കാലിഫോർണിയ: ജിമെയിലിലെ എസ്എംഎസ് അധിഷ്ഠിത ലോഗിൻ കോഡ് സംവിധാനം ഗൂഗിൾ അവസാനിപ്പിക്കുന്നു. ലോഗിൻ ചെയ്യാൻ എസ്എംഎസ് വഴി ടു-ഫാക്ടർ ഓതൻ്റിക്കേഷൻ കോഡ് സ്വീകരിക്കുന്നതിന് പകരം ക്യൂറിയൻ കോഡ് രീതിയിലേക്ക് ജിമെയിൽ മാറുന്നു. ബാങ്കുകളിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് പുതിയ ലോഗിൻ സംവിധാനം വരുന്നു. രാജ്യാന്തര മാധ്യമമായ ഫോബ്‌സാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്.
എസ്എംഎസ് വഴി ടു-ഫാക്ടര്‍ ഓതന്‍റിക്കേഷന്‍ കോഡ് നല്‍കുന്ന രീതി മാറ്റി, ക്യൂആര്‍ കോഡ് രീതി ജിമെയിലേക്ക് വരുന്ന പുത്തന്‍ ഫീച്ചര്‍ വരും മാസങ്ങളില്‍ തന്നെ ജിമെയിലില്‍ ഗൂഗിള്‍ അവതരിപ്പിക്കുമെന്ന് ഫോബ്‌സിന്‍റെ വാർത്തയിൽ പറയുന്നു. ലോഗിൻ ചെയ്യാനായി ആരക്ക കോഡ് നിലവിൽ മൊബൈൽ നമ്പറുകളിലേക്ക് എസ്എംഎസ് വഴിയാണ് യൂസർമാർമാർക്ക് ജിമെയിലിൻ്റെ ഉടമകളായ ഗൂഗിൾ കമ്പനി അയക്കുന്നത്. ഗൂഗിൾ അക്കൗണ്ടിൽ പ്രവേശിക്കാൻ ശരിയായ പാസ്‌വേഡ് നൽകിയ ശേഷം എസ്എംഎസ് വഴിയുള്ള ആരക്കകോട് സമർപ്പിക്കേണ്ടത് ഇപ്പോൾ നിർബന്ധമാണ്. 2011ലാണ് ആദ്യമായി ഗൂഗിൾ ഈ സംവിധാനം അവതരിപ്പിച്ചത്.
ഫോൺ നമ്പറിലേക്ക് എസ്എംഎസ് വഴി ലഭിക്കുന്ന ആറക്ക കോഡ് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ വിദഗ്ധമായി കൈക്കലാക്കാൻ സാധ്യതയുള്ള കാരണം ടു-ഫാക്ടർ ഒതൻറിക്കേഷനായി ക്യൂആർകോഡ് രീതി ഗൂഗിൾ ആലോചിക്കുന്നത്. ഗൂഗിൾൻകൾക്ക് ക്യൂആർകോഡ് രീതി വരുന്നതോട് കൂടി കൂടുതൽ സുരക്ഷ ഉറപ്പാക്കാനാകുമെന്നാണ് കമ്പനി കരുതുന്നത്. ഭാവിയിൽ സ്മാർട്ട്ഫോൺ ക്യാമറകൾ വഴി ക്യൂആർ കോഡ് സ്‌കാൻ ചെയ്യുന്ന രീതി ജിമെയിലേക്ക് കൊണ്ടുവരാനാണ് ഗൂഗിൾ ആലോചിക്കുന്നത്.
