കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്സോ കേസ്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഒമ്പതാം ക്ലാസ്സുകാരിയായ പെൺകുട്ടി ചികിത്സ തേടിയിരുന്നു. ഇതിനെ തുടർന്ന് ആശുപത്രിയിലെ ഡോക്ടറോടാണ് പൊലീസിനെയും ചൈൽഡ് ഹെല്പ് ലൈനെയും വിവരമറിയിച്ചത്. കോഴിക്കോട് പെരുവണ്ണാമൂഴി പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അധ്യാപകനെതീരെ കേസ് എടുക്കുകയായിരുന്നു. പ്രതി ഒളിവിലാണെന്നാണ് പൊലീസിന്റെ വിശദീകരണം
