ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ രാജ്യസഭയിലേക്ക്

ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ സ്വാതി മലിവാൾ രാജ്യസഭയിലേക്ക്. ഒഴിവുള്ള മൂന്ന് സീറ്റുകളിലൊന്നിൽ സ്വാതിയെ മത്സരിപ്പിക്കാൻ ആം ആദ്‌മി പാർട്ടി തീരുമാനിച്ചു. നിലവിലെ എംപിമാരായ എൻ.ഡി ഗുപ്തയും മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന സഞ്ജയ് സിംഗും വീണ്ടും മത്സരിക്കും.

ആം ആദ്‌മി പാർട്ടി രാഷ്ട്രീയകാര്യ സമിതിയുടേതാണ് തീരുമാനം. സുശീൽ കുമാർ ഗുപ്തയ്ക്‌ക് പകരമാണ് സ്വാതി മലിവാളിനെ സ്ഥാനാർത്ഥിയാക്കുന്നത്. ഹരിയാന തെരഞ്ഞെടുപ്പ് ചുമതല സുശീൽ കുമാർ ഗുപ്തയ്ക്ക്‌കാണ്. സംസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് സുശീൽ ഗുപ്ത പാർട്ടിയെ അറിയിച്ചിരുന്നു.

ഡൽഹി എക്സൈസ് നയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സഞ്ജയ് സിംഗ് വീണ്ടും മത്സരിക്കും. എഎപിയുടെ യുപി ചുമതലക്കാരനാണ് സിംഗ്. ജയിലിൽ കഴിയുന്ന സിംഗിന് നാമനിർദേശ പത്രികയിൽ ഒപ്പിടാൻ ഡൽഹി കോടതി അനുമതി നൽകിയിരുന്നു. ഉപരിസഭയിൽ ബിജെപിയെ രൂക്ഷ ഭാഷയിൽ വിമർശിക്കുന്ന ആളാണ് സിംഗ്. അദ്ദേഹത്തെ നിശബ്ദനാക്കുക എന്ന ഉദ്ദേശത്തോടെയാണ് വ്യാജ കേസിൽ കുടുക്കിയതെന്നും എഎപി ആരോപിക്കുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: