കൊല്ലം :ചിതറ പെട്രോൾ പമ്പിൽ വാഹനത്തിൽ എത്തിയ ഒരു സംഘം തമ്മിൽ സംഘർഷം. സംഘർഷത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന ദർപ്പക്കാട് സ്വദേശി മരണപ്പെട്ടു. വാഹനത്തിൽ എത്തിയ ഇവർ സംഘർഷം ഉണ്ടാക്കുകയും അടുത്തുണ്ടായിരുന്ന ഇന്റർ ലോക്ക് കട്ട ഉപയോഗിച്ചു കൂടെ ഉണ്ടായിരുന്ന യുവാവിന്റെ തലക്കടിച്ചു പൊട്ടിക്കുകയും, വാഹനത്തിൽ നിന്നും കയ്യിൽ കിട്ടിയ കമ്പി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.
ഇതിനുശേഷം വാഹനത്തിൽ ഉണ്ടായിരുന്ന ബാക്കി ഉള്ളവർ രക്ഷപെടുകയും ചെയ്തു . രണ്ട് പേരെ സംഭവ സ്ഥലത്ത് നിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തു.മർദനം ഏറ്റ ആളെ അതീവ ഗുരുതരവസ്ഥയിൽ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തു നിന്നും
കടന്നുകളഞ്ഞ പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ചിതറയിൽ പെട്രോൾ പമ്പിൽ വാഹനത്തിൽ എത്തിയ ഒരു സംഘം തമ്മിൽ സംഘർഷം;ദർപ്പക്കാട് സ്വദേശി കൊല്ലപ്പെട്ടു
