റാഞ്ചി: ഝാര്‍ഖണ്ഡില്‍ ജെഎംഎം നേതാവ് ചംപായ് സോറന്‍ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രീയനാടകങ്ങള്‍ക്കൊടുവില്‍ ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ ചംപായ് സോറനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. പത്തു ദിവസത്തിനകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
നേരത്തെ, ഭൂരിപക്ഷം വ്യക്തമാക്കി 43 എംഎല്‍എമാരെ രാജ്ഭവനില്‍ അണിനിരത്തിയിട്ടും ചംപയ് സോറനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നില്ല. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്തിനെത്തുടര്‍ന്ന് ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.
