പൊലീസിനെ കണ്ട് ചീട്ടുകളി സംഘം ഓടി; ഒരാൾ കുളത്തിൽ വീണ് മരിച്ചു

കൊല്ലം: ചിതറയിൽ പൊലീസിനെ കണ്ട് ഓടിയ ചീട്ടുകളി സംഘത്തിലെ ഒരാൾ കുളത്തിൽ വീണു മരിച്ചു. കല്ലറ സ്വദേശി വാഹിദാണ് മരിച്ചത്. കഴിഞ്ഞദിവസം മതിര മന്ദിരം കുന്നിൽ പണം വച്ച് ചീട്ടുകളിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നായിരുന്നു ചിതറ പോലീസ് എത്തിയത്. പോലീസിനെ കണ്ട ചീട്ടുകളി സംഘം ഓടി രക്ഷപെടുകയായിരുന്നു. ഇതിനിടെ വാഹിദ് ഓടി രക്ഷപെടുന്നതിനിടെ കുളത്തിലേക്ക് വീഴുകയായിരുന്നു. പോലീസും നാട്ടുകാരും, ഫയർഫോഴ്‌സുംചേർന്ന് രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും വാഹിദിൻ്റെ ജീവൻ രക്ഷിക്കാനായില്ലമൃതദേഹം കടയ്ക്‌കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

മലപ്പുറത്ത് 65കാരനെ മകളുടെ ഭർത്താവ് കുത്തികൊന്നു
പ്രതി പിടിയിൽ

മലപ്പുറം മഞ്ചേരി പുല്ലാരയിൽ 65കാരനെ മകളുടെ ഭർത്താവ് കുത്തികൊന്നു. പുല്ലാര സ്വദേശി അയ്യപ്പൻ (65) ആണ് മരിച്ചത്. മകളുടെ ഭർത്താവ് പ്രിനോഷി(45)നെ പൊലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് സംഭവം. പുലർച്ചയോടൊണ് പ്രതിയെ പിടികൂടിയത്. കൊലപാതകത്തിന് ശേഷം വീട്ടിൽ നിന്ന് പ്രതി രക്ഷപ്പെട്ടിരുന്നു.അയ്യപ്പൻ്റെ മൂത്ത മകൾ രജനിയുടെ ഭർത്താവാണ് പ്രതി പ്രിനോഷ്. മദ്യപിച്ച് വീട്ടിലെത്തിയ പ്രിനോഷ് മകനുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിലിടപ്പെട്ട് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അയ്യപ്പന് കുത്തേറ്റത്. അയ്യപ്പന്റെ വയറിലും തലിയലും ഗുരുതരമായി കുത്തേറ്റു. ഉടൻ തന്നെ…

Read More

തൊട്ടിലിൽ നിന്ന് ഇറങ്ങുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി; ആറു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: തൊട്ടിലിന്‍റെ കയര്‍ കഴുത്തില്‍ കുരുങ്ങി ആറു വയസ്സുകാരി മരിച്ചു. മലപ്പുറം കുറ്റിപ്പുറത്ത് ബംഗ്ലാ കുന്നിൽ ഹയാ ഫാത്തിമയാണ് ആണ് മരിച്ചത്. തൊട്ടിലിൽ നിന്ന് ഇറങ്ങുന്നതിനിടെ ആയിരുന്നു അപകടം. ഇറങ്ങുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങുകയായിരുന്നു. ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

‘മക്കളുടൻ മുതൽവർ‘ പദ്ധതി; പുതിയ ജനസമ്പർക്ക പരിപാടി നടപ്പിലാക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ

ചെന്നൈ: ‘മക്കളുടൻ മുതൽവർ ‘എന്ന പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ. പുതിയ ജനസമ്പർക്ക പരിപാടി നടപ്പിലാക്കാനാണ് തമിഴ്നാട് സർക്കാറിന്റെ തീരുമാനം. തിങ്കളാഴ്ച കോയമ്പത്തൂരിൽ വെച്ച് പദ്ധതി ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പരാതി പരിഹാര യോഗങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം. 13 വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഈ പദ്ധതിയിൽ പങ്കെടുക്കും. ഡിസംബർ 18 മുതൽ ജനുവരി 6 വരെയാണ് യോഗങ്ങൾ നടത്തുക. ജില്ലകളിലെ മേൽനോട്ട ചുമതല മന്ത്രിമാരെയാണ് ഏൽപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ജില്ലകളിൽ പരിശോധന നടത്തുന്ന…

Read More

പാലക്കാട് എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ 60 കാരന് 21 വർഷം കഠിനതടവ്

പാലക്കാട്: എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 21 വർഷം കഠിനതടവും 51,000 രൂപ പിഴയും ശിക്ഷ. വാളയാർ കോഴിപ്പാറ സ്വദേശി സുബ്രഹ്മണ്യനെ (60) ആണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്‌ജി ടി സഞ്ജു ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് 20 വർഷം അനുഭവിച്ചാൽ മതി. പിഴ അടയ്ക്ക‌ാത്ത പക്ഷം ഏഴ് മാസം അധികം കഠിനതടവ് അനുഭവിക്കണം. 2019 ലാണ് കേസിനാസ്പദമായ സംഭവം. വാളയാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ സി ഐ…

Read More

ജവാന്‍ മദ്യക്കുപ്പിയില്‍ അളവില്‍ കുറവ്; തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനെതിരെ കേസ്

ജവാന്‍ മദ്യക്കുപ്പിയില്‍ അളവില്‍ കുറവ്; തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനെതിരെ കേസ് ലീഗൽ മെട്രോളജി നെറ്റ് കണ്ടെന്റ് യൂണിറ്റാണ് പരിശോധനയ്ക്ക് ശേഷം കേസെടുത്തത്. സംഭവത്തില്‍ തിരുവല്ല കോടതിയിൽ റിപ്പോർട്ട് നൽകും ജവാൻ റം ബോട്ടിലിൽ അളവ് കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനെതിരെ കേസെടുത്ത് ലീഗൽ മെട്രോളജി വിഭാഗം. ലീഗൽ മെട്രോളജി നെറ്റ് കണ്ടെന്റ് യൂണിറ്റാണ് പരിശോധനയ്ക്ക് ശേഷം കേസെടുത്തത്. സംഭവത്തില്‍ ഇന്ന് തിരുവല്ല കോടതിയിൽ റിപ്പോർട്ട് നൽകും. ഒരു ലിറ്റർ…

Read More

അയ്യപ്പ ഭക്തരെ പൊലീസ് മർദ്ദിക്കുന്നുവെന്ന് സോഷ്യൽമീഡിയയിൽ വ്യാജ പ്രചാരണം; രണ്ടുപേർക്കെതിരെ കേസ്

കൊച്ചി: ശബരിമലയിൽ അയ്യപ്പഭക്തന്മാരെ പൊലീസ് മർദ്ദിക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പ്രചാരം നടത്തിയതിന് ആലുവ പൊലീസ് രണ്ടു പേർക്കെതിരെ കേസെടുത്തു. ആലുവ സ്വദേശി അനിൽ അമ്പാട്ടുകാവ്, എറണാകുളം സ്വദേശി സുമൻ മഠത്തിൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്. അയ്യപ്പ ഭക്തന്മാരിൽ വിദ്വേഷമുളവാകുന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന പ്രചാരണങ്ങൾ നിരീക്ഷിച്ച സൈബർ ഡോട് കോമിന്റെ നിർദ്ദേശപ്രകാരമാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. അയ്യപ്പ ഭക്തന്റെ തല ശബരിമല പൊലീസ് അടിച്ചു തകർത്തെന്ന രീതിയിൽ സോഷ്യൽമീഡിയകളിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് കേരളാ പൊലീസ് അറിയിച്ചിരുന്നു….

Read More

പ്ലസ്ടു വിദ്യാർഥിനി കിണറ്റിൽ മരിച്ച നിലയിൽ

കോഴിക്കോട്: കൊയിലാണ്ടിയിൽ പ്ലസ് ടു വിദ്യാർഥിനി കിണറ്റിൽ മരിച്ച നിലയിൽ. ഇന്നലെ വൈകീട്ട് കാണാതായ പെൺകുട്ടിയെ അർധരാത്രിയോടെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ മാരിസ്വാമിയുടെയും റാണിയുടെയും മകൾ മുത്തുലക്ഷ്മിയാണ് മരിച്ചത്.ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രിക്കച്ചവടക്കാരാണ് മുത്തുലക്ഷ്മിയുടെ മാതാപിതാക്കൾ. വീട്ടിലെ മോശം സാമ്പത്തിക സ്ഥിതി കുട്ടിയെ അലട്ടിയിരുന്നെന്നും ജീവനൊടുക്കുമെന്ന് കൂട്ടുകാർക്ക് സന്ദേശമയച്ചിരുന്നെന്നും പൊലീസ് പറയുന്നു.

Read More

തുണി തേക്കുന്ന കടയിൽ തീ പിടിത്തം; രണ്ടായിരത്തോളം തുണികൾ കത്തിനശിച്ചു

ആലപ്പുഴ: മാന്നാറിൽ തുണി തേക്കുന്ന കടയിൽ തീ പിടിച്ച് വൻ നാശനഷ്ടം. ആലുമൂട് ജങ്ഷനിൽ എസ്.എം എന്ന തേപ്പ് കടയാണ് അഗ്നിക്കിരയായത്. തിരുവനന്തപുരം തൈക്കാട് സ്വദേശി മുരുകന്റെ ഉടമസ്ഥതതയിൽ ഉള്ളതാണ് ഈ കട. മുണ്ട്, ഷർട്ട്‌, സാരി എന്നിവ ഉൾപ്പടെ ഇവിടെ ഉണ്ടായിരുന്ന രണ്ടായിരത്തിലധികം തുണികൾ കത്തി നശിച്ചു. അപകടത്തില്‍ കടയുടെ ഉൾവശം മുഴുവനായി കത്തി നശിച്ചിട്ടുണ്ട്. വൈദ്യുത ഷോർട്ട് സർക്യൂട്ട് ആണ് തീ പിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. രാവിലെ കടയിൽ നിന്ന് പുക…

Read More

‘അവന്റെ ശരീരത്തിലെ രോമംവരെ പറിച്ചെടുത്തു; രണ്ടരവര്‍ഷം യാതൊരു കുറ്റവുമില്ലാതെ തടവിലിട്ടു’; നഷ്ടപരിഹാരവും ആവശ്യപ്പെടുമെന്ന് അർജുന്റെ അഭിഭാഷകൻ

കട്ടപ്പന: ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ കോടതി നീതി നടപ്പിലാക്കിയെന്ന് പ്രതിഭാഗം അഭിഭാഷകന്‍. എല്ലാ തെളിവുകളും ഇഴകീറി പരിശോധിച്ചാണ് കോടതി ഈ ഉത്തരവിലേക്ക് എത്തിയതെന്നും പ്രതിഭാഗം അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. അർജുൻ വെറുതെ വിട്ട കോടതി വിധിയ്ക്ക് പിന്നാലെ ആയിരുന്നു അഭിഭാഷകന്റെ പ്രതികരണം. ഈ കേസില്‍ എന്ത് തെളിവാണ് പോലീസിന്റെ കൈയിലുള്ളതെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യം. പ്രതി ഡി.വൈ.എഫ്.ഐ. നേതാവാണെന്ന് പറഞ്ഞതാണോ പോലീസിന്റെ തെളിവ് ? കോടതിയെ ബോധിപ്പിക്കാന്‍ കഴിയുന്ന യാതൊരുവിധ ശാസ്ത്രീയ തെളിവുകളും പോലീസിന് ശേഖരിക്കാനായിട്ടില്ല….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial