴക്കുണ്ടായിരുന്നു. തുടർന്ന് യുവതി കുഞ്ഞുമായി മുറിയിൽക്കയറി വാതിലടയ്ക്കുക. പിന്നീട് ഉറങ്ങാനായി അഫ്സാന ഭർത്താവിനെ മുറിയിലേക്കു വിളിച്ചു. ഇയാൾ മുറിയിലെത്തിയപ്പോഴാണ് കുഞ്ഞിനെ ബോധരഹിതനായി കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഫോൺചെയ്യുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചിലടക്കാൻ ശ്രമിച്ചപ്പോൾ കുഞ്ഞ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial