ന്യൂഡൽഹി: മിത്ത് വിവാദ പ്രസംഗത്തിൽ ഇനി ചർച്ച വേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വം.
ആർഎസ്എസ്എസ് പ്രവർത്തകർ രാഷ്ട്രീയ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു എന്നും വിമർശനമുയർന്നു. ‘മിത്ത് വിവാദം’ മുതലെടുത്ത് നടക്കുന്ന പ്രതിഷേധങ്ങൾ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ആരോപണങ്ങളാണെന്നാണ് ഡൽഹിയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി വിലയിരുത്തൽ
ചർച്ചയുമായി മുന്നോട്ടുപോയാൽ അത് രാഷ്ട്രീയമായും സാമൂഹികവുമായി ഭിന്നിപ്പുണ്ടാക്കാനുള്ള സാധ്യതയുണ്ട്. അതേസമയം, ഷംസീറിന്റെ പ്രസംഗത്തിൽ യാതൊരു തെറ്റുമില്ലെന്നാണ് കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തൽ. വിശ്വാസികൾക്കെതിരേയോ വിശ്വാസം ഹനിക്കുന്ന തരത്തിലോ ഷംസീർ യാതൊന്നും പറഞ്ഞിട്ടില്ല കേന്ദ്രകമ്മിറ്റി വിലയിരുത്തുന്നു.
മൂന്നുദിവസത്തെ കേന്ദ്രകമ്മിറ്റിയോഗം വെള്ളിയാഴ്ചയാണ് ഡൽഹിയിൽ ആരംഭിച്ചത്. പൊതുരാഷ്ട്രീയവിഷയങ്ങൾക്കുപുറമേ സംഘടനാ പ്രശ്‌നങ്ങളും യോഗത്തിൽ ചർച്ചയാവുന്നുണ്ട്. കേരളത്തിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുന്നുണ്ട്.