ഭോപ്പാൽ: ശിശു സംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട കേസിൽ മലയാളി വൈദികനെ അറസ്റ്റ് ചെയ്ത് പോലീസ്. സിഎംഐ വൈദികനായ അനിൽ മാത്യുവിനെ ആണ് അറസ്റ്റ് ചെയ്തത്. ശിശുസംരക്ഷണ സ്ഥാപനത്തിന് അംഗീകാരമില്ലെന്ന് കാട്ടിയാണ് വൈദികനെ അറ.സ്റ്റ് ചെയ്തിരിക്കുന്നത്. വൈദികനെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു. നേരത്തെ സ്ഥാപനത്തിൽ നിന്ന് 26 കുട്ടികളെ കാണാതായെന്ന വാദം ഉയർന്നെങ്കിലും ഇത് തെറ്റാണെന്ന് പരിശോധനയിൽ തെളിഞ്ഞിരുന്നു.
