ഗവര്‍ണര്‍മാര്‍ തീ കൊണ്ട് കളിക്കരുത്; ഇങ്ങനെയായാല്‍ ജനാധിപത്യം എങ്ങനെ മുന്നോട്ടുപോകും?; വിമര്‍ശനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: ഗവര്‍ണര്‍മാര്‍ തീ കൊണ്ട് കളിക്കരുതെന്ന് സുപ്രീംകോടതി. ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട നിയമസഭ പാസ്സാക്കിയ ബില്ലിന് അനുമതി നല്‍കാതെ തടഞ്ഞുവെക്കുന്നത് ശരിയല്ല. നിയമസഭാ സമ്മേളനം ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് ബില്‍ പാസാക്കാത്തത് തീ കൊണ്ട് കളിക്കുന്നത് പോലെയാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.ഗവര്‍ണര്‍ക്കെതിരായ പഞ്ചാബ് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം. ഗവര്‍ണര്‍മാര്‍ ഇത്തരത്തില്‍ പെരുമാറിയാല്‍ പാര്‍ലമെന്ററി ജനാധിപത്യവും സര്‍ക്കാരും എങ്ങനെ മുന്നോട്ടുപോകുമെന്ന് കോടതി ചോദിച്ചു. നിയമസഭ ചര്‍ച്ചകളിലൂടെ പാസ്സാക്കുന്ന ബില്‍, സ്റ്റേറ്റിന്റെ തലവന്‍ എന്ന നിലയില്‍ ഗവര്‍ണര്‍ പിടിച്ചുവെക്കരുത്….

Read More

അധ്യാപകന്‍ വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തിൽ ;സ്‌കൂള്‍ കൗണ്‍സിലറെ രണ്ടാം പ്രതിയാക്കി

കൊച്ചി :അധ്യാപകന്‍ മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച വിവരം അറിഞ്ഞിട്ടും അധ്യാപകനെ സംരക്ഷിക്കാനായി സംഭവം ഒളിച്ചുവെച്ച സ്‌കൂള്‍ കൗണ്‍സിലറെ പോക്‌സോ കേസില്‍ രണ്ടാം പ്രതിയാക്കി. കൊച്ചിയില്‍ മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ചതിന് അധ്യാപകന്‍ ആനന്ദ് പി നായര്‍ക്കെതിരെയാണ് ലൈംഗികാരോപണം ഉയര്‍ന്നത്. ഈ സംഭവം അറിഞ്ഞിട്ടും ഒളിച്ചുവെച്ച സ്‌കൂള്‍ കൗണ്‍സിലര്‍ റിമി സാമ്പനെയാണ് പോക്സോ കേസില്‍ രണ്ടാം പ്രതിയാക്കിയത്. കുട്ടി പരാതി പറഞ്ഞിട്ടും കൗണ്‍സിലര്‍ വിവരം മൂടിവെക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ സഹായിക്കാന്‍ നിയമിക്കപ്പെട്ട സ്‌കൂള്‍ കൗണ്‍സിലര്‍ ആണ് വിവരം…

Read More

കേരളവർമ്മ കോളജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പ്; റീകൗണ്ടിങ് നടപടിക്രമങ്ങളിൽ അപാകതയുണ്ടായതായി ഹൈക്കോടതി

കൊച്ചി: കേരളവർമ്മ കോളജിൽ നടന്ന യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ റീകൗണ്ടിങ് നടപടിക്രമങ്ങളിൽ അപാകതയുണ്ടായെന്ന് കോടതി. ചെയർമാൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിൽ ആണ് കോടതിയുടെ കണ്ടെത്തൽ. ടാബുലേഷൻ രേഖകൾ പരിശോധിച്ച കോടതി ആദ്യം വോട്ടെണ്ണിയപ്പോൾ കണ്ടെത്തിയ അസാധുവോട്ടുകൾ റീകൗണ്ടിങിൽ പരിഗണിച്ചത് എങ്ങനെയെന്ന് ഹൈക്കോടതി ചോദിച്ചു. റീകൗണ്ടിങ് എന്നാൽ സാധുവായ വോട്ടുകൾ മാത്രമാണെന്നും നടപടിക്രമങ്ങളിൽ അപാകതയുണ്ടായെന്നും കോടതി വിലയിരുത്തി. അസാധുവോട്ടുകൾ കണ്ടെത്തിയാൽ ഇവ മാറ്റിവച്ച് പ്രത്യേകമായി സൂക്ഷിക്കണമെന്നാണ് ചട്ടമെന്ന് പറഞ്ഞ കോടതി ആദ്യം…

Read More

വിദ്യാർത്ഥി കൺസെഷനിൽ നിന്ന് പുറകോട്ടില്ല; 21 മുതൽ സ്വകാര്യ ബസുടമകളുടെ അനിശ്ചിതകാല സമരം

തിരുവനന്തപുരം : അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ചതിന്റ പശ്ചാത്തലത്തിൽ ബസ് ഉടമകളെ ചർച്ചക്ക് വിളിച്ച് ഗതാഗത മന്ത്രി ആൻണി രാജു. ഈ മാസം 14ന് എറണാകുളത്ത് വെച്ചാണ് ചർച്ച നടക്കുക. ചർച്ചയിൽ ഏറെ പ്രതീക്ഷയുണ്ട്. തങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ബസ് ഉടമകൾ പറഞ്ഞു. വിദ്യാർത്ഥി കൺസെഷനിൽ നിന്ന് പുറകോട്ട് പോകില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ബസുടമകൾ. ഈ മാസം 21 മുതലാണ് സംസ്ഥാന വ്യാപകമായി ബസ് ഉടമകളുടെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 31ന് ഇതേ…

Read More

വസ്തു അളക്കാൻ കൈക്കൂലി; സർവേയറെ കയ്യോടെ പൊക്കി വിജിലൻസ്

കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സർവേയർ വിജിലൻസ് പിടിയിലായി. തൃശൂർ താലൂക്ക് സർവേയർ രവീന്ദ്രനാണ് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായത്. അയ്യന്തോൾ സ്വദേശിയായ പരാതിക്കാരന്റെ വസ്തു അളന്നു നൽകാൻ എത്തിയ രവീന്ദ്രൻ ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ ഫീസ് എന്ന വ്യാജേന 2500 രൂപ കൈക്കൂലിയായി വാങ്ങിയിരുന്നു. അളവ് പൂർത്തിയാകാത്തതിനാൽ മറ്റൊരു ദിവസം വരാമെന്നും പറഞ്ഞിരുന്നു. സെപ്റ്റംബർ മാസത്തിലാണ് പിന്നീട് അളക്കാൻ എത്തിയത്. വീണ്ടും 2500 രൂപ ആവശ്യപ്പെട്ടപ്പോൾ കൈക്കൂലിയാണെന്ന സംശയം തോന്നിയതോടെ ഇയാൾ വിജിലൻസിൽ പരാതി…

Read More

ഷൊർണൂരിൽ വൻ ലഹരിമരുന്ന് വേട്ട; പിടിച്ചെടുത്തത് 12 ലക്ഷം വില വരുന്ന 227 ഗ്രാം എംഡിഎംഎ 2 പേർ പിടിയിൽ

പാലക്കാട്: ഷൊർണൂരിൽ വൻ ലഹരിമരുന്ന് വേട്ട. 12 ലക്ഷത്തോളം വിലവരുന്ന 227 ഗ്രാം എംഡിഎംഎയുമായി കണ്ണൂർ, കോഴിക്കോട് സ്വദേശികളായ രണ്ട് പേർ പിടിയിലായി. തലശേരി സ്വദേശി ടി.കെ നൗഷാദ്, വടകര ചെമ്മരത്തൂർ സ്വദേശി സുമേഷ്കുമാർ എന്നിവരാണ് പിടിയിലായത്. ലഹരിയിടപാടിന് വേണ്ടി ഷൊർണൂരിലെ സ്വകാര്യ ഹോട്ടലിൽ താമസിക്കുമ്പോഴാണ് ഇവർ പോലീസ് പിടിയിലാകുന്നത്. പ്രതികളുടെ കയ്യിൽ നിന്നും കർണ്ണാടക രജിസ്ട്രേഷൻ കാറിൽ നിന്നുമാണ് എംഡിഎംഎ കണ്ടെത്തിയത്. പ്രതി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള കാറിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെടുത്തത്.

Read More

ചിക്കൻ ഗുനിയക്ക് ലോകത്താദ്യമായി വാക്സിൻ; അംഗീകാരം ലഭിച്ചു

ചിക്കൻ ഗുനിയ രോഗത്തിന് ലോകത്താദ്യമായി വാക്സിൻ. ഇതിന് യു എസ് ആരോഗ്യ വിഭാഗം അംഗീകാരം നൽകി. ഇസ്ക്ചിക് എന്ന പേരിലായിരിക്കും വാക്സിൻ വിപണിയിൽ ഇറക്കുക. യൂറോപ്പിലെ വാൽനേവ വാക്സിൻ കമ്പനിയാണ് ഇത് വികസിപ്പിച്ചത്.ചിക്കുൻഗുനിയയെ ഉയർന്നു വരുന്ന ആഗോള ആരോഗ്യ ഭീഷണി’ എന്നാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ചൂണ്ടിക്കാട്ടുന്നത്. രോഗ വ്യാപന സാധ്യതയുള്ള 18 വയസിനും അതിന് മുകളിൽ ഉള്ളവർക്കും വേണ്ടിയാണ് വാക്സിന് അംഗീകാരം നൽകിയതെന്ന് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. കഴിഞ്ഞ 15 വർഷത്തിനിടെ ലോകത്ത് 50 ലക്ഷം…

Read More

കേരളവർമ്മ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പ്; റദ്ദാക്കണമെന്ന ആവശ്യത്തിൽ ഇന്ന് വിധി

കൊച്ചി: കേരളവർമ്മ കോളജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. തെരഞ്ഞെടുപ്പിന്റെ യഥാർഥ ടാബുലേഷൻ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം ആയിരിക്കും വിധി പ്രസ്താവം. തെരഞ്ഞെടുപ്പിനെ കുറിച്ച് പരാതി ഉണ്ടെങ്കിൽ കോടതിയെ അല്ല, വൈസ് ചാൻസിലറെയാണ് സമീപിക്കേണ്ടതെന്നാണ് സർവകലാശാല നിലപാടെടുത്തത്. റീ കൗണ്ടിങിൽ, അസാധു വോട്ടുകൾ സാധുവായി പരിഗണിച്ചെന്നും, ഇത് മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും അതിനാൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ്…

Read More

കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ തമിഴ് സിനിമാ പ്രദർശനം ; ജീവനക്കാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : കെഎസ്ആർടിസി സ്വിഫ്റ്റ്ബസിൽ കഴിഞ്ഞമാസം 31ന് പുതിയ തമിഴ് സിനിമയുടെ വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദർശനം നടത്തി സർവീസ് നടത്തിയ ബസ് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. ചെങ്ങന്നൂർ ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടറായ ദീപു പിള്ളയെ ആണ് അന്വേഷണ വിധേയമായി സസ്പെൻസ് ചെയ്തത്. ചെങ്ങന്നൂരിൽ നിന്നും പാലക്കാട് നടത്തിയ സർവീസിലാണ് വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദർശനം നടത്തിയത്. ഈ ബസ്സിനുള്ളിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. കൂടുതൽ ജീവനക്കാർക്ക് ഇതിൽ പങ്കാളിത്തം ഉണ്ടെന്ന്…

Read More

പ്രണയം നടിച്ചു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ യുവാക്കൾ പൊലീസ് പിടിയിൽ

പ്രണയം നടിച്ചു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ യുവാക്കൾ പൊലീസ് പിടിയിൽ.സോഷ്യൽ മീഡിയ വഴി പ്രണയം നടിച്ചുപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെതട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽരണ്ട് യുവാക്കൾ അയിരൂർ പൊലീസ്പിടിയിലായി. ചെമ്മരുതി സ്വദേശി അപ്പു(20), നെടുമങ്ങാട് സ്വദേശി ബിജു (22) എന്നിവരെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചാത്തന്നൂർ സ്വദേശിയിയായ 17 വയസ്സുള്ള പെൺകുട്ടിയുമായി സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയായിരുന്നു. പെൺകുട്ടിയെ ഇക്കഴിഞ്ഞ നവംബർ 1 ന് രാത്രിയിൽ സുഹൃത്തായ ബിജുവിന്റെ സഹായത്തോടെ വീട്ടിൽ നിന്നും കടത്തിക്കൊണ്ടു പോവുകയും ചെയ്തു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial