കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് പിജി 2024 ഓണ്‍ലൈന്‍ അപേക്ഷ തിരുത്താന്‍ അവസരം. ഫെബ്രുവരി 13 ചെവ്വാഴ്ച്ച രാത്രി 11.50 വരെ തിരുത്താനുള്ള അവസരമുണ്ട്. ഇമെയില്‍ അഡ്രസ്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവയാണ് തിരുത്താനാവുക .മാര്‍ച്ച് 11 മുതല്‍ മാര്‍ച്ച് 28വരെ വിവിധ സെന്ററുകളിലായി പരീക്ഷ നടത്തും. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയ്ക്കാണ് പരീക്ഷ നടത്തിപ്പ് ചുമതല. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം. https://pgcuet.samarth.ac.in/
കംപ്യൂട്ടര്‍ ഉപയോഗിച്ചുള്ള പൊതുപരീക്ഷ മാര്‍ച്ച് 11 മുതല്‍ 28 വരെയാണ്. ഒറ്റ പരീക്ഷയെഴുതി പല സ്ഥാപനങ്ങളിലെ പ്രവേശനത്തിന് അവസരം ലഭിക്കും. വിശദവിവരങ്ങളും ഓണ്‍ലൈന്‍ അപേക്ഷാസൗകര്യവും https://pgcuet.samarth.ac.in എന്ന സൈറ്റിലുണ്ട്.
കേരളത്തിലെ എല്ലാ ജില്ലകളിലുമടക്കം ഇന്ത്യയില്‍ മുന്നൂറോളം എന്‍ട്രന്‍സ് പരീക്ഷാകേന്ദ്രങ്ങളുണ്ട്. കൂടാതെ ദുബായ്, കുവൈത്ത്, ബഹ്‌റൈന്‍, മസ്‌കത്ത്, ദോഹ, ഷാര്‍ജ, റിയാദ്, സിംഗപ്പൂര്‍, കാന്‍ബറ ഉള്‍പ്പെടെ 24 വിദേശകേന്ദ്രങ്ങളുമുണ്ട്.

