കൊല്ലം ചടയമംഗലത്ത് ബാറിൽ സിഐടിയു തൊഴിലാളി കുത്തേറ്റ് മരിച്ചു. കലയം പാട്ടം സ്വദേശി സുധീഷാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലി ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായി സുധീഷും സുഹൃത്ത് ഷിനുവും തർക്കത്തിലാവുകയും സെക്യൂരിറ്റി ഇരുവരെയും കുത്തുകയുമായിരുന്നു. ഷിനു ഗുരുതര നിലയിൽ ആശുപത്രിയിലാണ്. പ്രതി വെള്ളിമൺ സ്വദേശി ജിബിനെ പൊലീസ് അറസ്റ്റ് ചെയ്തു
