നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സക്കായി എത്തിയവർ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കരിപ്പൂര് കാരാന്തല ഈന്തിവിള വീട്ടിൽ അഖിൽ (31), കാരാന്തല ആലുവിള വിട്ടിൽ വിനിൽ (32) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഡ്രസ്സിംഗ് റൂമിൽ നിന്നും പുറത്തിറങ്ങി നിൽക്കാൻ പറഞ്ഞതിലുള്ള വിരോധത്തിൽ പ്രതികളായ ഇരുവരും ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു.നെടുമങ്ങാട് ഡി.വൈ.എസ്.പി ബൈജുകുമാറിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് സി.ഐ ശ്രീകുമാരൻ നായർ, എസ്. ഐ മുഹ്സിൻ രജിത്ത്, സി.പി.ഒമാരായ ജവാദ്, വൈശാഖ് എന്നിവർ ചേർന്നാണ്…

Read More

കണ്ണൂരിൽ മദ്യലഹരിയിൽ എസ്ഐയെ ആക്രമിച്ചു; നിരവധി കേസുകളില്‍ പ്രതിയായ യുവതി പിടിയില്‍

കണ്ണൂർ: കണ്ണൂരിൽ മദ്യലഹരിയിൽ നടുറോഡില്‍ യുവതിയുടെ പരാക്രമം. എസ്ഐയെ ആക്രമിച്ച തലശ്ശേരി കൂളിബസാർ സ്വദേശി റസീനയാണ് അറസ്റ്റിലായത്. യുവതിയെ വൈദ്യ പരിശോധനക്ക് കൊണ്ടുപോയപ്പോഴാണ് തലശ്ശേരി എസ്ഐ ദീപ്തിയെ ആക്രമിച്ചത്. റസീന നിരവധി കേസുകളിലെ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. ഇവർ ഇതിനുമുമ്പും മദ്യപിച്ച് പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് സംഭവം. മദ്യലഹരിയിൽ സുഹൃത്തിനൊപ്പം എത്തിയ യുവതി നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. ഇത് തടയാൻ പൊലീസ് ശ്രമിച്ചെങ്കിലും ആക്രമണം തുടർന്നു. പിന്നീട് തലശ്ശേരി എസ്ഐ ദീപ്തിയെത്തി ഇവരെ അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയായിരുന്നു.എന്നാൽ തലശ്ശേരി…

Read More

നെയ്യാറ്റിൻകരയിൽപാലം തകർന്നു; നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ പാലം തകർന്ന് നിരവധി പേർക്ക് പരിക്ക്. പഴയകട തിരുപുറം ക്രിസ്‌മസ് ഫെസ്റ്റിന് വേണ്ടി നിർമ്മിച്ച താൽകാലിക പാലമാണ് തകർന്നത്. തടികൊണ്ട് നിർമ്മിച്ച പാലമാണ് തകർന്നത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും നെയ്യാറ്റിൻക്കര ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഞ്ച് പേരുടെ നില ഗുരുതരമാണ്. രക്ഷാപ്രവർത്തനം തുടരുന്നു.

Read More

ഗുസ്തി ഫെഡറേഷനെതിരായ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് സാക്ഷി മാലിക്ക്; ഗോദയിലേക്ക് തിരിച്ചെത്തുന്നുമെന്ന് സൂചന

ന്യൂഡൽഹി: സാക്ഷി മാലിക്ക് ഗോദയിലേക്ക് തിരിച്ചെത്തുന്നുമെന്ന് സൂചന. ഗുസ്തി ഫെഡറേഷനെതിരായ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത താരം സര്‍ക്കാനെതിരെയല്ല സമരമെന്ന് വ്യക്തമാക്കി. വിരമിക്കല്‍ പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറുമോ എന്നത് പിന്നീടറിയിക്കാം എന്നായിരുന്നു സാക്ഷിയുടെ പ്രതികരണം. ഗുസ്തി ഫെഡറേഷന്‍ അഡ്‌ഹോക് സമിതിക്ക് വനിത അധ്യക്ഷ വേണമെന്ന് ബ്രിജ് ഭൂഷനെതിരെ പരാതി നല്‍കിയ താരങ്ങള്‍ ആവശ്യപ്പെട്ടു. സാക്ഷി മാലിക്കിന്റെ വിരമിക്കല്‍ പ്രഖ്യാപനം, ബജ്രങ് പൂനിയയുടെയും വിരേന്ദര്‍ സിംങിന്റെയും പത്മശ്രീ തിരികെ നല്‍കിയുളള പ്രതിഷേധമൊക്കെയാണ് ഫലം കാണുന്നത്. ഗുസ്തി ഫെഡറേഷനെ…

Read More

ജില്ലയിലെ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജ് വർക്കലയിൽ തുറന്നു;വാട്ടർ സ്‌പോർട്‌സിനെ സാധാരണക്കാരിലേക്കും എത്തിക്കുക ലക്ഷ്യമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

വർക്കല : ക്രിസ്മസ് പുതുവത്സര സമ്മാനമായി വർക്കലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്ജ് തുറന്നു. കേരളത്തിൽ വാട്ടർ സ്‌പോർട്‌സിന്റെ സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി ബീച്ചുകളുള്ള എല്ലാ ജില്ലയിലും ഫ്ളോട്ടിങ് ബ്രിഡ്ജുകൾ നിർമിക്കുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജ് വർക്കല പാപനാശത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ബീച്ച് ടൂറിസം കേരളത്തിൽ വ്യാപിപ്പിക്കുമെന്നും വാട്ടർ സ്‌പോർട്‌സിനായി ഗോവയേയും തായ്‌ലൻഡിനേയും ഒക്കെ ആശ്വയിക്കുന്ന മലയാളികൾക്ക് സ്വന്തം നാട്ടിൽ ഇത്തരം സാധ്യതകളെ പ്രയോജനപ്പെടുത്തുകയാണ്…

Read More

പാലക്കാട്‌ കോൺഗ്രസ്‌ പ്രവർത്തകർക്ക് വെട്ടേറ്റു.

പാലക്കാട് : പാലക്കാട് കണ്ണാടിയിൽ നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. വിനീഷ്, റെനിൽ, അമൽ, സുജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. വിനീഷും റെനിലും കോൺഗ്രസിന്റെ മുൻ പഞ്ചായത്ത് അംഗങ്ങളാണ്. രാവിലെ 10.30 ഓടെയാണ് അക്രമമുണ്ടായത്. ബ്ലേഡ് മാഫിയയാണ് അക്രമത്തിന് പിന്നിലെന്ന് പരിക്കേറ്റ റെനിൽ പറഞ്ഞു. സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ 5000 രൂപ പലിശയ്ക്ക് പണം എടുത്തിരുന്നു. എന്നാൽ തിരിച്ചടവിൽ രണ്ടു മൂന്നു തവണ വീഴ്‌ച വന്നു. അതിന്റെ വൈരാഗ്യത്തിൽ ഇന്നലെ രാത്രി ഓട്ടോഡ്രൈവറെ പലിശ സംഘം ആക്രമിക്കാനെത്തി. എന്നാൽ…

Read More

രാജ്യത്ത് 628 പേര്‍ക്ക് കൂടി കോവിഡ്.

ന്യൂഡൽഹി: രാജ്യത്ത് 628 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം 4054 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തില്‍ 128 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം കേരളത്തിൽ 3128 ആയി. കോവിഡ് സ്ഥിരീകരിച്ച എല്ലാ സാമ്പിളുകളും ജനിതകശ്രേണീ പരിശോധനയ്ക്ക് അയക്കാൻ കേന്ദ്രം നിര്‍ദ്ദേശം നല്‍കി. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത് നാലരക്കോടി പേര്‍ക്കാണ്. 98.81 ശതമാനം പേരും രോഗമുക്തരായി. 5.33 ലക്ഷം പേര്‍ മരിക്കുകയും ചെയ്തു. 1.19…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തതിൽ സഭാപ്രതിനിധികൾക്കെതിരെ വിമർശനവുമായി സിപിഐ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തതിൽ സഭാപ്രതിനിധികൾക്കെതിരെ വിമർശനവുമായി സിപിഐ. മണിപ്പൂരിനെക്കുറിച്ച് മൗനമെന്തെന്ന് ബിഷപ്പുമാർ മോദിയോട് ചോദിക്കണമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ബിഷപ്പുമാർ വിചാരധാര വായിക്കണമെന്നും വിരുന്നിന് പിന്നിലെ രാഷ്ട്രീയ അജണ്ട മനസിലാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. മത മേലധ്യക്ഷന്മാരും ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള പ്രമുഖരുമാണ് ഇന്ന് പ്രധാനമന്ത്രിയുടെ വസതിയിൽ നടത്തിയ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തത്. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് പരിപാടി നടത്തിയത്. ക്രൈസ്തവ വിഭാഗത്തെ ഒപ്പം നിർത്താൻ ബിജെപി സ്നേഹ…

Read More

പ്രശസ്ത കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ്‌ രജീന്ദ്രകുമാര്‍ (59) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം അന്ത്യം. മാതൃഭൂമി ദിനപ്പത്രത്തിലെ എക്‌സിക്കുട്ടൻ എന്ന കാർട്ടൂൺ കോളം രജീന്ദ്രകുമാറിന്‍റേതാണ്.മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസില്‍ പരസ്യവിഭാഗത്തില്‍ സെക്ഷന്‍ ഓഫീസറായിരുന്നു. കാരികേച്ചർ രചനയ്ക്ക് അന്തർ ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് രജീന്ദ്രകുമാർ

Read More

ആയിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിട്ട് പേടിഎം

ആയിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിട്ട് പേടിഎം. ഇതേടെ പേടിഎമ്മിന്റെ ആകെ തൊഴിലാളികളുടെ എണ്ണത്തിൽ പത്ത് ശതമാനത്തോളമാണ് കുറവുണ്ടായിരിക്കുന്നത്. പേടിഎമ്മിന്റെ വായ്പാമേഖലയിലെ തൊഴിലാളികളാണ് പിരിച്ചുവിടപ്പെട്ടവരിൽ കൂടുതലും. പ്രവർത്തന ചെലവ് കുറയ്ക്കുന്നതിന്റെയും ബിസിനസ് പുന:ക്രമീകരിക്കുന്നതിന്റെയും ഭാഗമായാണ് പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വൺ97 കമ്യൂണിക്കേഷൻസ് പിരിച്ചുവിടൽ നടത്തിയത്. വായ്പാധിഷ്ടിതമായ ചില സേവനങ്ങൾക്കും “ബൈ നൗ പേ ലേറ്റർ പോലെയുള്ള ഓഫറുകൾക്കും ആർ.ബി.ഐ നിയന്ത്രണം കൊണ്ടുവന്ന പശ്ചാത്തലത്തിലാണിത്. ഈ വർഷം ആദ്യ മൂന്ന് പാദവാർഷികങ്ങളിലായി ആകെ 28,000ത്തോളം ജീവനക്കാരെ പുതുതലമുറ കമ്പനികൾ പിരിച്ചുവിട്ടുവെന്നാണ് ലോഗ്ഹൗസ് കൺസൾട്ടിങ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial