കലാഭവൻ തീയേറ്ററിൽ ഭക്ഷണ സാധനങ്ങൾക്ക് ഈടാക്കുന്നത് ഇരട്ടിവിലയെന്ന് പരാതി

തിരുവനന്തപുരം: കലാഭവൻ തീയേറ്ററിൽ ഭക്ഷണ സാധനങ്ങൾക്ക് ഈടാക്കുന്നത് ഇരട്ടിവിലയെന്ന് പരാതി. വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിന്റെ ഇരട്ടിവില ഈടാക്കുന്നെന്ന പരാതി ലഭിച്ചതിനെത്തുടർന്ന് അന്വേഷിക്കാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസാണ് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.

തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി, സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി, നഗരസഭാ സെക്രട്ടറി എന്നിവർ പരാതി പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.

പോപ്പ്കോണിന് 60 രൂപയാണ് വില രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ 100 രൂപയാണ് ഈടാക്കുന്നത്. ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കലാഭവൻ തീയേറ്ററിന് സമാനമാണ് നഗരത്തിലെ മറ്റ് തീയേറ്ററുകളിലും വില ഈടാക്കുന്നതെന്ന് പരാതിക്കാരൻ പറയുന്നു. കല്ലറ കോട്ടൂർ സ്വദേശി വഹീദ് സമർപ്പിച്ച പരാതിയിലാണ് നടപടി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: