Headlines

മണിപ്പൂരിൽ വീണ്ടും സംഘർഷം: വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടു

തെങ്നൗപാൽ : മണിപ്പൂരിലുണ്ടായ
വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഉച്ചയോടെ തെങ്നൗപാൽ ജില്ലയിലെ ലെയ്തു ഗ്രാമത്തിലാണ് ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയത്. അസം റൈഫിൽസ് നടത്തിയ തിരച്ചിലിൽ പ്രദേശത്ത് നിന്ന് 13 മൃതദേഹങ്ങൾ കണ്ടെടുത്തു. വെടിയേറ്റ് മരിച്ചവർ പ്രദേശവാസികളല്ലെന്നും മറ്റ് ദേശത്ത് നിന്ന് പ്രദേശത്തെത്തിയ ഇവർ ഗ്രാമവാസികളുമായി വെടിവെപ്പ് നടത്തിയതാകാമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾ സർക്കാർ പുനഃസ്ഥാപിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് ക്രമസമാധാന നില മെച്ചപ്പെട്ടതിനെ തുടർന്നാണ് നടപടി. എന്നാൽ ചില ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ ഡിസംബർ 18 വരെ നിയന്ത്രണങ്ങൾ തുടരും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: