ശവപ്പെട്ടികളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കൊക്കെയ്ൻ പിടികൂടി.

ബർലിൻ: ശവപ്പെട്ടികളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കൊക്കെയ്ൻ പിടികൂടി. 13 ദശലക്ഷം യൂറോ വിലവരുന്ന കൊക്കെയ്നാണ് ഡച്ച് പൊലീസ് പിടികൂടിയത്. സംഭവത്തിൽ ഒരു ഫ്രഞ്ച് പൗരനെയും പൊലീസ് അറസ്റ്റ് ചെയ്തു. നെതർലൻഡ്സിലേക്കാണ് ഇയാൾ ശവപ്പെട്ടികളിൽ പായ്ക്ക് ചെയ്ത ലഹരിമരുന്ന് കടത്താൻ ശ്രമിച്ചത്.

റോട്ടർഡാമിൽ നിന്ന് 32 കിലോമീറ്റർ തെക്ക് നഗരത്തിനടുത്തുവെച്ചാണ് ഡച്ച് പൊലീസ് പ്രതിയെ പിടികൂടിയത്. ശവപ്പെട്ടികളുമായി വന്ന ഒരു വാൻ പൊലീസ് തടഞ്ഞതോടെയാണ് പെട്ടികളിലാക്കിയ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച പ്രതി പിടിയിലായത്. പരിശോധനയ്ക്കിടെ, താൻ നിരവധി ശവപ്പെട്ടികളാണ് കൊണ്ടുപോകുന്നതെന്നും അവയിൽ ഓരോന്നിനും മൃതദേഹം ഉണ്ടെന്നും ശവപ്പെട്ടികൾ സീൽ ചെയ്തതുമാണെന്നായിരുന്നു ഫ്രഞ്ച് പൗരന്റെ നിലപാട്.

പക്ഷേ പൊലീസ് നിർബന്ധപൂർവം പരിശോധന നടത്തുകയായിരുന്നു. ഗതാഗതത്തിന് ആവശ്യമായ രേഖകൾ നൽകാനും പ്രതിക്ക് കഴിഞ്ഞില്ല. ഓരോ ശവപ്പെട്ടിയിലും കൊക്കെയ്ൻ അടങ്ങിയ നിരവധി ജിം ബാഗുകൾ ഒളിപ്പിച്ചിരുന്നു. ശവപ്പെട്ടികളിൽ നിന്ന് 13 ദശലക്ഷം യൂറോ വിലമതിക്കുന്ന 250 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: