കിളിമാനൂരിൽ സൂര്യാഘാതം ഏറ്റ് യുവാവ് മരിച്ച സംഭവം; യുവാവിന്റെ മരണത്തിൽ ദുരൂഹത

കിളിമാനൂർ : തിരുവനന്തപുരം കിളിമാനൂരിൽ സൂര്യതാപം ഏറ്റ് യുവാവ് മരിച്ച സംഭവം. മരണത്തിൽ ദുരൂഹത ആരോപിച്ച് പൊലീസിൽ പരാതി നൽകി ബന്ധുകൾ. ഒരാഴ്ച മുമ്പ് അടൂരിൽ ജോലിക്ക് പോയ സുരേഷ് വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ജോലി ചെയ്ത പണവും ബാഗും വസ്ത്രവും മൊബൈൽ ഫോണും കണ്ടെത്താനായില്ല. ജീവൻ രക്ഷിക്കാൻ ശ്രമിച്ചവരെ നാട്ടുകാരിൽ ചിലർ തടഞ്ഞു. മരിക്കുന്നതിന് മുമ്പ് സുരേഷിനൊപ്പം ഉണ്ടായിരുന്ന യുവാവിനെ സംശയമെന്നും ബന്ധുക്കളുടെ പരാതി. സൂര്യതാപം ഏറ്റ് നിർജലീകരണം സംഭവിച്ചാണ് സുരേഷിൻ്റെ മരണമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. പരാതിയിൽ…

Read More

പറമ്പിലെ തീ കെടുത്താൻ ശ്രമിക്കുന്നതിനിടയിൽ വയോധികന് ദാരുണാന്ത്യം

പത്തനംതിട്ട : _വീടിനോട് ചേർന്ന പറമ്പിൽ തീ പടരുന്നത് കണ്ട് കെടുത്താൻ ശ്രമിക്കുന്നതിനിടയിൽ വയോധികന് ദാരുണാന്ത്യം. പത്തനംതിട്ട കോട്ടാങ്ങൽ കുളത്തൂർ സ്വദേശി ബേബി (94) ആണ് മരിച്ചത്. എന്നാൽ പൊള്ളലേറ്റാണോ മരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

Read More

ഗായികയും നടിയുമായ മല്ലിക രജ്പുത് വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഗായികയും നടിയുമായ മല്ലിക രജ്പുത് (വിജയ് ലക്ഷ്മി) വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. 35 വയസായിരുന്നു. കുടുംബാംഗങ്ങള്‍ ഉറങ്ങുന്ന സമയത്തായിരുന്നു സംഭവമെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അമ്മ സുമിത്ര സിംഗ് പറഞ്ഞു.ചൊവ്വാഴ്ചയാണ് സംഭവം. യുവതിയുടെ മൃതദേഹം വീട്ടിലെ മുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

ബിവറേജസിലെ ആക്രമണം: മൂന്നു പേർ അറസ്റ്റിൽ

കോട്ടയം: കോടിമതയിൽ പ്രവർത്തിക്കുന്ന ബിവറേജസിൽ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് കണിയാൻ മല ഭാഗത്ത് പൂവത്തുംമൂട്ടിൽ വീട്ടിൽ അജിത്ത് പി.ഷാജി (26), ഇയാളുടെ സഹോദരൻ അഭിജിത്ത് പി.ഷാജി (28), പനച്ചിക്കാട് കണിയാൻമല ഭാഗത്ത് ചിരക്കരോട്ട് വീട്ടിൽ ശ്രീജിത്ത്(24) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് പതിനൊന്നാം തീയതി വൈകിട്ട് 4 മണിയോടുകൂടി കോട്ടയം കോടിമത ഭാഗത്ത് പ്രവർത്തിക്കുന്ന ബിവറേജ് ഷോപ്പിൽ മദ്യം വാങ്ങാൻ എത്തുകയും തുടർന്ന്…

Read More

ഇന്ദിരാഗാന്ധിയെയും നർഗീസ് ദത്തിനെയും വെട്ടി;ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ പേരുമാറ്റം

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര അവാർഡിൽ അഴിച്ചു പണി. ഇന്ദിരാഗാന്ധി, നർഗീസ് ദത്ത് പുരസ്കാരങ്ങളുടെ പേരുകൾ ഒഴിവാക്കി. ദാദാസാഹിബ് ഫാൽക്കേ അവാർഡിന്റെ ക്യാഷ് പ്രൈസിലും മാറ്റങ്ങൾ വരുത്തി. മാറ്റങ്ങൾ സംബന്ധിച്ച ശുപാർശകൾ ഡിസംബറിലാണ് നൽകിയതെന്ന് പാനലിലെ അംഗവും ചലച്ചിത്ര സംവിധായകനുമായ പ്രിയദർശൻ പറഞ്ഞു. മികച്ച നവാഗത സംവിധായകന് നൽകുന്ന ഇന്ദിരാഗാന്ധി അവാർഡ് സംവിധായകന്റെ മികച്ച നവാഗത ചിത്രം എന്ന് പുനർനാമകരണം ചെയ്തു. നേരത്തെ നിർമ്മാതാവും സംവിധായകനുമായി വിഭജിച്ചിരുന്ന സമ്മാനത്തുക ഇനി സംവിധായകന് മാത്രമായിരിക്കും. ദേശീയ ഉദ്ഗ്രഥനെത്തെക്കുറിച്ചുള്ള മികച്ച ഫീച്ചർ…

Read More

രാജ്യത്ത് ഏറ്റവുമധികം സൗജന്യ ചികിത്സ നൽകുന്നത് കേരളം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം:രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കേരളമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കഴിഞ്ഞവർഷം മാത്രം 1658 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്കായി സർക്കാർ ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു. നേമം താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രോഗത്തിന്റെ മുന്നിൽ ഒരാളും നിസഹായരാവരുത് എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്. അതിനായി പരമാവധി സൗകര്യങ്ങൾ സർക്കാർ ആശുപത്രിയിൽ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ആർദ്രം മിഷനിലൂടെ മുഴുവൻ താലൂക്ക് ആശുപത്രികളെയും…

Read More

തെങ്ങുംവിളക്ഷേത്ര ഡോക്യുമെന്ററി പുറത്തിറക്കി

മുടപുരം : മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്ര ത്തെ ക്കുറിച്ഛ് ‘ ശ്രീ തെങ്ങുംവിള ഭഗവതി’ എന്ന പേരിൽ തയ്യാറാക്കിയ ഡോക്യുമെന്ററി പുറത്തിറങ്ങി. ക്ഷേത്രഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്വാമി ഗുരരത്നം ജ്ഞാനതപസ്വി ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ഡി.ബാബുരാജിനു നൽകി പ്രകാശനം ചെയ്തു. ചിറയിൻകീഴ് താലൂക്കിലെ പ്രശസ്ത ദേവീക്ഷേത്രമായ മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിന്റെ ചരിത്രവും ഐതിഹ്യങ്ങളും ഉൾപ്പെടുന്നതാണ് ഡോക്യുമെന്ററി. ക്ഷേത്രാചാരങ്ങളും ഉൽസവകാഴ്ചകളുമടങ്ങിയ ഡോക്യുമെന്ററിയുടെ ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് നാടക,ചലച്ചിത്രഗാനരചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറമാണ്. കേരളപുരം ശ്രീകുമാർ സംഗീതം നൽകിയ ഗാനംആലപിച്ചിരിക്കുന്നത്…

Read More

പാലക്കാട് ഗവർണർക്കെതിരെ എസ് എഫ് ഐ കരിങ്കൊടി

പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പാലക്കാട് എസ്.എഫ്.ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കഞ്ചിക്കോടുവെച്ചാണ് എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ഗവർണർ കഞ്ചിക്കോട്ടെ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി എത്തിയപ്പോഴായിരുന്നു പ്രതിഷേധം. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് അരുൺ ദേവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.

Read More

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം : പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൈനടി, പയറ്റുപാക്ക ഭാഗത്ത് നാൽപതിൽ ചിറ വീട്ടിൽ ഗോകുൽ. ജി (28) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് അശ്ലീല ദൃശ്യങ്ങൾ പെൺകുട്ടിക്ക് അയച്ചുകൊടുക്കുകയും, കൂടാതെ പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ തന്റെ കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ പ്രകാശ് ആറിന്റെ…

Read More

ആളെകൊല്ലി കാട്ടാനയെ പിടികൂടാൻ രണ്ട് ലക്ഷം രൂപയുടെ കൂട്

ബത്തേരി: വയനാട് ജില്ലയിലെ മാനന്തവാടി ചാലിഗദ്ദ പനച്ചിയിൽ അജീഷിനെ ചവിട്ടിക്കൊന്ന ബേലൂർ മഖ്നയെന്ന മോഴയാനയെ മയക്കുവെടി വച്ചു പിടികൂടിയാൽ പാർപ്പിക്കുന്നതിനായി മുത്തങ്ങ ആനപ്പന്തിയിൽ തടിക്കൂട് നിർമാണം പൂർത്തിയായി. യുദ്ധകാലാടിസ്ഥാനത്തിൽ 2 ദിവസം കൊണ്ടാണു കൂടിന്റെ നിർമാണം പൂർത്തിയാക്കിയത്. 2023 ജനുവരിയിൽ ബത്തേരിയിൽ നിന്നു പിടികൂടി പിഎം 2 എന്ന പന്തല്ലൂർ മഖ്നയെ പാർപ്പിച്ചിരുന്ന കൂടിന്റെ 24 തൂണുകൾ നിലനിർത്തിയാണു പുതിയ കൂട് ഒരുക്കിയത്. പുതിയ കൂടിനായി 90 യൂക്കാലിപ്റ്റസ് മരങ്ങൾ വന്യജീവി സങ്കേതത്തിൽ നിന്നുതന്നെ മുറിച്ചെടുത്തു. മണ്ണുമാന്തിയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial