Headlines

ജനാധിപത്യാവകാശങ്ങളെ ധ്വംസിക്കുന്ന ഇടിമുറികൾ : AISF സംസ്ഥാന പ്രസിഡൻ്റ് ആർ എസ് രാഹുൽ രാജ്

                                     എസ് എഫ് ഐ യുമായി ബന്ധപ്പെട്ട്മുൻപൊരിക്കൽ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം നടത്തിയ പ്രതികരണം, കാലഘട്ടം ആവശ്യപ്പെടുന്ന അഭിപ്രായ പ്രകടനമായി വിലയിരുത്തി  തിരുത്തൽ നടപടികൾ സ്വീകരിക്കേണ്ടതിന് പകരം ആരോപണങ്ങൾ മാധ്യമ സൃഷ്ടിയായി വ്യാഖ്യാനിക്കുകയും ബിനോയ് വിശ്വത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്ന സമീപനം അന്ന് എസ് എഫ് ഐ നേതൃത്വത്തിൽ നിന്നും ചില സി പി എം നേതാക്കളിൽ നിന്നുമുണ്ടായത് ഓർക്കുന്നുണ്ടാവും.എസ് എഫ് ഐ യും എ ഐ എസ്…

Read More

വിദ്യാർഥിനിയുടെ മുടി ഷവർമ യന്ത്രത്തിൽ കുടുങ്ങി; രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

തിരുവനന്തപുരം: വിദ്യാർത്ഥിനിയുടെ മുടി ഷവർമയുണ്ടാക്കുന്ന യന്ത്രത്തിൽ കുടുങ്ങി. അഗ്നിരക്ഷാ സേന എത്തിയാണ് രക്ഷപ്പെടുത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ ആണ് സംഭവം. നിലമേൽ എൻഎസ്എസ് കോളേജിലെ വിദ്യാർത്ഥിനി അധീഷ്യയുടെ മുടിയാണ് പാളയം നൂർമഹൽ റെസ്റ്റോറന്റിലെ യന്ത്രത്തിൽ കുടുങ്ങിയത്. മുടിമുറിച്ച് അഗ്നിരക്ഷാസേന അധീഷ്യയെ രക്ഷപ്പെടുത്തുകയായിരുന്നു. ഷവർമ യന്ത്രത്തിൽ മുടി കുടുങ്ങിപ്പോയ പെൺകുട്ടിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ബുധനാഴ്ച ഉച്ചയ്ക്ക് 12-ഓടെ പാളയം നൂർമഹൽ റെസ്റ്റോറന്റിലായിരുന്നു സംഭവം.നിലമേൽ എൻ.എസ്.എസ്. കോളേജിലെ വിദ്യാർഥിനി അധീഷ്യയുടെ മുടിയാണ് ഹോട്ടലിന് മുന്നിലെ യന്ത്രത്തിൽ കുടുങ്ങിയത്. മുടിമുറിച്ചാണ് അഗ്നിരക്ഷാസേന…

Read More

സ്ത്രീവേഷത്തിൽ ട്രെയിനിൽ മോഷണം; അസം സ്വദേശി അറസ്റ്റിൽ

കൊച്ചി: സ്ത്രീവേഷം ധരിച്ചെത്തി ട്രെയിനിൽ മോഷണം. അസം താസ് പൂർ സ്വദേശി അസദുൽ അലിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളികൾക്കായി തെരച്ചിൽ തുടരുകയാണ് ആലുവ പൊലീസ്. നെടുമ്പാശ്ശേരിയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി സുഹൈലിന്റെ ബാഗാണ് സംഘം കവ‍ന്നത്. നാട്ടിലേക്ക് പോകാനായി റെയിൽവെ സ്റ്റേഷനിൽ എത്തിയതായിരുന്നു സുഹൈൽ. പാസ്പോ‍ർട്ട്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ പ്രധാന രേഖകൾ ബാഗിലുണ്ടായിരുന്നു

Read More

നടന വിസ്മയം മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ ഇന്ന് ജിവിതത്തിന്റെ 64-ാം പടികയറുന്നു. പിറന്നാൾ ആശംസകൾ

മലയാളികളുടെ സ്വകാര്യ അഹങ്കാരമായസ്വാഭാവികമായ നടന ശൈലിയിലൂടെ സിനിമാസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടിയ നടനവൈഭവം. രണ്ടു തവണ മികച്ച നടനുള്ളതടക്കം 5 ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മലയാളത്തിന്റെ ലാലേട്ടൻ.നിരവധി സിനിമകളിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മനസിലിടം നേടാൻ മോഹൻലാലിന് സാധിച്ച.. 4 പതിറ്റാണ്ടിൽ ഏറെയായി എണ്ണിത്തീരാൻ കഴിയാത്ത അത്രയും അഭിനയത്തിന്റെ മാസ്മരിക മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്നമലയാളത്തിന്റെ അഭിനയ വിസ്മയം മോഹൻലാലിന് ഇന്ന് 64-ാം പിറന്നാൾ. ഇന്ത്യയിലെ ഇതര ഭാഷകളിലും നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി, അവിടെയുള്ള ആളുകൾക്കും രോമാഞ്ചം…

