Headlines

ഹൽദി ആഘോഷത്തിനിടെ മതിൽ ഇടിഞ്ഞു വീണു; 6 മരണം; 21 പേർക്ക് പരുക്ക്

ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ ഹൽദി ആഘോഷത്തിനിടെ മതിൽ ഇടിഞ്ഞുവീണു. അപകടത്തിൽ ഒരു കുട്ടിയും അഞ്ച് സ്ത്രീകളും മരിച്ചു. 21 പേർക്ക് പരിക്കുണ്ട്. മൗ ജില്ലയിൽ വെള്ളിയാഴ്‌ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. ചെറിയ വീടുകൾ തിങ്ങിനിറഞ്ഞ പ്രദേശത്തെ ചുറ്റമതിൽ ആണ് ഇടിഞ്ഞുവീണത്. ചെണ്ടമേളങ്ങൾക്ക് പിന്നാലെ ഇടവഴിയിലൂടെ സ്ത്രീകൾ ഘോഷയാത്രയായി നടന്നു വരുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മതിൽ ഇടിഞ്ഞു വീഴുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Read More

കാനം രാജേന്ദ്രന്റെ മൃതദേഹം തലസ്ഥാനത്ത് എത്തിച്ചു; ഉച്ചയ്ക്ക് വിലാപയാത്രയായി കോട്ടയത്തേക്ക്

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിച്ചു. മന്ത്രിമാരായ കെ രാജൻ, പി പ്രസാദ് എന്നിവർ മൃതദേഹത്തെ അനുഗമിക്കും. പാർട്ടി ആസ്ഥാനത്തെ പൊതുദർശനത്തിന് ശേഷം ഉച്ചക്ക് രണ്ട് മണി വരെ പട്ടം പി എസ് സ്മാരകത്തിലും പൊതുദർശനം ഉണ്ടാകും. തുടർന്ന് വിലാപയാത്രയായി മൃതദേഹം കോട്ടയത്ത് എത്തിക്കും. നാളെ രാവിലെ 11 മണിക്ക് കോട്ടയത്തെ വാഴൂരിലെ വീട്ടിലാണ് കാനത്തിൻ്റെ സംസ്കാരച്ചടങ്ങുകൾ നടക്കുക. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 73 വയസുകാരനായ കാനം രാജേന്ദ്രൻ്റെ അന്ത്യം….

Read More

‘ആരോഗ്യവാനായി തിരിച്ചുവരുമെന്ന് കരുതി’ ഞെട്ടലോടെയാണ് മരണവാര്‍ത്ത കേട്ടതെന്ന് എംവി ഗോവിന്ദൻ

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മാസങ്ങളായി അസുഖബാധിതനായി ആസുപത്രിയിലായിരുന്ന അദ്ദേഹത്തെ ആശുപത്രിയിലെത്തി കണ്ടിരുന്നു. രോഗവിവരങ്ങൾ അന്വേഷിച്ച സമയത്ത് ആവേശത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. മുറിവെല്ലാം ഉണങ്ങുന്നുവെന്നും ആശ്വാസമുണ്ടെന്നും പറഞ്ഞു. ഉടൻ ആശുപത്രി വിടാനാവുമെന്നും പ്രവ‍ര്‍ത്തനത്തിലെത്താനാവുമെന്നും പറഞ്ഞിരുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു. നേരിൽ കണ്ടതിലും മെച്ചമാണെന്ന് ഇന്നലെ കാനത്തിന്റെ മകൻ പറഞ്ഞിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. മകനും കാനം വേഗത്തിൽ ആശുപത്രി വിടുമെന്നാണ്…

Read More

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 1950 നവംബർ 10-ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രന്‍റെ ജനനം. എഐവൈഎഫിലൂടെ രാഷ്ട്രീയത്തിലിറങ്ങി. ഇരുപത്തിമൂന്നാം വയസ്സിൽ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസ്സിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ.ബി.ബർദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവർത്തിച്ചു. 1982-ലും 87-ലും വാഴൂർ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി. പിന്നീട് രണ്ടുവട്ടം വാഴൂരിൽ…

Read More

ചോദ്യക്കോഴ വിവാദം: മഹുവ മൊയ്ത്ര എം.പിയെ ലോക്സഭയിൽ നിന്ന് പുറത്താക്കി

ന്യൂഡൽഹി: ചോദ്യക്കോഴ വിവാദത്തിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്തയെ ലോക്സഭയിൽനിന്ന് പുറത്താക്കി. മൊയ്തക്കെതിരായ എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ട് ലോക്സഭ അംഗീകരിച്ചതോടെയാണ് എം.പി സ്ഥാനം നഷ്ടമായത്. മഹുവയെ പുറത്താക്കാൻ സഭക്ക് അധികാരമില്ലെന്ന് തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ് എം.പിമാർ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. വോട്ടിങ് നടന്നത് പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലായിരുന്നു. പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോകുകയായിരുന്നു. എത്തിക്സ് കമ്മിറ്റി എല്ലാ നിയമങ്ങളും ലംഘിച്ചെന്ന് പാർലമെന്റിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മഹുവ പ്രതികരിച്ചു. പുറത്താക്കിയതിലൂടെ തന്റെ നാവടക്കാനാവില്ലെന്നും നരേന്ദ്ര മോദിക്കെതിരെ ഇനിയും പ്രതികരിക്കുമെന്നും അവർ…

Read More

ഉറങ്ങിക്കിടന്ന പിഞ്ചു കുഞ്ഞിന്റെ മുഖത്ത് പോത്ത് ചാണകമിട്ടു; ശ്വാസം കിട്ടാതെ കുട്ടി മരിച്ചു

ലഖ്‌നൗ: പോത്തിന്റെ ചാണകം മുഖത്ത് വീണതിനെ തുടര്‍ന്ന് ശ്വാസംമുട്ടി ആറുമാസം പ്രായമുള്ള പിഞ്ചു കുഞ്ഞ് മരിച്ചു. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലാണ് നാടിനെ നടുക്കിയ ഈ ദാരുണാമായ സംഭവമുണ്ടാത്. മുറ്റത്ത് കുഞ്ഞ് ഉറങ്ങുന്ന സമയത്താണ് സംഭവം നടന്നത്. ഈസമയത്ത് കുട്ടിയുടെ അമ്മ മൃഗങ്ങള്‍ക്ക് തീറ്റ കൊടുക്കുകയായിരുന്നു. പോത്തിനെയും സമീപത്താണ് കെട്ടിയിട്ടിരുന്നത്. പോത്തിന്റെ ചാണകം മുഖത്ത് വീണതിനെ തുടര്‍ന്നാണ് കുഞ്ഞിന് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചാണകം മുഖത്ത് വീണതിനെ തുടര്‍ന്ന് കുഞ്ഞിന് ശ്വസിക്കാനോ കരയാനോ സാധിച്ചില്ല. അരമണിക്കൂര്‍ കഴിഞ്ഞാണ് അബോധാവസ്ഥയിലായ…

Read More

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും; പ്രദർശനത്തിന് 81 രാജ്യങ്ങളിൽ നിന്നുള്ള 175 ചിത്രങ്ങൾ

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് ഇന്ന് തിരിതെളിയും. 81 രാജ്യങ്ങളിൽ നിന്നുള്ള 175 ചിത്രങ്ങളാണ് ഇനിയുള്ള എട്ട് ദിവസങ്ങളിലായി പ്രദർശിപ്പിക്കുക. പ്രധാന വേദിയായ ടാഗോർ തീയേറ്ററിൽ വൈകിട്ട് ആറ് മണിക്കാണ് ഉദ്‌ഘാടനം. ദേശിയ ചലച്ചിത്ര പുരസ്‌കാര ജേതാവ് നാനാ പടേക്കർ മുഖ്യാതിഥിയാകും. സുഡാനിലെ നവാഗത സംവിധായകൻ മുഹമ്മദ് കൊർദോഫാനിയുടെ ‘ഗുഡ്ബൈ ജൂലിയ’ ആണ് ഉദ്‌ഘാടന ചിത്രം. ലോക സിനിമ വിഭാഗത്തിൽ 62 ചിത്രങ്ങൾ ഉൾപ്പെടെ 19 വിഭാഗങ്ങളിലായി 175 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. തലസ്ഥാന നഗരിയിലെ 15…

Read More

തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഭൂചലനം; 3.2 തീവ്രത രേഖപ്പെടുത്തി

തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഭൂചലനം. തമിഴ്‌നാട്ടിലെ ചെങ്കല്‍പട്ട് ജില്ലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. രാവിലെ 7.39 ന് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. കര്‍ണാടകയിലെ വിജയപുരയിലും ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസമോളജി ‘എക്‌സില്‍’ പോസ്റ്റ് ചെയ്തു.

Read More

തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം

ചെന്നൈ: തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം. തമിഴ്നാട് ചെങ്കൽപെട്ടിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 7:39നാണ് ഉണ്ടായത്. എന്നാൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, കർണാടകയിലെ വിജയപുരയിലും ചെറുഭൂചലനമുണ്ടായി. പുലർച്ചെ 6.52- നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.1തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ചെന്നൈയിലെ പ്രളയവുമായി ഭൂചലനത്തിന് ബന്ധമുണ്ടോയെന്ന് വിദഗ്ധർ പരിശോധിക്കുകയാണ്. മഴ കുറഞ്ഞതോടെ വെള്ളക്കെട്ട് നീങ്ങിയെങ്കിലും തമിഴ്നാട്ടിൽ ദുരിതം തുടരുകയാണ്.

Read More

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

പള്ളുരുത്തി: നടി ലക്ഷ്മിക സജീവൻ (രേഷ്മ -24) ഷാർജയിൽ അന്തരിച്ചു. പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ സജീവന്റേയും ലിമിറ്റയുടേയും മകളാണ്. ഷാർജയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കറുപ്പിൻറെ വേറിട്ട ആശയവുമായെത്തി പ്രേക്ഷകരുടെ മനം കവർന്ന ഹ്രസ്വചിത്രമായിരുന്നു കാക്ക. അതിലെ നായിക ആയി വന്നാണ് ലക്ഷ്മിക ഹൃദയം കവർന്നത്. പഞ്ചമി എന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെ ആയിരുന്നു കഥ മുൻപോട്ട് പോയിരുന്നത്. കൊച്ചി സ്വദേശിനിയാണ് ലക്ഷ്മിക. സജീവൻ– ലിമിറ്റ ദമ്പതികളുടെ ഏകമകൾ ആയിരുന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial