ഗവർണർക്കെതിരെ എസ് എഫ് ഐ ശക്തമായ സമരം നടത്തും; പി എം ആർഷോ
തിരുവനന്തപുരം: സർവകലാശാലകളുടെ ഗവേർണിങ് ബോഡി സംഘപരിവാറിന്റെ കൈവശം എത്തിക്കുന്നതിനുള്ള നീക്കമാണ് ഗവർണറുടേതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. ഇതിനെതിരെ സമരം ശക്തമായി നടത്തുമെന്നും പറഞ്ഞു. ഗവർണറെ എസ്എഫ്ഐ കരിങ്കൊടി കാണിച്ച സംഭവത്തിൽ സംസാരിക്കവെയായിരുന്നു ആർഷോയുടെ പ്രതികരണം. സംഘപരിവാറിന്റെ തൊഴുത്തിൽ കേരളത്തിലെ സർവകലാശാലകളെ കെട്ടാൻ എസ്. എഫ് .ഐ അനുവദിക്കില്ലെന്നും ആർഷോ. ‘‘ ഗവർണർക്കെതിരെ സമരം ശക്തമാക്കുമെന്ന് എസ്എഫ്ഐ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ മുഖ്യമന്ത്രിയും പാർട്ടിയും ഇല്ല. കരിങ്കൊടി പ്രയോഗം ഉൾപ്പെടെയുള്ള സമര മാർഗങ്ങളുമായി എസ്എഫ്ഐ…

