Headlines

പത്തനംതിട്ട ളാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്

പത്തനംതിട്ട: ളാഹക്ക് സമീപം പുതുക്കടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. ഒരു കുട്ടി അടക്കം ഏഴുപേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 5:30 നാണ് അപകടം സംഭവിച്ചത്. ആന്ധ്രപ്രദേശിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ദർശനം കഴിഞ്ഞ് തിരികെ മടങ്ങുന്ന വഴിയായിരുന്നു അപകടം. ആരുടേയും പരിക്ക് ഗുരുതരമുള്ളതല്ല. 34 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്.

Read More

യാക്കോബായ സഭാ നിരണം ഭദ്രാസന മെത്രാപ്പോലീത്ത സ്ഥാനം ഒഴിയുന്നതായി ഗീവർഗീസ് മാർ കൂറിലോസ്

തിരുവല്ല: യാക്കോബായ സഭാ നിരണം ഭദ്രാസന മെത്രാപ്പോലീത്ത സ്ഥാനം ഒഴിയുന്നതായി ഗീവർഗീസ് മാർ കൂറിലോസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഔദ്യോഗിക വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഈ മാസം 28 മുതൽ മെത്രാപ്പോലീത്ത സ്ഥാനമടക്കം എല്ലാ ഔദ്യോഗിക സഭാചുമതലകളിൽ നിന്നും സ്വയം വിരമിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.മല്ലപ്പള്ളിയിലെ ആനിക്കാട്ടെ ഭവനത്തിൽ ആയിരിക്കും ഇനി താമസം. സാംസ്‌കാരിക- സാമൂഹ്യസേവന രംഗത്ത് സജീവമായി ഉണ്ടാകുമെന്നു പറഞ്ഞ അദ്ദേഹം തുടർന്നും എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും ഒപ്പം ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു.കൂടാതെ സംഘപരിവാറിന്റെ ലൗ ജിഹാദ്…

Read More

സിപിഐ നേതാവ് ആർ രാമചന്ദ്രൻ അന്തരിച്ചു.

കരുനാഗപ്പള്ളി: സിപിഐ നേതാവ് ആർ രാമചന്ദ്രൻ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ രണ്ടാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ ആരോഗ്യനില വഷളാകുകയായിരുന്നു. കരുനാഗപ്പള്ളി മുൻ എംഎൽഎയും സിപിഐ കൊല്ലം ജില്ലാ മുൻ സെക്രട്ടറിയുമായിരുന്നു. കഴിഞ്ഞ നിയമസഭയിൽ അംഗമായിരുന്നു. സിപിഐ സംസ്ഥാന കൗൺസിലംഗമാണ് .മൃതദേഹം ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കൊല്ലം ജില്ലാ കൗൺസിൽ ഓഫീസിൽ പൊതുദർശനത്തിന് വെക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു

Read More

കെ എസ് ആർ ടി സി ബസ് കണ്ടക്ടർ പേനകൊണ്ട് കുത്തി; പരാതിയുമായി സ്കൂൾ വിദ്യാർത്ഥി

എറണാകുളം : യാത്രക്കാരനായ സ്കൂൾ വിദ്യാർത്ഥിയെ കെഎസ്ആർടിസി ബസിലെ കണ്ടക്ടർ പേന ഉപയോഗിച്ച് കുത്തിയതായി പരാതി. പെരുമ്പാവൂർ പാറപ്പുറം സ്വദേശി മുഹമ്മദ് അൽ സാബിത്തിനാണ് ഉപദ്രവമേറ്റത്. ആലുവ മൂവാറ്റുപുഴ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർ കീഴില്ലം സ്വദേശി വിമലിന് എതിരെയാണ് പരാതി. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പുല്ലുവഴി ജയകേരളം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് മുഹമ്മദ് അൽ സാബിത്ത്. കുട്ടിയുടെ ഇടതു കൺപോളയിലും, പുരികങ്ങൾക്ക് ഇടയിലും പേന കൊണ്ടുള്ള കുത്തിൽ മുറിവേറ്റു. സംഭവത്തിൽ ബസിലുണ്ടായിരുന്നവർ…

Read More

ശ്രീനാരായണപുരത്ത് ക്ഷേത്രക്കുളത്തിൽ പതിനൊന്നു കാരൻ മുങ്ങിമരിച്ചു

തൃശ്ശൂർ: തൃശ്ശൂർ ശ്രീനാരായണപുരത്ത് പതിനൊന്നുകാരൻ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു. ശ്രീനാരായണപുരം പോഴങ്കാവ് വടക്കുംചേരി ഷൈജുവിൻ്റെ മകൻ ശ്രുത കീർത്ത് (11) ആണ് മരിച്ചത്. ശ്രുത കീർത്ത് കുളത്തിൽ കുളിക്കാനെത്തിയപ്പോഴായിരുന്നു അപകടം. ശബരിമല തീർത്ഥാടനത്തിനായി വ്രതം നോറ്റ ശ്രുത കീർത്ത് അച്ഛനും സഹോദരിക്കുമൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു. കുളക്കടവിൽ ഇരിക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കുളത്തിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് കൊടുങ്ങല്ലൂർ എആർ മെഡിക്കൽ സെൻ്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

അതിഥി തൊഴിലാളിയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന വയോധികന്‍ മരിച്ചു

കൊച്ചി: അതിഥി തൊഴിലാളിയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന 78 കാരൻ മരിച്ചു. ചൊവ്വര സ്വദേശി ബദറുദ്ദീൻ (78) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഓഗസ്റ്റ് എട്ടിനാണ് ബദറുദ്ദീനെ ഇതര സംസ്ഥാന തൊഴിലാളിയായ സാബു ആക്രമിക്കുന്നത്. ലഹരി ഉപയോഗിച്ച ശേഷം വീട്ടിൽ അതിക്രമിച്ച് കയറി സാബു ബദറുദ്ദീന്റെ തലയ്ക്കടിക്കുകയായിരുന്നു. സാബുവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയിരുന്നു. തലക്ക് ഗരുതര പരിക്കേറ്റ ബദറുദീൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്

Read More

ഭക്ഷണത്തില്‍ മുടി കണ്ടതിനെ തുടർന്ന് തടവുകാരന്റെ  ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് ജയില്‍ ഉദ്യോഗസ്ഥന്‍;   മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

തിരുവനന്തപുരം: പ്രഭാത ഭക്ഷണത്തില്‍ മുടി കണ്ടതിനെ ചോദ്യം ചെയ്ത ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നയാളുടെ ശരീരത്തില്‍  ജയില്‍ ഉദ്യോഗസ്ഥന്‍ തിളച്ച വെള്ളം ഒഴിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആക്ടിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിട്ടു.  കഴിഞ്ഞ 10നാണ് സംഭവം. നാലു മാസമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ലിയോണ്‍ ജോണ്‍സിന്റെ ദേഹത്താണ് ചൂടുവെള്ളമൊഴിച്ചത്. ഗുരുതര പൊള്ളലേറ്റ ലിയോണ്‍ ജയില്‍ ആശുപത്രിയില്‍…

Read More

ആശ്രിത നിയമനം: ആശ്രിതരെ സംരക്ഷിക്കാൻ ചട്ടങ്ങളില്‍ ഭേദഗതി

തിരുവനന്തപുരം: സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകളിലെ ആശ്രിത സംരക്ഷണ സമ്മതമൊഴി ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവിറക്കി. ജീവനക്കാരുടെ മാതാവ്, പിതാവ് ഒഴികെയുള്ളവര്‍ ആശ്രിത നിയമനത്തിന് അപേക്ഷിക്കുമ്ബോള്‍, മരണമടഞ്ഞയാളുടെ മാതാവ്, പിതാവ്, വിധവ, വിഭാര്യൻ എന്നിവരെ ജീവിതകാലം മുഴുവൻ സംരക്ഷിക്കുമെന്നും ആശ്രിതരായ മക്കളെയും സഹോദരങ്ങളെയും പ്രായപൂര്‍ത്തിയാകുന്നതുവരെ സംരക്ഷിക്കുമെന്നുമുള്ള സമ്മതമൊഴി അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. ജൂലായില്‍ ഈ നിയമഭേദഗതി സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. അതനുസരിച്ച്‌ നടപടിക്രമങ്ങളില്‍ മാറ്റം വരുത്തിയാണ് പുതിയ ഉത്തരവിറക്കിയത്. 1978ല്‍ സി.അച്ചുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ആശ്രിതനിയമന…

Read More

സംസ്ഥാനത്ത് നാലിനം ക്ഷേമ പെൻഷൻ തുക ഉയർത്തി

തിരുവനന്തപുരം : സംസ്ഥാനത്തെ നാലിനംക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്താൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വിശ്വകർമ്മ, സർക്കസ്, അവശ കായികതാര, അവശ കലാകാര പെൻഷൻ തുകകളാണ് ഉയർത്തിയത്. അവശ കലാകാര പെൻഷൻ നിലവിൽ 1000 രൂപയാണ്. അവശ കായികതാരങ്ങൾക്ക് 1300 രൂപയും, സർക്കസ് കലാകാർക്ക് 1200 രൂപയും, വിശ്വകർമ്മ പെൻഷൻ 1400 രൂപയുമാണ് ലഭിച്ചിരുന്നത്.

Read More

ആശുപത്രികൾ, ഇന്ധന പമ്പുകൾ എവിടെയൊക്കെ? ദേശീയപാത യാത്രയിൽ കൂട്ട് രാജമാർഗ യാത്ര ആപ്

ബെംഗളൂരു∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലൂടെ സഞ്ചരിക്കുന്നവർക്ക് ഇനി ദേശീയപാത അതോറിറ്റിയുടെ രാജമാർഗ യാത്ര മൊബൈൽ ആപ് വഴികാട്ടിയാകും. ഓരോ മേഖലകളിലെയും വേഗപരിധി, ടോൾ നിരക്കുകൾ, ആശുപത്രികൾ, പൊലീസ് സ്റ്റേഷനുകൾ, ഇന്ധന പമ്പുകൾ, ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ, ഹോട്ടലുകൾ എന്നിവ സംബന്ധിച്ച വിവരം ആപ്പിലൂടെ അറിയാം. ഫാസ്ടാഗ് റീചാർജ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. സംസ്ഥാനത്തെ മറ്റു ദേശീയപാതകളിൽ യാത്ര ചെയ്യുന്നവർക്കും ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിൽ ആപ്പിന്റെ സേവനം ലഭ്യമാകും. ഗൂഗിൾ പ്ലേസ്റ്റോർ, ഐഒഎസ് ആപ് സ്റ്റോർ എന്നിവയിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial