മുംബൈ: സികെ നായിഡു ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന് സമ്മാനിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നാളെ നടക്കുന്ന ബിസിസിഐ വാര്‍ഷിക യോഗത്തിലായിരിക്കും പുരസ്‌കാരം സമ്മാനിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ക്രിക്കറ്റിലെ സമഗ്ര സംഭാവനയ്ക്ക് ബിസിസിഐ നല്‍കുന്ന പുരസ്‌കാരമാണിത്. ഇന്ത്യന്‍ മുന്‍ കോച്ചും ക്യാപ്റ്റനുമായ രവി ശാസ്ത്രി, ഇതിഹാസ വിക്കറ്റ് കീപ്പര്‍ ഫാറൂഖ് എന്‍ജിനീയര്‍ എന്നിവര്‍ക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം.
664 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ സച്ചിന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമായാണ് വിലയിരുത്തപ്പെടുന്നത്. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമെന്ന റെക്കോര്‍ഡ് ഇപ്പോഴും സച്ചിന്റെ പേരില്‍ തന്നെയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ച്വറികളെന്ന അനുപമ റെക്കോര്‍ഡും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് തന്നെ.
200 ടെസ്റ്റ് മത്സരങ്ങളും 463 ഏകദിനങ്ങളും കളിച്ച സച്ചിന്‍ ടെസ്റ്റില്‍ 15,921 റണ്‍സും ഏകദിനത്തില്‍ 18,426 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. ഒരേയൊരു ടി20 മത്സരം മാത്രമാണ് സച്ചിന്‍ കളിച്ചത്
