സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രയ്ക്കിടെ ആണ്‍കുട്ടിയെ ചുംബിച്ചു; യുവതിയായ പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

ബംഗളൂരു: സ്കൂളിൽ നിന്നുള്ള വിനോദയാത്രയ്ക്കിടെ വിദ്യാർഥിയോട് മോശമായി പെരുമാറിയ സർക്കാർ സ്കൂളിലെ പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ. ആൺകുട്ടിയെ ചുംബിക്കുകയും കൂടുതൽ അടുത്തിടപഴകുകയും ചെയ്യുന്ന 42കാരിയായ പ്രധാന അധ്യാപികയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായതിന് പിന്നാലെയാണ് നടപടി. കർണാടക ചിക്കബല്ലാപ്പൂർ ജില്ല ചിന്താമണി താലൂക്കിലെ മുരുഗമലയിലെ സർക്കാർ ഹൈസ്കൂളിലാണ് സംഭവം. ഡിസംബർ 22 മുതൽ 25 വരെ സ്കൂളിൽ നിന്ന് വിനോദയാത്ര പോയിരുന്നു. ധർമ്മസ്ഥലയിലെ കാഴ്ചകൾ കാണാൻ പോയ യാത്രയ്ക്കിടെയാണ് സംഭവം നടന്നത്. മറ്റൊരു വിദ്യാർഥി എടുത്ത ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ…

Read More

ബാലദിന ഘോഷയാത്ര സംഘടിപ്പിച്ചു

ചിറയിൻകീഴ് :ബാലസംഘം രൂപീകരണത്തിന്റെ എൺപത്തി ആറാം വാർഷികാഘോഷ ത്തോടനുബന്ധിച്ച് ഘോഷയാത്ര സംഘടിപ്പിച്ചു. ബാലസംഘം കൂന്തള്ളൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഘോഷയാത്ര പാലകുന്ന് ജംഗ്ഷനിൽ നിന്നും ആരംഭിച്ചു. കാട്ടുമുറാക്കലിൽ നടന്ന സമാപന സമ്മേളനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. കുമാരി അശ്വനി ഉദയൻ അധ്യക്ഷയായി. വൈഗ ചഞ്ചൽ സ്വാഗതവും വൈശാഖ് നന്ദിയും പറഞ്ഞു. ബാലസംഘം കൺവീനർ സന്തോഷ് കുമാർ ,ജി.വേണുഗോപാലൻ നായർ, ഹരീഷ് ദാസ് ,വിജുകുമാർ , അനിൽകുമാർ,ടോമി, ഗോപകുമാർ എന്നിവർ പങ്കെടുത്തു.

Read More

ക്യാപ്റ്റന്റെ സംസ്കാരം ഇന്ന് വൈകിട്ട്; അന്ത്യാഞ്ജലി അർപ്പിക്കാനെത്തുന്നത് ആയിരങ്ങൾ

ചെന്നൈ: അന്തരിച്ച തമിഴ് നടനും ഡിഎംഡികെ സ്ഥാപകനുമായ വിജയകാന്തിൻ്റെ സംസ്കാരം ഇന്ന് വൈകിട്ട് 4.45ന് നടക്കും. ഡിഎംഡികെ ആസ്ഥാനത്താണ് സംസ്കാര ചടങ്ങുകൾ. ഇന്നു രാവിലെ ആറു മണി മുതൽ ബീച്ചിലെ ഐലൻഡ് ഗ്രൗണ്ടിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. ഉച്ചയ്ക്ക് ഒരു മണിവരെയാണ് പൊതുദർശനം. ഒരു മണിയ്ക്ക് വിലാപയാത്രയായി ഡിഎംഡികെ ആസ്ഥാനത്തേയ്ക്ക് പുറപ്പെടും. ആയിരക്കണക്കിന് ആരാധകരും പാർട്ടി പ്രവർത്തകരുമാണ് ക്യാപ്റ്റന് അന്ത്യാഞ്ജലി അർപ്പിയ്ക്കാനായി ഇന്നലെ എത്തിയത്. കൂടുതൽ ആളുകൾ എത്തുന്നതിനാലാണ് ഐലൻഡ് ഗ്രൗണ്ടിൽ പൊതുദർശനം ക്രമീകരിച്ചത്. കോവിഡ് ബാധിതനായി…

Read More

യൂത്ത് കോൺഗ്രസ് നേതാവ് മദ്യപിച്ച് റോഡിൽ കിടന്നു, പരസ്യമായി അസഭ്യം പറഞ്ഞു; പരാതിയുമായി സൈനിക ഉദ്യോഗസ്ഥൻ

തിരുവനന്തപുരം: മദ്യപിച്ച് റോഡിൽ കിടന്ന യൂത്ത് കോൺഗ്രസ് നേതാവ് പരസ്യമായി അസഭ്യം പറഞ്ഞതായി പരാതി. യൂത്ത് കോൺഗ്രസ് ഔട്ട്റീച്ച് സെൽ സംസ്ഥാന കോർഡിനേറ്ററും ജില്ലാ സെക്രട്ടറിയുമായ പി എസ് അജീഷ് നാഥിനെതിരെയാണ് പരാതി. നെടുമങ്ങാട്-കരിപ്പൂര് റോഡിൽ മദ്യപിച്ച് യാത്രക്കാരെ അസഭ്യം പറഞ്ഞുവെന്നാണ് പരാതി. സൈനിക ഉദ്യോഗസ്ഥനെയും കുടുംബത്തെയും വാഹനം തടഞ്ഞുനിർത്തി ചീത്തവിളിക്കുകയായിരുന്നു. സംഭവത്തില്‍ വിതുര സ്വദേശിയായ സൈനിക ഉദ്യോഗസ്ഥൻ അജീഷിനെതിരെ വലിയമല പൊലീസിൽ പരാതി നൽകി. മദ്യപിച്ച് റോഡിൽ കിടന്ന ശേഷം ഗതാഗതതടസ്സം സൃഷ്ടിച്ചതായും പരാതിയുണ്ട്. ജോലി…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതിക്ക് 23 വർഷം കഠിന തടവും ഒരു ലക്ഷം പിഴയും

കാട്ടാക്കട :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ പാർപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച് ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 23 വർഷം കഠിന തടവും ഒരു ലക്ഷം രൂപയും പിഴയും വിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി . മലയിൻകീഴ് മച്ചേൽ കുരുവിൻമുകൾ പറയാട്ടുകോണം വിശാഖ് ഭവനിൽ രാജേഷ് (41) നാണ് കാട്ടാക്കട അധിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷ വിധിച്ചത്. പിഴ ഒടുക്കി ഇല്ലെങ്കിൽ 13 മാസം കൂടി അധിക കഠിന തടവ്…

Read More

സെനറ്റിലേക്ക് നിർദ്ദേശിച്ച എബിവിപി പ്രവർത്തകൻ അറസ്റ്റിലായ സംഭവം; ഗവർണർ വിദ്യാർത്ഥി സമൂഹത്തോട് മാപ്പ് പറയണം : എഐഎസ്എഫ്

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള സർവ്വകലാശാല സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്ത എബിവിപി നേതാവിനെ ക്രിമിനൽ കേസ്സിൽ അറസ്റ്റ് ചെയ്ത സംഭവം ഗൗരവ്വതരമാണ്. സർവ്വകലാശാലകളെ വർഗീയ ക്രിമിനൽവത്കരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചാൻസലർ പദവി ഉപയോഗിച്ച് ഇത്തരം ക്രിമിനലുകളെ ഗവർണർ സർവ്വകലാശാലയിൽ അനധികൃതമായി നിയമിക്കുവാൻ ശ്രമിച്ചത്. ഇത്തരത്തിൽ സർവ്വകലാശാലകളെ മലീമസമാക്കുവാനുള്ള ശ്രമങ്ങളിൽ നിന്നും ചാൻസലർ പിൻമാറണമെന്നും ഇത്തരം ക്രിമിനലുകളെ നിർദ്ദേശിച്ച അദ്ദേഹം വിദ്യാർത്ഥി – പൊതു സമൂഹങ്ങളോട് മാപ്പ് പറയണമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് ആർ എസ്സ്…

Read More

വോട്ടിങ് യന്ത്രത്തിലെ അപാകതകൾ പരിഹരിച്ചില്ലെങ്കിൽ ലോകസഭ തെരഞ്ഞെടുപ്പിൽ ബിജെപി 400ലേറെ സീറ്റ് നേടും -സാം പിത്രോദ

ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ അപാകതകൾ പരിഹരിച്ചില്ലെങ്കിൽ 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 400ലേറെ സീറ്റ് നേടുമെന്ന് കോൺഗ്രസ് നേതാവ് സാം പിത്രോദ. ഇന്ത്യയുടെ വിധി നിശ്ചയിക്കുന്നതാവും അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പെന്നും പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.ഇ.വി.എമ്മുകളെക്കുറിച്ചുള്ള പരാതികളും ആ ശങ്കകളും അടിസ്ഥാനരഹിതമാണെന്ന് തെരഞ്ഞെടുപ്പു കമീഷൻ നിരന്തരം പറയുന്നുണ്ടെങ്കിലും പ്രതിപക്ഷ കക്ഷികൾ വോട്ടിങ് യന്ത്രങ്ങളുടെ സുതാര്യതയിൽ നിരന്തരം സംശയമുന്നയിക്കുന്നുണ്ട്. വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടത്തി തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നതിൻ്റെ ആശങ്കകളാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ പങ്കു…

Read More

സ്കൂട്ടർ നിയന്ത്രണം വിട്ട് ലോറിക്ക് പിന്നിലിടിച്ചു; ഏഴു വയസ്സുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: സ്കൂട്ടർ നിയന്ത്രണം വിട്ട് നിർത്തിയിട്ട ലോറിക്ക് പിന്നിലിടിച്ച് ഉണ്ടായ അപകടത്തിൽ ഏഴു വയസ്സുകാരൻ മരിച്ചു. വിഴിഞ്ഞം കല്ലുവെട്ടാൻകുഴിയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നലാണ്‌ സ്കൂട്ടർ ഇടിച്ചത്. കാവിന്‍പുറം നെല്ലിവിള സ്വദേശി സിബിന്‍-ദീപ ദമ്പതികളുടെ മകന്‍ ആരോണ്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം. അച്ഛനും അമ്മയ്ക്കും അഞ്ചുമാസം പ്രായനായ സഹോദരിക്കുമൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ആരോണ്‍. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ റിംഗ് റോഡില്‍ നിര്‍ത്തിയിടുന്ന ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തില്‍ സ്‌കൂട്ടറിന് മുന്‍വശത്ത്…

Read More

മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; അറുപത്തിയൊൻപതുകാരന് ജീവപര്യന്തം തടവ്

തൃശൂർ: മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വായോധികന് ജീവപര്യന്തം തടവും അഞ്ചുവര്‍ഷം കഠിന തടവും 1.30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചൂണ്ടല്‍ പുതുശേരി ചെമ്മന്തിട്ട കരിയാട്ടില്‍ രാജനെ (69)യാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് എസ്. ലിഷ കുറ്റക്കാരനാണന്ന് കണ്ടെത്തി ശിക്ഷിച്ചത്. ആളില്ലാത്ത നേരത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 2017ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ അമ്മൂമ്മ മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ…

Read More

നാലും ഏഴും വയസ്സായ പെണ്‍കുട്ടികളെ പീഡിപ്പിച്ചു; 88 കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ 88 കാരൻ പിടിയിൽ. വർക്കല സ്വദേശി വാസുദേവൻ ആണ് അറസ്റ്റിലായത്. നാലും ഏഴും വയസ്സായ പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. കുട്ടികൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് അധ്യാപകർ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ഇതേത്തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിനെയും പൊലീസിനെയും വിവരം അറിയിച്ചു. തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് 88 കാരനെ അറസ്റ്റു ചെയ്‌തു. പ്രതി വാസുദേവൻ കെഎസ്ഇബി മുൻ ജീവനക്കാരനാണ്. പോക്സോ കേസ് ചുമത്തി ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial