കൊച്ചി: ടി വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന ചിത്രത്തിൻറെ പേരിലെ ഭാരതം ഒഴിവാക്കണമെന്ന് സെൻസർ ബോർഡ്. മാർച്ച് എട്ടിന് ചിത്രം തീയറ്ററുകളിൽ എത്താനിരിക്കെയാണ് സെൻസർ ബോർഡിന്റെ നിർദ്ദേശം. പേര് മാറ്റിയില്ലെങ്കിൽ സെൻസർ സർട്ടിഫിക്കറ്റ് നൽകില്ലെന്നാണ് ബോർഡിന്റെ നിലപാട്. ഇതോടെ ഒരു സർക്കാർ ഉത്പന്നം എന്ന് സിനിമയുടെ പേര് മാറ്റിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ലാൽ ജോസ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ സുബീഷ് സുധിയാണ് ചിത്രത്തിലെ പ്രധാന താരം. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത് ജഗന്നാഥൻ, ടി വി കൃഷ്ണൻ തുരുത്തി, രഘുനാഥൻ കെ സി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. സോഷ്യോ പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ഇത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് നിസാം റാവുത്തർ ആണ്. മിന്നൽ മുരളിയിലൂടെ ശ്രദ്ധേയയായ ഷെല്ലിയാണ് നായിക. അജു വർഗീസ്, ഗൗരി ജി കിഷൻ, ദർശന എസ് നായർ, ജാഫർ ഇടുക്കി, വിനീത് വാസുദേവൻ, ലാൽ ജോസ്, ഗോകുലൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
അൻസാർ ഷാ ആണ് ഛായാഗ്രഹണം. രഘുനാഥ് വർമ്മ ക്രിയേറ്റീവ് ഡയറക്ടർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നാഗരാജ്, എഡിറ്റർ ജിതിൻ ടി കെ, സംഗീതം അജ്മൽ ഹസ്ബുള്ള, മേക്കപ്പ് റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ്, ആർട്ട് ഷാജി മുകുന്ദ്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ, നിതിൻ എം എസ്, പ്രൊഡക്ഷൻ കണ്ട്രോളർ ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ രാമഭദ്രൻ ബി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനോദ് വേണുഗോപാൽ, സ്റ്റിൽസ് അജി മസ്‌കറ്റ്, ഡിസൈൻ യെല്ലൊ ടൂത്ത്. പി ആർ& മാർക്കറ്റിംഗ് കണ്ടന്റ് ഫാക്ടറി. ചിത്രത്തിൻറെ ട്രെയിലറും ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

