കൊല്ലം ചിതറയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ അഞ്ചു പേർ അറസ്റ്റിൽ

കൊല്ലം: കൊല്ലം ചിതറയിൽ വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങളും ടിവിയും മോഷ്ടിച്ച അഞ്ചു പേർ അറസ്റ്റിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി കൊപ്ര ബിജുവും പൂജപ്പുര ജയിലിൽ വച്ച് പരിചയപ്പെട്ട മറ്റ് നാലു പേരുമാണ് പിടിയിലായത്. കഴിഞ്ഞ മാസം എട്ടിനാണ് ചിതറ മതിര സ്വദേശി ഹരിതയുടെ വീട്ടിൽ ആളില്ലാ തക്കംനോക്കി പ്രതികൾ കതക് കുത്തിത്തുറന്ന് മോഷ്ടിച്ചത്.ഒരു ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും എൽ ഇ ഡി ടി വി യുമാണ് സംഘം മോഷ്ടിച്ചത്. വിരലടയാള വിദഗ്ദ്ധർ വീട്ടിൽ നടത്തിയ പരിശോധനയിൽ കൊപ്ര…

Read More

പാലക്കാട് സിപിഐയിൽ കൂട്ടരാജി തുടരുന്നു ; മണ്ണാർക്കാട് മണ്ഡലത്തിൽ ലോക്കൽ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും ഉൾപ്പെടെ അമ്പതോളം പേർ രാജിവച്ചു.

പാലക്കാട് : സിപിഐയിലെ വിഭാഗീയത മണ്ണാർക്കാട് മണ്ഡലത്തിൽ കൂടുതൽ പേർ രാജിയുമായി രംഗത്ത്.ജില്ലാ നേതൃത്വം ഒരു വിഭാഗം ജില്ലാ മണ്ഡലം നേതാക്കളുടെ പേരിൽ എടുക്കുന്ന എകപക്ഷീയമായ അച്ചടക്ക നടപടിയിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് മണ്ഡലത്തിലെ തെങ്കര കുരം പുത്തൂർ, കോട്ടോ പാടം തച്ചനാട്ടുകര അലനല്ലൂർ ലോക്കൽ കമ്മറ്റിയിലെ ലോക്കൽ കമ്മറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും ബഹുജന സംഘടനാ ഭാരവാഹികളും പഞ്ചായത്ത് മെമ്പർ മാരും സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ ഉൾപ്പടെ അൻപതോളം നേതാക്കളാണ് പാർട്ടിയിൽ തങ്ങൾ വഹിക്കുന്ന…

Read More

കുട്ടികളെ പോലീസ് സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തരുത്; ബാലാവകാശ കമീഷൻ

തിരുവനന്തപുരം :കുട്ടികളെ സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താൻ പാടില്ലെന്ന് ബാലാവകാശ കമീഷൻ കുട്ടികളെ പൊലീസ് സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താൻ പാടില്ലെന്ന് ബാലാവകാശ കമീഷൻ ഉത്തരവ്. കമീഷൻ അംഗം പി പി ശ്യാമളാദേവി പുറപ്പെടുവിച്ച ഉത്തരവിലാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയത്. 15 വയസിൽ താഴെയുളള കുട്ടികളെ മൊഴി എടുക്കുന്നതിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനിൽ വിളിപ്പിക്കാൻ പാടില്ല. വിവിധ പൊലീസ് സ്റ്റേഷനുകളിൽ വെച്ച് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയതായി വിലയിരുത്തിയ കമീഷൻ അത് കുട്ടികളെ…

Read More

 സലിം കുമാറിനുള്ള മറുപടിയുമായി മന്ത്രി കെ രാധാകൃഷ്ണൻ; ‘ദേവസ്വം വരുമാനത്തെ പരിഹസിക്കുന്നത് ശരിയല്ല.

തിരുവനന്തപുരം: ‘മിത്ത് വിവാദത്തിൽ’ ദേവസ്വം വകുപ്പിനെ പരിഹസിച്ച നടൻ സലിം കുമാറിനു മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ദേവസ്വം വരുമാനത്തെയും മന്ത്രിയെ കുറിച്ചും സലിം കുമാർ സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ രംഗത്തെത്തിയത്. ദേവസ്വം വരുമാനത്തെ പരിഹസിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദേവസ്വം മന്ത്രിയെ ഇനി മിത്തിസം മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നും ഭണ്ഡാരത്തിൽനിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണമെന്നും സലിം കുമാർ സമൂഹമാധ്യമത്തിൽ കുറിച്ചു. ദേവസ്വം…

Read More

പരിശോധനയ്ക്കിടെ വാഹനത്തിൽ ഹൃദയം, കരൾ തുടങ്ങിയ അവയവങ്ങളുടെ ഭാഗങ്ങൾ; ദുർമന്ത്രവാദത്തിനായെന്ന് സംശയം

തേനി :കേരളത്തില്‍ നിന്ന് തേനിയിലേക്ക് കാറില്‍ കടത്തിയ മനുഷ്യന്റേതെന്ന് സംശയിക്കുന്ന ശരീര ഭാഗങ്ങള്‍ പിടികൂടി. തേനി ഉത്തമ പാളയത്ത് പോലീസ് പരിശോധനയിലാണ് നാവ്, കരള്‍, ഹൃദയം തുടങ്ങിയ അവയവങ്ങള്‍ കണ്ടെത്തിയത്. ഇത് മനുഷ്യന്റേത് തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധനകള്‍ ഉടന്‍ നടത്തി ഇക്കാര്യം സ്ഥിരീകരിക്കാനാണ് പൊലീസിന്റെ നീക്കം.സംഭവത്തില്‍ മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയിലായി. ഇവര്‍ വണ്ടി പെരിയാറിലെ ഒരു ഹോട്ടലില്‍ തങ്ങിയിരുന്നതായും പത്തനംതിട്ട ജില്ലയില്‍ നിന്നാണ് അവയവങ്ങള്‍ വാങ്ങിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.കണ്ടെത്തിയ അവയവ ഭാഗങ്ങള്‍ പൂജ…

Read More

സപ്ലൈകോ ഓണം ഫെയർ ഓഗസ്റ്റ് 18 മുതൽ; ലക്ഷ്യം 250 കോടിയുടെ വിൽപ്പന

തിരുവനന്തപുരം : ഈ വർഷത്തെ സപ്ലൈകോ ഓണം ഫെയർ ഓഗസ്റ്റ് 18 മുതൽ 28 വരെ നടക്കുമെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽസപ്ലൈസ് മന്ത്രി ജി.ആർ അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 18 ന് വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഫെയർ ഉദ്ഘാടനം ചെയ്യും. ജില്ലാതല ഉദ്ഘാടനങ്ങൾ 19നും നിയോജകമണ്ഡലം, താലൂക്ക് അടിസ്ഥാനത്തിലുള്ള ഉദ്ഘാടനങ്ങൾ 23 നുമാണ്. ഇത്തവണ എ.സി സൗകര്യത്തോടെയുള്ള ജർമൻ ഹാങ്ങറുകളിലാണ് ജില്ലകളിലെ ഓണം ഫെയറുകൾ ഒരുക്കുന്നത്. സബ്‌സിഡി സാധനങ്ങൾക്ക്…

Read More

സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിന്റെ
ഭാര്യ സിന്ധു സലിംകുമാർ അന്തരിച്ചു

തൊടുപുഴ: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിന്റെ ഭാര്യ കണിയാംപറമ്പില്‍ സിന്ധു സലിംകുമാർ (ലത)അന്തരിച്ചു. 53 വയസ്സായിരുന്നു.രോഗബാധിതയായി ചികില്‍സയിലിരിക്കെ രാത്രി 10.15ഓടെ തൊടുപുഴ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുന്‍ സിപിഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സിലംഗവും എഐടിയുസിയുടെ സമുന്നത നേതാവുമായിരുന്ന അന്തരിച്ച വഴിത്തല ഭാസ്ക്കരന്റെ രണ്ടാമത്തെ മകളാണ്. സംസ്ക്കാരം ശനിയാഴ്ച വൈകീട്ട് 5ന് തൊടുപുഴ ഒളമറ്റത്തെ സ്വവസതിയില്‍ നടക്കും. മക്കൾ: ലക്ഷ്മിപ്രിയ(സൗത്ത് ഇന്ത്യന്‍ ബാങ്ക് ജീവനക്കാരി).

Read More

ഓണത്തിന് രണ്ടുമാസത്തെ ക്ഷേമപെന്‍ഷൻ നൽകാൻ ധനവകുപ്പ് തുക അനുവദിച്ചു.

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനായി ധനവകുപ്പ് തുക അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിന് വേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 212 കോടി രൂപയുമുള്‍പ്പെടെ 1,762 കോടി രൂപയാണ് അനുവദിച്ചത്. 60 ലക്ഷത്തോളം പേര്‍ക്കാണ് 3,200 രൂപ വീതം പെന്‍ഷന്‍ ലഭിക്കുക. ആഗസ്റ്റ് രണ്ടാം വാരം ആരംഭിച്ച് ആഗസ്റ്റ് 23നുള്ളില്‍ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Read More

രാഹുൽ ഗാന്ധിക്ക് എതിരെയുള്ള ഗുജറാത്ത് ഹൈകോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിൽ ഡിസിസി നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി

തിരുവനന്തപുരം :ഇന്ത്യൻ ജനാധിപത്യത്തിൻ്റെ മഹത്തായ വിജയമാണ് രാഹുൽ ഗാന്ധി കേസിലെ വിധിയെന്ന് പാലോട് രവി. പാർലമെൻ്റിൽ നിന്നും സ്വവസതിയിൽ നിന്നും രാഹുൽ ഗാന്ധിയെ ആട്ടിയിറക്കാമെന്ന ബി ജെ പിയുടെ ഉപജാപ രാഷ്ട്രീയത്തിനാണ് കോടതി വിധി വിരാമമിട്ടതെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി രാഹുൽ ഗാന്ധി കേസിലെ വിധിയിൽ ആഹ്ളാദം പ്രകടിപ്പിച്ചു കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആഹ്ളാദ പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാലോട് രവി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും…

Read More

ആശുപത്രിയിൽ പ്രസവിച്ച് കിടന്ന യുവതിയെ കൊല്ലാൻ ശ്രമം; ഭർത്താവിന്റെ പെൺസുഹൃത്ത് അറസ്റ്റിൽ

പത്തനംതിട്ട: ആശുപത്രിയ്ക്കുള്ളിൽ കടന്ന് പ്രസവിച്ചു കിടന്ന യുവതിയെ കൊല്ലാൻ ശ്രമിച്ചു. സംഭവത്തിൽ യുവതിയുടെ ഭർത്താവിന്റെ പെൺസുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പരുമല സെൻറ് ഗ്രിഗോറിയസ് ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം.ആശുപത്രിയിൽ പ്രസവിച്ച് കിടന്ന കായംകുളം പുല്ലുകുളങ്ങര സ്വദേശിനി സ്നേഹക്ക് നേരയാണ് വധശ്രമമുണ്ടായത്. നഴ്സിന്റെ വസ്ത്രം ധരിച്ചെത്തിയ അനുഷ എന്ന യുവതി ഇഞ്ചക്ഷൻ നൽകി കൊല്ലാൻ ശ്രമിച്ചുവെന്നാണ് പൊലീസിൽ നൽകിയ പരാതിയിലുള്ളത്. ഇതേ തുടർന്ന് പ്രസവിച്ചു കിടന്ന സ്ത്രീയ്ക്ക് ഹൃദയാഘാതം ഉണ്ടായി.സ്നേഹയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. പ്രതി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial