
സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചത് അടൂര്‍ പ്രകാശിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു
തൃശൂര്‍: സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചത് അടൂര്‍ പ്രകാശിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു. അടൂര്‍ പ്രകാശ് മറുപടി അര്‍ഹിക്കുന്നില്ലെന്നും സിപിഐ ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണെന്നും പ്രകാശ് ബാബു പറഞ്ഞു. പി വി അന്‍വറിന് നിലമ്പൂരില്‍ ഇരുപതിനായിരം വോട്ട് ലഭിച്ചത് നിസാര കാര്യമല്ലെന്നും പ്രകാശ് ബാബു പ്രതികരിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘അടൂര്‍ പ്രകാശിന്റെ രാഷ്ട്രീയ പാപ്പരത്തത്തിന്റെ ഭാഗമാണ് ഇത്തരം പരാമര്‍ശങ്ങള്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ വിശ്വസിക്കുകയും…