തിരുവനന്തപുരം നമ്മുടെ ശാസ്ത്രീയ അടിത്തറയാണ് വിദ്വേഷത്തിന്റെ രാഷ്ട്രീയം കേരളത്തിൽ ഓടത്തതിന് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ശാസ്ത്ര വിരുദ്ധത പറയുന്നത് ഉത്തരവാദിത്വപ്പെട്ടവർ തന്നെയാന്നെന്നും പറഞ്ഞു. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും അമ്യൂസിയം ആർട്സയൻസും ചേർന്ന് സംഘടിപ്പിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ആൾദൈവങ്ങൾ ആദരിക്കപ്പെടുകയാണെന്നും മതമാണ് രാജ്യപുരോഗതിക്ക് ഉള്ള വഴിയെന്ന് പ്രചരിപ്പിക്കുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. ഇതിന്റെ ഫലം പാരതന്ത്ര്യമാണ്. അസംബന്ധങ്ങൾ പ്രചരിപ്പിക്കപ്പെടുന്ന കാലത്ത് കേരളം ഭരണഘടനാപരമായ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്. പാട്ട കൊട്ടി ശാസ്ത്രബോധമുള്ള സമൂഹത്തെ വളർത്തി എടുക്കാനാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു
ജനുവരി 15 മുതൽ ഫെബ്രുവരി 15വരെ തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസസ് പാർക്കിലാണ് ഫെസ്റ്റിവൽ. രണ്ടര ലക്ഷം ചതുരശ്ര അടി സ്ഥലത്ത് സജ്ജമാക്കുന്ന ക്യൂറേറ്റഡ് സയൻസ് എക്‌സിബിഷൻ ഏഷ്യയിലെ തന്നെ ആദ്യത്തേതും ഏറ്റവും വലുതുമാണ്. 100 രൂപ മുതൽ 11,500 രൂപ വരെയുള്ള ടിക്കറ്റുകളും വിവിധ പാക്കേജുകളും ലഭ്യമാണ്. 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്.
പ്രദർശനം മുഴുവനായി കണ്ടു തീർക്കാൻ എട്ടു മണിക്കൂറോളം സമയം ആവശ്യമാണ്. അതുകൊണ്ടുതന്നെ രണ്ടു ദിവസങ്ങളിലായി കണ്ടുതീർക്കാൻ 400 രൂപയുടെ ടിക്കറ്റും ലഭ്യമാണ്. 10 വയസുമുതൽ 18വയസുവരെയുള്ള കുട്ടികൾക്ക് ഒരു ദിവസത്തിന് 150 രൂപക്കും രണ്ടു ദിവസത്തിനു 250 രൂപക്കും ടിക്കറ്റ് ലഭിക്കും. 10 വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. സ്കൂളുകളിൽ നിന്നും A
സംഘമായെത്തുന്ന വിദ്യാർഥികൾക്ക് പ്രത്യേക പാക്കേജുകളുമുണ്ട്. 30 വിദ്യാർഥികളിൽ കുറയാതെയുള്ള സംഘങ്ങൾക്കാണ് പാക്കേജുകൾ ലഭിക്കുക. 30 വിദ്യാർഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘത്തിന് പ്രവേശനത്തിനു മാത്രമായി ഒരാൾക്ക് നൂറു രൂപ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും. പ്രവേശനവും ഉച്ചഭക്ഷണവും അടങ്ങുന്ന പാക്കേജിന് ഒരാൾക്ക് 200
രൂപയാണ് നിരക്ക്. രാവിലെ ഫ്രഷ് അപ്പിനുള്ള സൗകര്യവും ബ്രേക്‌ഫാസ്റ്റും ലഞ്ചും വൈകുന്നേരത്തെ ചായയും അടക്കമുള്ള പാക്കേജ് 400 രൂപക്കും ലഭ്യമാണ്.
ത്രീ സ്റ്റാർ ഹോട്ടലിൽ താമസവും ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഡിന്നറും ഫെസ്റ്റിവലിലേക്കുള്ള രണ്ടു ദിവസത്തെ ടിക്കറ്റും അടക്കം ഒരാൾക്ക് 6500 രൂപ ലഭിക്കുന്ന ക്ലാസ് എ പാക്കേജാണ് മറ്റൊരാകർഷണം. ഇതേ പാക്കേജ് തന്നെ രണ്ടു മുതിർന്നവരും രണ്ടു കുട്ടികളും അടങ്ങിയ കുടുംബത്തിന് 11,500 രൂപയ്ക്ക് ലഭ്യമാണ്. ഹോംസ്റ്റേയിൽ താമസവും ബ്രേക്‌ഫാസ്റ്റും ലഞ്ചും ഡിന്നറും രണ്ടു ദിവസത്തേക്കുള്ള ഫെസ്റ്റിവൽ ടിക്കറ്റുമടക്കമുള്ള ക്ലാസ് ബി പാക്കേജിന് ഒരാൾക്ക് 4000 രൂപയാണ്. ഇതേ പാക്കേജ് രണ്ടു മുതിർന്നവരും രണ്ട് കുട്ടികളും അടങ്ങിയ കുടുംബത്തിന് 10,000 രൂപയ്ക്ക് ലഭിക്കും. ഫ്രഷ് അപ്പിനുള്ള സൗകര്യവും ബ്രേക് ഫാസ്റ്റും ലഞ്ചും വൈകുന്നേരത്തെ ചായയും ഒരു ദിവസത്തെ ഫെസ്റ്റിവൽ എൻട്രിയും അടക്കം 750 രൂപയ്ക്ക് ഗിഫ്റ്റ് എ ടിക്കറ്റ് പാക്കേജുമുണ്ട്. നിയന്ത്രിതമായി മാത്രം സന്ദർശകരെ പ്രവേശിപ്പിക്കുന്ന അഞ്ച് ആഡ് ഓൺ ടിക്കറ്റ് പ്രദർശനങ്ങളുണ്ട് ഫെസ്റ്റിവലിൽ ഓരോ ആഡ് ഓൺ ടിക്കറ്റിനും 50 രൂപ വീതമാണ് നിരക്ക്. അഞ്ച് ആഡ് ഓൺ ടിക്കറ്റുകളും ഒരുമിച്ച് ബുക് ചെയ്യുമ്പോൾ 200
രൂപയ്ക്ക് ലഭ്യമാണ്. ഫെസ്റ്റിവലിലെ ഏറ്റവും പ്രധാന ആകർഷണമായ ടെൻഡിങ് ആൻഡ് നൈറ്റ് വാച്ചിങ്ങിനും രണ്ടു പാക്കേജുകൾ ലഭ്യമാണ്. ടെന്റിൽതാമസം, ഭക്ഷണം, ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ വിദഗ്ധർ നയിക്കുന്ന വാച്ചിങ്, രണ്ടു ദിവസത്തേക്കുള്ള ഫെസ്റ്റിവൽ ടിക്കറ്റ്, ഫെസ്റ്റിവലിലെ പ്രത്യേക പ്രദർശനങ്ങൾക്കുള്ള ആഡ് ഓൺ ടിക്കറ്റുകൾ എന്നിവയടക്കമാണ് പാക്കേജ്.നാലുപേർക്കുള്ള പാക്കേജിന് പതിനായിരം രൂപയും രണ്ടു പേർക്കുള്ള പാക്കേജിന് 7500രൂപയുമാണ് നിരക്ക്.www.gsfk.org.ng വെബ്സൈറ്റ് വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഫെസ്റ്റിവൽ വേദിയിൽ സജ്ജമാക്കുന്ന കൗണ്ടറുകളിൽ നിന്നു നേരിട്ടും ടിക്കറ്റെടുക്കാം.ജിഎസ്എഫ്കെയുടെ സോഷ്യൽമീഡിയ പേജുകളിൽ ലഭിക്കുന്ന ക്യുആർ കോഡ് സ്‌കാൻ ചെയ്തും ടിക്കറ്റുകൾ ബുക് ചെയ്യാം. ടിക്കറ്റ് പാക്കേജുകൾ സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
