Headlines

മാനന്തവാടിയില്‍ മാസം തികയാതെ പ്രസവിച്ച ഇരട്ടക്കുട്ടികള്‍ മരിച്ചു

കല്‍പ്പറ്റ: വയനാട്ടിൽ മാസം തികയാതെ പ്രസവിച്ച ഇരട്ടക്കുട്ടികള്‍ മരിച്ചു. മാനന്തവാടി മെഡിക്കൽ കോളേജിലാണ് സംഭവം . തരുവണ പാലിയണ ആദിവാസി കോളനിയിലെ ബാബു – ശാന്ത ദമ്പതികളുടെ നവജാത ശിശുക്കളാണ് മരണപ്പെട്ടത്. ശാന്ത ഏഴ് മാസം ഗർഭിണിയായിരുന്നു. വയറുവേദനയെ തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് ശാന്തയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന്, വൈകീട്ടോടെ ശാന്ത ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകുകയായിരുന്നു.

Read More

മുന്നണിയുടെ ലക്ഷ്യങ്ങൾ കൈവരിക്കാനായില്ല; ആം ആദ്മി പാര്‍ട്ടിയുമായുള്ള രാഷ്ട്രീയ സഖ്യം ട്വന്റി ട്വന്റി പാര്‍ട്ടി അവസാനിപ്പിച്ചതായി സാബു ജേക്കബ്

കൊച്ചി: ആം ആദ്മി പാര്‍ട്ടിയുമായുള്ള രാഷ്ട്രീയ സഖ്യം ട്വന്റി ട്വന്റി പാര്‍ട്ടി അവസാനിപ്പിച്ചു. ട്വന്റി ട്വന്റി നേതാവ് സാബു ജേക്കബ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഖ്യം രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന് ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സാബു ജേക്കബ് വിവരിച്ചു. രാഷ്ട്രീയ സഖ്യം അവസാനിപ്പിക്കുന്ന തീരുമാനം ഡല്‍ഹി മുഖ്യമന്ത്രിയും എ എ പി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്രിവാളിനെ അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യം പ്രഖ്യാപിച്ച് ഒന്നരവര്‍ഷം പിന്നിടുമ്പോളാണ് എ എ പിയും ട്വന്റി ട്വന്റിയും വേര്‍പിരിയുന്നത്. 2022…

Read More

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി; മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണത്തിന് ഉത്തരവിട്ട്‌ ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന ആവശ്യം അംഗീകരിച്ച് ഹൈക്കോടതി. കേസിൽ അതിജീവിത നൽകിയ ഹർജിയിലാണ് ഹൈക്കോടതി അനൂകുലമായ വിധി പറഞ്ഞത്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം വേണമെന്നാണ് കോടതിയുടെ ഉത്തരവ്. എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിക്ക് ഇതിൽ അന്വേഷണം നടത്താമെന്നും ആവശ്യമെങ്കിൽ പോലീസിന്റെയോ മറ്റുഏജൻസികളുടെയോ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ ഒരുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം….

Read More

കോഴിക്കോട് മേപ്പയ്യൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു

പേരാമ്പ്ര: മേപ്പയ്യൂരിൽ എടത്തിൽമുക്കിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകന് വെട്ടേറ്റ് പരിക്ക്. വെട്ടേറ്റത് നെല്ലിക്കാത്താഴ സുനിൽ കുമാറി(38)ന്. സംഭവം ഇന്നലെ വൈകീട്ട് അഞ്ചരയ്ക്ക്. ഗുരുതര പരിക്കേറ്റ സുനിൽ കുമാർ കോഴിക്കോട്‌ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. എടത്തിൽമുക്ക് ടൗണിൽ വെച്ച് സുനിൽകുമാറിനെ കാറിലെത്തിയ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. തൊട്ടടുത്ത കടയിലേക്ക് ഓടിക്കയറിയ സുനിൽകുമാറിനെ ഇവിടെ നിന്നും വലിച്ചിറക്കി ആക്രമിച്ചു. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആക്രമണത്തിന് പിന്നിൽ മുസ്ലിം ലീഗാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മേപ്പയൂർ…

Read More

യുവ ഡോക്ടർ ഷഹനയുടെ മരണം; ഒളിവിൽ കഴിഞ്ഞ സുഹൃത്ത് ഡോ. റുവൈസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിനിയും ഡോക്ടറുമായ ഡോ. ഷഹനയുടെ മരണത്തിൽ പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ. പ്രതിയെ വിശദമായ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കും. ഇന്നലെ റുവൈസിനെ പ്രതി ചേർത്തിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തിയിരുന്നു. റുവൈസിനെതിരെ ഷഹനയുടെ മാതാവും സഹോദരിയും മൊഴി നൽകി.ഭീമമായ സ്ത്രീധനം നൽകാത്തതിനാൽ വിവാഹത്തിൽ നിന്ന് റുവൈസ് പിന്മാറുകയായിരുന്നു. സ്ത്രീധന ചോദിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പരാതി നൽകിയിരുന്നു കഴിഞ്ഞ ദിവസമാണ് കൂടിയ അളവിൽ…

Read More

പിഞ്ചുകുഞ്ഞിന്റെ കൊലപാതകം: കോടതിമുറ്റത്ത് നാടകീയരംഗങ്ങള്‍, ഏറ്റുമുട്ടി ഷാനിഫും അശ്വതിയും

ആലുവ: ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയേയും കാമുകനെയും കോടതിയിൽ ഹാജരാക്കിയപ്പോൾ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. കോടതിമുറ്റത്ത് നിർത്തിയിട്ടിരുന്ന ജീപ്പിനുള്ളിൽ പ്രതികൾ ഇരുവരും ഏറ്റുമുട്ടുകയായിരുന്നു. ചേർത്തല എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടൻ (25), സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി പി.പി. ഷാനിഫ് (25) എന്നിവരാണ് കോടതി മുറ്റത്ത് തമ്മിൽതല്ലിയത്. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ മുന്നിലാണ് പ്രതികളുടെ തല്ല് നടന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് ഇരുവരെയും കോടതിയിൽ ഹാജരാക്കിയത്. കോടതിമുറ്റത്ത് നിർത്തിയിട്ട ജീപ്പിനുള്ളിൽ വെച്ച്…

Read More

നടിയെ ആക്രമിച്ച കേസിൽ നിർണായക ദിനം; മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ ഹൈക്കോടതി വിധി ഇന്ന്

  കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഇന്ന് നിർണായക ദിനം. കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അതിജീവിത നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡിലെ വിവരം ചോർന്നു എന്ന് ആരോപിച്ചായിരുന്നു അതിജീവിത അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇതിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം എന്നാണ് ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം. ഈ ഹർജിയിലാണ് ഹൈക്കോടതി ജസ്റ്റിസ് കെ ബാബുവാണ് വിധി…

Read More

പ്രസവ ശേഷം അമ്മയെയും കുഞ്ഞിനെയും ഇനി സൗജന്യമായി വീട്ടിലെത്തിക്കും; എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മാതൃയാനം പദ്ധതി

തിരുവനന്തപുരം: പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്‍പത് മെഡിക്കല്‍ കോളേജുകള്‍, 41 ജില്ലാ, ജനറല്‍, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍, 50 താലൂക്ക് ആശുപത്രികള്‍, ഒരു സാമൂഹികാരോഗ്യ കേന്ദ്രം എന്നിങ്ങനെ പ്രസവം നടക്കുന്ന 101 സര്‍ക്കാര്‍ ആശുപത്രികളിലാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. അനേകം കുടുംബങ്ങള്‍ക്ക്…

Read More

ഓഫീസ് ബോര്‍ഡുകളില്‍ മലയാളം വേണം; കര്‍ശനമായി പാലിക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: ഭരണഭാഷ പൂര്‍ണ്ണമായും മലയാളമായിരിക്കണമെന്ന ലക്ഷ്യത്തോടെ പുറപ്പെടുവിച്ച ഉത്തരവുകളും നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്നു നിര്‍ദ്ദേശിച്ച്‌ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.ഓഫീസുകളിലെ എല്ലാ ബോര്‍ഡുകളും ആദ്യനേര്‍പകുതി മലയാളത്തിലും രണ്ടാം നേര്‍പകുതി ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കണം. വാഹനങ്ങളുടെ ബോര്‍ഡുകള്‍ മുന്‍വശത്ത് മലയാളത്തിലും പിന്‍വശത്ത് ഇംഗ്ലീഷിലും ഒരേ വലിപ്പത്തില്‍ എഴുതി പ്രദര്‍ശിപ്പിക്കണം. ഓഫീസ് മുദ്രകള്‍, ഉദ്യോഗസ്ഥരുടെ പേരും ഔദ്യോഗിക പദവിയുമടങ്ങുന്ന തസ്തികമുദ്രകള്‍ എന്നിവ മലയാളത്തില്‍ക്കൂടി തയ്യാറാക്കണം. ഹാജര്‍ പുസ്തകം, സ്യൂട്ട് രജിസ്റ്റര്‍ തുടങ്ങി ഓഫീസുകളിലെ എല്ലാ രജിസ്റ്ററുകളും മലയാളത്തില്‍ തയ്യാറാക്കി മലയാളത്തില്‍ത്തന്നെ…

Read More

പഞ്ചായത്തുകളിലെ സേവനനിഷേധം വെച്ചുപൊറുപ്പിക്കില്ല; തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷ്

തൃശൂർ: പഞ്ചായത്തുകളിലെ സേവനനിഷേധം വെച്ചുപൊറുപ്പിക്കില്ലെന്ന് തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷ്. കുറ്റക്കാര്‍ക്കെതിരേ നടപടി വരും. കെട്ടിടനിര്‍മ്മാണത്തിന് പെര്‍മിറ്റോ നമ്പരോ ലൈസന്‍സോ കിട്ടാത്തതടക്കം എന്തുമാകട്ടെ, തദ്ദേശസേവനങ്ങളപ്പറ്റിയുള്ള പരാതികള്‍ ഓണ്‍ലൈനില്‍ നല്‍കിയാല്‍ 10 ദിവസത്തിനകം തീര്‍പ്പാക്കുമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്. ഇതിനായി പ്രത്യേക അധികാരമുള്ള ത്രിതലസമിതികള്‍ പരിശോധന തുടങ്ങി. ഇനിമുതല്‍ ഓംബുഡ്‌സ്മാനോ കളക്ടര്‍ക്കോ മന്ത്രിയ്‌ക്കോ പരാതി നല്‍കി കാത്തിരിക്കേണ്ടി വരില്ല. അഴിമതിമുക്തവും സമയബന്ധിതവുമായ സേവനത്തിന് ഉദ്യോഗസ്ഥതലത്തിലെ നിരീക്ഷണം ഫലപ്രദമാകുമെന്ന് മന്ത്രി പറഞ്ഞു. പൊതുജന സേവന സംവിധാനമായി സമിതികള്‍ മാറും. ഓണ്‍ലൈനായി ഈ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial