കാർ വാങ്ങാൻ ഷോറൂമിൽ നൽകിയ 13 ലക്ഷത്തോളം അഡ്വാൻസ് തുക ജീവനക്കാരി തട്ടിയതായി പരാതി

കൊച്ചി: തലയോലപറമ്പിൽ പുതിയ കാർ വാങ്ങാൻ ഷോറൂമിൽ നൽകിയ 13 ലക്ഷത്തോളം അഡ്വാൻസ് തുക ജീവനക്കാരി തട്ടിയതായി പരാതി. പണം അഡ്വാൻസായി നൽകിയവർ പ്രതിഷേധവുമായി രംഗത്തെത്തി. നൽകിയ പണവും പുതിയ വാഹനവും ലഭിക്കാതെ വന്നതോടെയാണ് പ്രശനം ഉടലെടുത്തത്. ഇൻഡസ് മോട്ടോഴ്സിന് മുന്നിൽ അഡ്വാൻസ് നൽകിയ വാഹന ഉടമകൾ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. പണം തിരികെ നൽകാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും പറഞ്ഞു.

ത​ല​യോ​ല​പ്പ​റ​മ്പ് പൊ​ലീ​സ് എ​ത്തി​യാ​ണ് ബ​ഹ​ളം പ​രി​ഹ​രി​ച്ച​ത്. ചെ​റു​പ​ള്ളി​യി​ൽ സി​ജോ ജേ​ക്ക​ബ് ഷോ​റൂ​മി​ലെ​ത്തി സെ​യി​ൽ​സ് വി​ഭാ​ഗ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ഉ​ദ​യ​നാ​പു​രം സ്വ​ദേ​ശി​നി​യാ​യ ജീ​വ​ന​ക്കാ​രി അ​ഞ്ചു​ല​ക്ഷം രൂ​പ വാ​ങ്ങു​ക​യും ക​മ്പ്യൂ​ട്ട​ർ സി​സ്റ്റം ത​ക​രാ​റി​ലാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വെ​ള്ള​പേ​പ്പ​റി​ൽ സ്ഥാ​പ​ന​ത്തി​ന്‍റെ മു​ദ്ര​വെ​ച്ച് ഒ​പ്പി​ട്ട് ന​ൽ​കു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട്​ സി​ജോ ബി​ല്ലി​ന്‍റെ ഒ​റി​ജി​ന​ൽ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​വ​ർ ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് സി​ജോ​യും ബ​ന്ധു​ക്ക​ളും ഷോ​റൂ​മി​ന് മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ച​ത്.

പ്രശ്നം പുറത്തറിഞ്ഞതോടെ വീണ്ടും തട്ടിപ്പ് കഥകൾ പുറത്ത് വന്നു. ഇ​തി​നി​ടെ​യാ​ണ് ജൂ​ൺ 24ന് ​അ​ഞ്ചു​ല​ക്ഷം രൂ​പ അ​ഡ്വാ​ൻ​സ് വാ​ങ്ങി​യ ശേ​ഷം ക​മ്പ​നി​യി​ലേ​ക്ക് അ​ട​ക്കാ​തെ​യും കാ​ർ ഡെ​ലി​വ​റി ചെ​യ്യാ​തെ​യും ഇ​തേ ജീ​വ​ന​ക്കാ​രി വെ​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി ആ​രോ​പി​ച്ച് ക​ടു​ത്തു​രു​ത്തി പ​ട​പ്പു​ര​യ്ക്ക​ൽ ബെ​ന്നി ഫി​ലി​പ്പും ഭാ​ര്യ​യും ഷോ​റൂ​മി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ച​ത്. ഉ​ദ​യ​നാ​പു​രം സ്വ​ദേ​ശി​നി നെ​സീ​മ, വി​പി​ൻ എ​ന്നി​വ​രി​ൽ​നി​ന്നും ഒ​ന്ന​ര​ല​ക്ഷം രൂ​പ വീ​തം ജീ​വ​ന​ക്കാ​രി ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​യ​താ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​രും ഷോ​റൂ​മി​ൽ എ​ത്തി​യി​രു​ന്നു.

തുർന്ന് ഷോറൂമിന് മുൻപിൽ പ്രശ്നങ്ങളും വാക്കുതർക്കവും ഉടലെടുത്തു. അഡ്വാൻസ് നൽകിയവരും ഷോറൂമിലെ ജീവനക്കാരും തമ്മിൽ വാക്തർക്കം രൂക്ഷമായതോടെ തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ജീവനക്കാരി തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരുകയാണെന്നും സ്ഥാപനത്തിന്‍റെ ചുമതലക്കാർ അറിയിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: