റാഞ്ചിയിൽ ഇന്ത്യക്ക് 17 റൺസ് ജയം; ദക്ഷിണാഫ്രിക്ക പൊരുതി വീണു
റാഞ്ചി : ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ പൊരുതി തോറ്റ് ദക്ഷിണാഫ്രിക്ക. 17 റൺസിനാണ് ഇന്ത്യ പ്രോട്ടീസിനെ കീഴടക്കിയത്. ഇന്ത്യ ഉയർത്തിയ 350 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 332 റൺസിന് ഔൾഔട്ടായി. ആദ്യ ഘട്ടത്തിൽ തകർച്ച നേരിട്ട ദക്ഷിണാഫ്രിക്കയ്ക്ക് മാത്യു ബ്രീറ്റ്സ്കെ, മാർകോ യാൻസൻ, ഡെവാൾഡ് ബ്രവിസ്, ടോണി ഡി സോർസി, കോർബിൻ ബോഷ് എന്നിവരുടെ ഇന്നിങ്സുകളാണ് രക്ഷയായത്. ഇന്ത്യയ്ക്കുവേണ്ടി സെഞ്ചുറിയുമായി കോലി തിളങ്ങിയപ്പോൾ ക്യാപ്റ്റൻ കെ.എൽ. രാഹുലും രോഹിത് ശർമയും അർധസെഞ്ചുറി തികച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ…

