കാര്‍ഷിക വായ്പയ്‌ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. പ്രാഥമിക സഹകരണ സംഘങ്ങള്‍ പലിശയിളവോടെ നല്‍കുന്ന കാര്‍ഷിക വായ്പയായ കിസാൻ ക്രെഡിറ്റ് കാര്‍ഡിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
വായ്പ തിരിച്ചടയ്‌ക്കുന്നവര്‍ക്കു കേന്ദ്രം നല്‍കുന്ന പലിശയിളവു ലഭിക്കണമെങ്കില്‍ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കും, വായ്പാ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ കെസിസി ഐഎസ്‌എസ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തവര്‍ക്കും മാത്രമാണ് വായ്പാ പലിശയിളവ് ലഭിക്കുകയുള്ളു.
പല സംഘങ്ങളും മാനദണ്ഡങ്ങള്‍ ലംഘിച്ചു കാര്‍ഷിക വായ്പ നല്‍കുന്നുണ്ടെന്ന നബാര്‍ഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ അനര്‍ഹരെ ഒഴിവാക്കുന്നതിനും കര്‍ഷകര്‍ക്കു കൃത്യമായി പലിശയിളവ് ഉറപ്പാക്കാനുമാണു നടപടിയെന്നു കേന്ദ്രം പറയുന്നു.
