തൃശ്ശൂർ: ചേലക്കര മണ്ഡലത്തിലെ ദേശമംഗലത്തിനടുത്ത് പള്ളത്തെ മുസ്‌ലിം ലീഗ് ഓഫീസിൽ പി.വി.അൻവർ ക്ഷണിക്കാതെ വന്നതാണെന്ന് പാർട്ടി പ്രാദേശിക നേതൃത്വം. അൻവർ വിളിച്ചിട്ട് വന്നതല്ലെന്നും പെട്ടെന്ന് കയറി വന്നതാണെന്നും മുസ്‌ലിം ലീഗ് ദേശമംഗലം പഞ്ചായത്ത് ട്രഷറർ കെ.എ.സലീം പറഞ്ഞു. ഓഫീസിലേക്ക് സ്വീകരിച്ചത് ആതിഥ്യ മര്യാദയുടെ പേരിലാണെന്നും ലീഗ് നേതാവ് വ്യക്തമാക്കി.ഇന്ന് രാവിലെ 11 മണിയോടെയാണ് ചേലക്കരയിലെ ഡി.എം.കെ സ്ഥാനാർത്ഥി എൻ.കെ.സുധീറിനൊപ്പം പി.വി.അൻവർ മുസ്‌ലിം ലീഗ് ഓഫീസ് സന്ദർശിച്ചത്
