
വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് പിന്നാലെ ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണമെന്ന് റിപ്പോർട്ട്
ടെൽ അവീവ്: വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് പിന്നാലെ ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണമെന്ന് റിപ്പോർട്ട്. ഇറാൻ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക്ക് മിസൈലുകൾ പ്രതിരോധ സംവിധാനം തടഞ്ഞെന്ന് ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തു. നോർത്തേൺ ഇസ്രയേലിൽ അപായ സൈറണുകൾ മുഴങ്ങുകയാണ്. ജനങ്ങൾക്ക് ഷെൽട്ടറുകളിൽ തുടരാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ആക്രമണത്തിന് തിരിച്ചടി നൽകാൻ ഇസ്രയേൽ ഒരുങ്ങുകയാണ്. കനത്ത തിരിച്ചടി നൽകാനും ടെഹ്‌റാന്റെ ഹൃദയഭാഗത്തേക്ക് തന്നെ ആക്രമണം അഴിച്ചുവിടാനും ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് സൈന്യത്തിന്…