Headlines

തിരുവനന്തപുരത്ത് മദ്യപസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; അഞ്ചുപേർക്ക് കുത്തേറ്റു, ഒരാളുടെ നില ഗുരുതരം

തിരുവനന്തപുരം : തിരുവനന്തപുരത്ത് മദ്യപസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചുപേർക്ക് കുത്തേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

വിളയിൽ മൂല-പള്ളിമുക്ക് റോഡിൽ ഇന്നലെ വൈകീട്ട് 4.30-ഓടെയാണ് സംഭവം. വിളയിൽമൂല ജങ്ഷനിൽനിന്ന് പള്ളിമുക്കിലേക്ക് പോകുന്ന വഴിയിൽ ഏലാകരയ്ക്ക് സമീപത്തായിരുന്നു സംഘർഷമുണ്ടായത്.

ഇരു വിഭാഗങ്ങളും മദ്യലഹരിയിലായിരുന്നു. സംഘർഷമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ കടയ്ക്കാവൂർ പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: