കോഴിക്കോട്: പുറംകടലിൽ മത്സ്യബന്ധനത്തിനിടെ നെഞ്ചുവേദന, മത്സ്യതൊഴിലാളിക്ക് രക്ഷകരായെത്തി കോസ്റ്റ് ഗാർഡ്. കോഴിക്കോട് ബേപ്പൂര്‍ പുറം കടലിലാണ് മത്സ്യതൊഴിലാളിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. വിവരമറിഞ്ഞ കോസ്റ്റ് ഗാര്‍ഡ് ഷിപ്പായ ഐസിജിഎസ് ആര്യമാന്‍ മത്സ്യബന്ധന ബോട്ടിനടുത്തെത്തി മത്സ്യതൊഴിലാളിയായ റോബിന്‍സനെ കോസ്റ്റ് ഗാര്‍ഡ് ബോട്ടില്‍ കരക്കെത്തിച്ചു. റോബിൻസനെ ആശുപത്രയിലേക്ക് മാറ്റും. ബേപ്പൂരില്‍ നിന്ന് 20 നോട്ടിക്കല്‍ മൈല്‍ പുറംകടലില്‍ മീന്‍പിടിക്കുന്നതിനിടെയാണ് മത്സ്യതൊഴിലാളിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. വിവരമറിഞ്ഞ കോസ്റ്റ് ഗാര്‍ഡ് ഉടൻ ബോട്ടിന് സമീപത്തേക്ക് എത്തുകയായിരുന്നു.
