ആറ്റുകാൽ : വനിത പൊലീസ് ഉദ്യോഗസ്ഥയെ സിപിഐഎം വാര്‍ഡ് കൗണ്‍സിലര്‍ ആക്രമിച്ചുവെന്ന് പരാതി. തിരുവനന്തപുരം ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലര്‍ ഉണ്ണികൃഷ്ണനെതിരെ ഫോര്‍ട്ട് പൊലീസ് കേസെടുത്തു. ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പൊലീസ് ഉദ്യോഗസ്ഥയാണ് ആക്രമണത്തിന് ഇരയായത്. തലക്ക് പരിക്കേറ്റ വനിത പൊലീസ് ഉദ്യോഗസ്ഥ ആശുപത്രിയില്‍ ചികിത്സ തേടി.
ഇന്നലെ രാവിലെ 11.15നാണ് ഈ സംഭവം നടക്കുന്നത്. പ്രധാന കവാടത്തിലൂടെ ആളുകളെ അകത്തു കടത്തി മറ്റൊരു കവാടത്തിലൂടെ പുറത്ത് വിടുന്നതാണ് അവിടുത്തെ രീതി. കൗണ്‍സിലര്‍ രണ്ട് പേരുമായി ചേര്‍ന്ന് എത്തുകയും പൊലീസ് തടയുകയുമായിരുന്നു.
ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അതില്‍ പൊലീസുകാരി വീഴുന്നതോ തല പൊട്ടുന്നതോ ഒന്നും വ്യക്തമല്ല. എന്നാല്‍ പൊലീസുകാര്‍ മറ്റ് മൂന്നു പേരെ ഈ ഭാഗത്ത് കൂടി കടത്തി വിടുന്നതും ഇത് ചോദ്യം ചെയ്തതാണ് ഉന്തിലും തള്ളിലും കലാശിച്ചത് എന്നാണ് ദൃശ്യങ്ങളിലുള്ളത്.
