രണ്ടുവര്‍ഷത്തെ പ്രണയത്തിന് ശേഷം ഒക്‌ടോബര്‍ 30 ന് വിവാഹം ; ഒന്നുചേര്‍ന്ന് മൂന്നാം ദിവസം നവദമ്പതികളെ വെട്ടിക്കൊന്നു
മധുര : മൂന്ന് ദിവസം മുമ്പ് വിവാഹിതരായ നവദമ്പതികളെ സായുധരായ അക്രമിസംഘം വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നടന്ന സംഭവത്തില്‍ മാരി സെല്‍വം എന്ന 22 കാരനും ഭാര്യ 21 കാരി കാര്‍ത്തികയുമാണ് കൊല്ലപ്പെട്ടത്. ഇരുവരെയും തിരുവികാ നഗറില്‍ വെച്ച് ഇന്നലെ വൈകുന്നേരം ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ കയറി അക്രമിസംഘം കൊലപ്പെടുത്തുകയായിരുന്നു. അഞ്ജാതരായ അഞ്ചുപേര്‍ ചേര്‍ന്ന ഗ്യാംഗാണ് അക്രമം നടത്തിയത്. ഇരുവരെയും വാളിനിരയാക്കിയ ശേഷം അക്രമിസംഘം സ്ഥലത്ത് നിന്നും മുങ്ങുകയും ചെയ്തു. ഒക്‌ടോബര്‍ 30 നായിരുന്നു മാരിസെല്‍വവും…