Read More

ആൽത്തറ – മാനവീയം റോഡിൽ സ്ഥാപിച്ചിരിക്കുന്ന ദേവരാജൻ പ്രതിമയോട് “അനാദരവ് “

തിരുവനന്തപുരം :- തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിൽ മഹാന്മാരുടെ പ്രതിമകൾ ഓർമ്മക്കായി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം യഥാവിധി പരിപാലിക്കുന്നതിൽ സർക്കാർ വകുപ്പുകൾക്ക് പൂർണ്ണ പരാജയം സംഭവിച്ചിരിക്കുകയാണ്. തലസ്ഥാനത്തെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന മഹാന്മാരുടെ പ്രതിമകൾ പലതും രാത്രി ആയാൽ ഇരുട്ടിൽ തന്നെ. പ്രതിമകൾ ഉള്ള സ്ഥലത്തെ ചുറ്റുപാടുകൾ കാടും, വള്ളിപടർപ്പുകളും കൊണ്ട് പലയിടത്തും നിറഞ്ഞിരിക്കുകയാണ്. അവ യഥാവിധി വൃത്തി യായി പരിപാലിക്കുന്നതിനോ, രാത്രിയിൽ വിളക്കുകൾ സ്ഥാപിച്ചു പ്രതിമ പരിസരം മറ്റുള്ളവർക്ക് മനസ്സിൽ ആകുന്ന തരത്തിൽ സംരക്ഷിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകാത്തത്…

Read More

പോരാട്ടവീര്യത്തിന്റെ ഒരു നൂറ്റാണ്ട്; നൂറിന്റെ നിറവിൽ വി എസ്

കേരളമണ്ണിലെ സമര യവ്വനം… സ്വന്തം നിലപാടുകൾ കൊണ്ട് മലയാള മണ്ണാകെ ജനപിന്തുണ നേടിയ ജനകീയ സൂര്യൻ.സഖാവ് വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം ജന്മദിനം. വി എസ് എന്ന് മലയാള നാട് ചുരുക്കി വിളിക്കുന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിപ്ലവ നേതാവ് അക്ഷരാർത്ഥത്തിൽ പ്രായം തളർത്താത്ത പോരാളി തന്നെയാണ്. ഇന്നും നിലപാടുകൾ വിളിച്ചുപറയുമ്പോഴും വാക്കുകളുടെ ചാട്ടുളി രാഷ്ട്രീയ എതിരാളികൾക്ക് നേർക്കെറിയുമ്പോഴും അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഇപ്പോഴും ഒരു വ്യക്തതക്കുറവും വരാറില്ല. എക്കാലവും സ്വന്തം നിലപാടുകൾ ഒട്ടും ഭയമില്ലാതെ…

Read More

മധുര യാത്ര 90 ന്റെ നിറവിൽ

അറുപതു വർഷമായി മലയാള സിനിമയിൽ സജീവസാന്നിധ്യമായ മധുവിന് ഇന്ന് തൊണ്ണൂറാം ജന്മദിനം. കോളെജ് അധ്യാപകന്റെ തൊഴിൽ ഉപേക്ഷിച്ച് ചലച്ചിത്രഅഭിനേതാവായ മധു, നാനൂറിലധികം കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കിയിട്ടുണ്ട്. 12 സിനിമകൾ സംവിധാനം ചെയ്തു. 15 സിനിമകൾ നിർമ്മിച്ചു. നവതിയുടെ നിറവിലെത്തിയ മലയാളത്തിന്റെ മഹാനടന്റെ ജീവിതം ഒരു സുന്ദരചിത്രം പോലെ മനോഹരമായിരുന്നു… പ്രണയാതുരനായകനായും പ്രതിനായകനായുമൊക്കെ ആറ് പതിറ്റാണ്ടായി മലയാള സിനിമയിൽ സജീവമാണ് മധു എന്ന മാധവൻ നായർ. ആറു ദശാബ്ദങ്ങൾക്കു മുമ്പ് 1963ൽ എൻ എൻ പിഷാരടി സംവിധാനം ചെയ്ത…

Read More

നിളയുടെ കഥാകരന് ഇന്ന് നവതി

കോഴിക്കോട്: മലയാളത്തിന്റെ അതുല്യ കഥാകാരൻ എംടി വാസുദേവൻ നായർക്ക് ഇന്ന് 90ാം പിറന്നാൾ. ജീവിതാനുഭവങ്ങളെ, മനസ്സിന്റെ ഉലയിൽ ഊതിക്കാച്ചി, അനശ്വരമായ നിരവധി ക്ലാസിക് സൃഷ്ടികൾക്ക് ഇന്ധനമാക്കിയ അനുഗ്രഹീതനായ എഴുത്തുകാരനാണ് എംടി. വീട്ടിലും നാട്ടിലും എംടി കണ്ടുപരിചയിച്ച പല മനുഷ്യരും കഥാപാത്രങ്ങളായി ആ തൂലികയിലൂടെ പിറവിയെടുത്തു. കഥകളുടെ ഒരു കണ്ണാന്തളിപ്പൂക്കാലമായിരുന്നു എംടിയുടെ എഴുത്ത്. ജീവിതത്തിന്റെ നിസഹായതക്കും പ്രസാദാത്മകതക്കുമിടയിലെ ലോകത്തെപ്പറ്റിയാണ് അദ്ദേഹം എഴുതിയത്. വറുതിക്കും സമൃദ്ധിക്കുമിടയിലെ ജീവിതത്തിന്റെ നേർമ്മയറി‌ഞ്ഞ ബാല്യകാലത്തെപ്പറ്റിയുള്ള തീക്ഷ്ണമായ ഓർമ്മകൾ എംടിയുടെ എഴുത്തിലെ കരുത്തായി. തൊണ്ണൂറാം പിറന്നാൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial