Headlines

കിളിമാനൂരിൽ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവരവേ തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു

എം. സി. റോഡിൽ കിളിപ്പാനൂർ പപ്പാല ഗവ : എൽ. പി. സ്കൂളിന് സമീപം ഇന്ന് വെളുപ്പിന് 4.45 മണിയോടെയായിരുന്നു തീർത്ഥടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡ് സൈഡിൽ നടപ്പാതയിൽ സ്ഥാപിച്ചിട്ടുള്ള കമ്പിവേലിയിൽ ഇടിച്ചു കയറുകയായിരുന്നു. നെടുമങ്ങാട്, മഞ്ച, വെള്ളാറവട്ടം സ്വദേശികളായ രണ്ടു കുട്ടികളടക്കം അഞ്ച് പേരടങ്ങിയ തീർത്ഥടക സംഘമാണ് അപകടത്തിൽപ്പെട്ടത്. തീർഥാടകരായ നിതീഷ് (35),ആകാശ് (13),നിർമല (55), ഷിബു (42),ആരവ് നിതീഷ് (3) എന്നിവരെ തിര: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു….

Read More

നീന്തൽ പരിശീലനത്തിനിടെ അപകടം; വിദ്യാർത്ഥി സ്വിമ്മിങ് പൂളിൽ മുങ്ങി മരിച്ചു

മലപ്പുറം: നീന്തൽ പരിശീലനത്തിനിടെ വിദ്യാർത്ഥി സ്വിമ്മിങ് പൂളിൽ മുനി മരിച്ചു. മലപ്പുറം വണ്ടൂർ ബോയ്സ് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി മുഹമ്മദ് കെൻസ(18)യാണ് മരിച്ചത്. മൂത്ത സഹോദരനൊപ്പം നീന്തൽ പരിശീലനത്തിന് പോയതാണ് മുഹമ്മദ്. നീന്തല്‍ പരിശീലനത്തിനിടെ അപകടത്തിൽപ്പെട്ട വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നടുവത്ത് തിരുവമ്പാടിയിലുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഓര്‍ക്ക എന്ന നീന്തല്‍ പരിശീലനം നല്‍കുന്ന സ്ഥലത്താണ് ഇന്ന് രാവിലെ അപകടമുണ്ടായത്. സ്വിമ്മിങ് പൂളില്‍ നീന്തുന്നതിനിടെ മുങ്ങി താഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തുമ്പോഴേക്കും ജീവന്‍ നഷ്ടമായി. മൃതദേഹം സ്വകാര്യ മെഡിക്കല്‍…

Read More

കാനം ഇനി ജ്വലിക്കുന്ന ഓർമ്മ

കോട്ടയം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇനി ജ്വലിക്കുന്ന ഓർമ. ആയിരക്കണക്കിന് അനുയായികളുടെ ആദരം ഏറ്റുവാങ്ങിയാണ് കാനം വിടപറഞ്ഞത്. കരുത്തനായ കമ്മ്യൂണിസ്റ് നേതാവിന് നാട് വിടപറയുമ്പോൾ അവിടം മുഖ്യവാക്യങ്ങളാൽ മുങ്ങിയിരുന്നു. കാനം രാജേന്ദ്രന്റെ കാനത്തെ കൊച്ചു കളപ്പുരയിടം വീട്ടിൽ പതിനൊന്നു മണിയോടെ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരചടങ്ങുകൾ നടന്നു. മകൻ സന്ദീപ് ചിതയ്ക്ക് തീക്കൊളുത്തി. പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ അടക്കം പതിനായിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു….

Read More

എന്‍ഡിഎയുമായി സഹകരിക്കാന്‍ ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി

കോട്ടയം: എന്‍ഡിഎയുമായി സഹകരിച്ച് മുന്നോട്ട് പോകാനുള്ള തീരുമാനവുമായി പി.സി. ജോര്‍ജിന്റെ ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി. കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന സമിതിയോഗത്തിലാണ് ധാരണയായത്.ബിജെപി, എന്‍ഡിഎ നേതൃത്വവുമായി തുടര്‍ചര്‍ച്ചകള്‍ക്കായി അഞ്ചംഗസമിതിയെ നിയോഗിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ പി.സി. ജോര്‍ജ് മത്സരിക്കണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പി.സി. ജോര്‍ജെത്തുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ജനപക്ഷം ബിജെപി സഖ്യത്തിന്റെ ഭാഗമാവുമെന്ന് പ്രഖ്യാപിച്ചതോടെ ഇതിനുള്ള സാധ്യതയേറിയിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് പത്തനംതിട്ട മണ്ഡലത്തില്‍ മികച്ച വോട്ട് നേടാന്‍ കഴിഞ്ഞെങ്കിലും…

Read More

തെരഞ്ഞെടുക്കപ്പെട്ടത് പത്ത് സംസ്ഥാന സമ്മേളനങ്ങളിൽ; പിഡിപി ചെയർമാനായി വീണ്ടും അബ്ദുൾ നാസർ മഅ്ദനി

കോട്ടക്കൽ: പിഡിപി ചെയർമാനായി അബ്ദുൾ നാസർ മഅ്ദനിയെ വീണ്ടും തെരഞ്ഞെടുത്തു. ഇദ്ദേഹത്തെ ചെയർമാനായി തുടർച്ചയായ 10 സംസ്ഥാന സമ്മേളനങ്ങളിലും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. കോട്ടക്കലിൽ ചേർന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലായിരുന്നു തീരുമാനം എടുതത്ത്. പിഡിപി രൂപീകരണത്തിന്റെ മുപ്പതാം വാർഷികത്തിലാണ് പാർട്ടിയുടെ പത്താം സംസ്ഥാന സമ്മേളനം കോട്ടക്കലിൽ തുടക്കമായിരിക്കുന്നത്. രാവിലെ ആരംഭിച്ച സംസ്ഥാന പ്രതിനിധി സമ്മേളനം ഓൺലൈനിലൂടെ അബ്ദുൾ നാസർ മഅ്ദനിയാണ് ഉദ്ഘാടനം ചെയ്തത്.

Read More

പ്രിയ നേതാവിന് വിട നല്‍കി വന്‍ ജനാവലി; വിലാപ യാത്ര കാനത്തെത്തി, സംസ്കാരം ഇന്ന് രാവിലെ 11ന്

കോട്ടയം: അന്തരിച്ച സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന് കേരളം ഇന്ന് വിട നൽകും. രാവിലെ 11 മണിക്ക് കോട്ടയം വാഴൂർ കാനത്തെ തറവാട്ട് വളപ്പിലാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് കാനത്തിന്റെ മൃതശരീരവുമായി പുറപ്പെട്ട വിലാപയാത്ര ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കാനത്തെ വീട്ടിൽ എത്തിയത്. പുലർച്ചെ ഒന്നിന് കോട്ടയം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിനുശേഷമാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. തിരുവനന്തപുരം മുതൽ കോട്ടയം വരെ 12 മണിക്കൂർ നീണ്ട വിലാപ യാത്രക്കൊടുവിലാണ് കാനത്തിന്റെ…

Read More

16 പേരിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം വാങ്ങി; വിദേശജോലി വാഗ്ദാനം ചെയ്ത് ട്രാവൽ ഏജൻസി ഉടമ മുങ്ങിയതായി പരാതി

കൊച്ചി :വിദേശജോലി വാഗ്ദാനം ചെയ്ത് ട്രാവൽ ഏജൻസി ഉടമ മുങ്ങിയതായി പരാതി. കാക്കനാട് ഉള്ള യൂറോ ഫ്ലൈ ഹോളിഡേയ്സ് ഉടമ ഷംസീറിനെതിരെയാണ് പരാതി. പാലക്കാട് സ്വദേശിയാണ് ഷംസീർ. തട്ടിപ്പിന് ഇരയായവർ തൃക്കാക്കര പൊലീസിൽ പരാതി നൽകി. 16 പേരെയാണ് ഷംസീർ പറ്റിച്ചെന്ന് പരാതി ഉയർന്നത്. ഇവരുടെ കയ്യിൽ നിന്ന് 5 ലക്ഷം രൂപ വീതം ഷംസീർ വാങ്ങിയിരുന്നു. തുടർന്ന്, കാനഡയിൽ പോകാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്താൻ ഇവരോട് ആവശ്യപ്പെട്ടു. പണം നൽകിയവർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.

Read More

സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി; പതിമൂന്നുകാരൻ മുങ്ങിമരിച്ചു

കോഴിക്കോട്: സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ മുങ്ങിമരിച്ചു. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി റയോൺ ഷിന്റോ (13) ആണു മരിച്ചത്. ഇരുവഴിഞ്ഞിപുഴയുടെ കൽപുഴായി കടവിൽ ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ ഇറങ്ങിയ റയോൺ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ തന്നെ ആളുകളെ വിവരമറിയിച്ചു. അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേർന്നു കുട്ടിയെ പുഴയിൽനിന്നു പുറത്തെടുത്ത് മുക്കം കെഎംസിടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

കരുത്തുറ്റ കാനത്തിന് കണ്ണീരോടെ വിടനൽകി തലസ്ഥാനം; വിലാപയാത്ര കോട്ടയത്തേക്ക്

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട നൽകി തലസ്ഥാനം. തിരുവനന്തപുരം പട്ടം സിപിഐ ഓഫീസിലെ പൊതുദർശനം പൂർത്തിയായ ശേഷം രണ്ടേകാലോടെയാണ് വിലാപയാത്ര ആരംഭിച്ചത്. ആയിരങ്ങളാണ് പ്രിയ നേതാവിന് അന്ത്യാഭിവാദ്യമർപ്പിക്കാനായി തലസ്ഥാനത്തേക്ക് എത്തിയത്.  സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കെ കെ ശൈലജ, പി കെ ശ്രീമതി,  എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, എം വിജയകുമാർ,  മന്ത്രിമാരായ കെ രാജൻ, ജി…

Read More

കശ്മീര്‍ വാഹനാപകടത്തിൽ മരണം അഞ്ചായി: ചികിത്സയിലിരുന്ന ചിറ്റൂർ സ്വദേശി മനോജും മരിച്ചു

പാലക്കാട്: കശ്മീരിലുണ്ടായ അപകടത്തിൽ ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചിറ്റൂര്‍ സ്വദേശി മനോജാണ് മരണപ്പെട്ടത്. ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ എസ്‌കെഐഎംഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. ഇന്ന് രാവിലെ മനോജ് മരിച്ചവിവരം നോര്‍ക്ക ഓഫീസ് മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ ഓഫീസിനെ അറിയിക്കുകയായിരുന്നു. ആശുപത്രിയിലെ നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ 30-നാണ് നെടുങ്ങോടുനിന്ന് പതിമൂന്നംഗസംഘം വിനോദയാത്ര പോയത്. കഴിഞ്ഞ ചൊവ്വാഴ്ച ശ്രീനഗര്‍-ലേ പാതയില്‍ രണ്ടുവാഹനങ്ങളില്‍ സഞ്ചരിക്കുന്നതിനിടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial