എടപ്പാൾ: കാറിന്റെ ഹോൺ മുഴക്കിയതിന് യാത്രക്കാരനു നേരെ മർദനം. മലപ്പുറം എടപ്പാളിലായിരുന്നു സംഭവം. മർദനത്തിൽ പാലക്കാട് തൃത്താല സ്വദേശി ഇർഷാദിന് പരിക്കേറ്റു. ഇക്കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. എടപ്പാളിൽ നിന്ന് കല്ലുംപുറത്തേക്ക് പോകുന്ന വഴിക്കാണ് ഇർഷാദിന് നേരെ മർദനമുണ്ടായത്. സംഭവത്തിൽ ചങ്ങരംകുളം സ്വദേശി സുമേഷിനെ പോലീസ് പിടികൂടി. ഇയാൾക്കെതിരെ കേസെടുത്തു.
പ്രതി മുൻപ് കഞ്ചാവ് കേസിൽ പിടിയിലായ ആളാണെന്ന് പോലീസ് പറഞ്ഞു. ഇയാൾ ഇർഷാദിന്റെ വാഹനത്തെ പിന്തുടരുന്നതിന്റെയും ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്.
